പ്രിയപ്പെട്ടവരേ,
സന്തോഷ ജന്മദിനം കുട്ടിയ്ക്കു....സന്തോഷ ജന്മദിനം കുട്ടിയ്ക്കു....
അതെ,ഞാന്‍ ബൂലോഗത്ത് എത്തിയിട്ടിന്നു ഒരു വര്‍ഷം തികയുന്നു.2007 ഫെബ്രുവരി എട്ടാം തീയതി ഇട്ട മഞ്ഞുത്തുള്ളികള്‍ എന്ന പോസ്റ്റായിരുന്നു ഈ ബ്ലോഗിലെ ആദ്യ പോസ്റ്റ്.കഴിഞ്ഞ ഒരു വര്ഷത്തിനിടയ്ക്കു ഒരുപാടൊക്കെ സംഭവിച്ചു.എന്തിനു വേണ്ടിയാണു ബ്ലോഗ് തുടങ്ങുന്നതു എന്നു പോലും അറിയാതിരുന്ന എന്റെ ബ്ലോഗില്‍ ദൈവം സഹായിച്ച് എല്ലാ മാസവും പുതിയതെങ്കിലും കുറിക്കാന്‍ കഴിഞ്ഞു,+2 വരെ ഉപന്യാസം അല്ലാതെ ഒന്നും തന്നെ എഴുതിയിട്ടില്ലാത്ത ഞാന്‍,ഒരുപാട് കഥകള്‍ എഴുതി.എല്ലാത്തിനെയും തന്നെ നിങ്ങള്‍ ഇരു കൈകളും നീട്ടി സ്വീകരിച്ചു.ഒരു അലങ്കാരം പോലെ ജോണ്‍ ബ്രിട്ടാസുമായുള്ള ഇന്റര്‍വ്യൂ...എല്ലാം കൊണ്ടും ബൂലോഗത്തിലെ എന്റെ ആദ്യ വര്‍ഷം സുന്ദരമായിരുന്നു.
മുകളില്‍ പറഞ്ഞതു പോലെ,വ്യക്തമായ ഒരു രൂപവും ഇല്ലാതെയാണു ഞാന്‍ ഈ ബ്ലോഗ് ആരംഭിച്ചത്.ബൂലോഗത്തെ പലരുടേയും തുടക്കം പോലെ ഓര്‍ക്കൂട്ടിലെ തനിമലയാളക്കൂട്ടത്തില്‍ നിന്നു തന്നെയായിരുന്നു എന്റേയും തുടക്കം.ഞാനേറേ സ്നേഹിക്കുന്ന എന്റെ ഒരു പ്രിയപ്പെട്ട ചേച്ചിയാണു എന്നെ ബൂലോഗത്തിലേയ്ക്ക് കൊണ്ടു വന്നതു.ഇന്നും ഒരു താങ്ങായി തണലായി ചേച്ചി എന്റെ കൂടെയുണ്ട്.ഈ ഒരു വര്‍ഷം എനിക്കു തന്നതു വത്യസ്തമായ ഒരുപാട് അനുഭവങ്ങളായിരുന്നു,..ഒരുപാട് പ്രതിഭാധനരായ സുഹൃത്തുകള്‍,വായനയുടേയും എഴുത്തിന്റേയും പുതിയ തലങ്ങള്‍ എന്നിങ്ങനെ..ഒരല്പം അഹങ്കാരത്തോടെ തന്നെ പറയട്ടെ,മൃദുല്‍ എഴുതുന്ന ആളാണെന്നു പലരും അറിഞ്ഞതും പറഞ്ഞതും ഈ ബ്ലോഗിലൂടെയാണു.അതു പോലെ തന്നെ ബ്ലോഗിലെ പല രചനകളും പല പ്രസിദ്ധീകരണങ്ങളില്‍ കഴിഞ്ഞ ഒരു വര്ഷത്തിനിടയ്ക്കു പ്രസിദ്ധീകരിക്കുകയുണ്ടായി....
ഒരുപാട് പേരോട് ഹൃദയം നിറഞ്ഞ നന്ദിയുണ്ട്...എല്ലാവര്ക്കും,എല്ലാത്തിനും മുന്‍പേ,എല്ലാ മാസവും വത്യസ്തമായ ആശയങ്ങള്‍ എന്റെ മനസ്സിലെത്തിക്കുന്ന എന്റെ ദൈവത്തിനു..താങ്ങായി തണലായി കൂടെയുള്ള അമ്മയ്ക്കു...എപ്പോഴും പ്രോത്സാഹിപ്പിക്കുന്ന ചേട്ടനു,പിന്മൊഴികള് രേഖപ്പെടുത്തിയവരോട്,ഇനിയും നേരിട്ട് കാണാത്ത ചേച്ചിക്കൊച്ചിനു..എന്റെ ഏറ്റവും പ്രിയപ്പെട്ട എല്ലാ സുഹൃത്തുകള്‍ക്കും..എല്ലാവര്ക്കും..ഒരായിരം നന്ദി...
ഒന്നും ഇവിടെ അവസാനിക്കുന്നില്ല..ദൈവം സഹായിച്ചാല്‍ ഇനിയും ഞാന്‍ വരും...മഞ്ഞുത്തുള്ളികളുമായി.വിരഹത്തിന്റെ നോവുള്ള,പ്രണയത്തിന്റെ ആര്‍ദ്രതയുള്ള,സൗഹൃദത്തിന്റെ സന്തോഷമുള്ള,നനുത്ത മഞ്ഞുത്തുള്ളികളുമായി..കവി പാടിയതു പോലെ,
“മനോഹരം മഹാവനം
ഇരുണ്ടഗാധമെങ്കിലും,
അനക്കമറ്റു നിദ്രയില്‍
ലയിപ്പതിനു മുന്‍പിലായി,
എനിക്കതീവ ദൂരമുണ്ട്,
അവിശ്രമം നടക്കുവാന്‍.....“
ഒരിക്കല്‍ കൂടി...ഒരുപാടു നന്ദി...
നിങ്ങളുടെ സ്വന്തം
മൃദുല്‍
കഴിഞ്ഞ പോസ്റ്റില്‍ ഒരു യാത്രയെ കുറിച്ചു പറഞ്ഞിരുന്നു...ആ യാത്ര നന്നായിരുന്നു...എല്ലാ അര്‍ത്ഥത്തിലും...അതിന്റെ ഫലമായി,ഈ ഞായറാഴച്ച മുതല്‍ കൈരളി വീ ചാനലില്‍ ഞാന്‍ അവതാരകനാകുന്ന പ്രോഗ്രാം ആരംഭിക്കുന്നു..ഉച്ചയ്ക്കു ഒന്നരയ്ക്കു...പരിപാടിയുടെ പേരു പനോരമ.കഴിയുന്നവര്‍ കാണുക..അഭിപ്രായങ്ങള്‍ അറിയിക്കുക :)
32 Comments:
ബൂലോഗത്തിലെ എന്റെ ഒരു വര്‍ഷം..
അഥവാ എന്റെ ബ്ലോഗിനിന്നു ഒരു വയസ്സ്
ആശംസകള്‍ നേരുന്നു ഇനിയും നല്ല നല്ല പോസ്റ്റുകള്‍ കൊണ്ട് ഈ അക്ഷരങ്ങളുടെ ലോകത്ത് ഒരു അക്ഷരകൂട്ടയ്മയിലൂടെ വീണ്ടും നമുക്ക് കാണാം.
തന്മയത്ഥ്യമുള്ള വാക്കുകള്‍കൊണ്ട് വ്യതിചലിക്കാത്ത അക്ഷരങ്ങളുടെ ലോകത്തില്‍ ഇനിയും ഒരുപാടു മുന്നേറുകാ..
ആസംസകള്‍..:)
സന്തോഷജന്മദിനം ബ്ലോഗിന്...
മൃദുല്‍, ബൂലോകത്തില്‍ ഒരു വര്‍ഷം തികച്ച അവസരത്തില്‍ എല്ലാവിധ ആശംസകളും.
അക്ഷരത്തെറ്റോടു കൂടിയ ബ്ലോഗിന്റെ തലക്കെട്ട് - മഞ്ഞുത്തുള്ളികള്‍ -വളരെ അരോചകമായി തോന്നി. “മഞ്ഞുതുള്ളികള്‍“ എന്നതല്ലേ ശരി.
മൃദുല്‍,
തുടര്‍ന്നും അനേകം പോസ്റ്റുകള്‍ പിറക്കട്ടെ.......
ആസംസകള്‍..:)
ആശംസകള്‍
മൃദു... മനോഹരമായ ഈ കുറിപ്പിന് അഭിനന്ദനങ്ങള്‍.ഒരു വറ്ഷം പിന്നിട്ടതിന് ആശംസകളും.ഇനി മുന്നോട്ടുള്ള പ്രയാണത്തിലും നിനക്ക് ദൈവം കാവലുണ്ടാവട്ടെ ഒപ്പം നിന്നെ സ്നേഹിച്ച് കൂടെ നില്ക്കുന്ന ഓരോരുത്തരുടെയും കൂട്ടും.പിന്നിട്ട വഴീകളും കണ്ടുമുട്ടിയ മുഖങ്ങളും മനസ്സില്‍ നിന്ന് മാഞ്ഞുപ്പോകാതിരിക്കട്ടെ....
ആശംസകള്‍
എനിക്കതീവ ദൂരമുണ്ട്,
അവിശ്രമം നടക്കുവാന്‍.....“
മൃദുലിനു് മനം നിറഞ്ഞ ആശംസകള്‍.:)
എല്ലാ ആശംസകളും അനുഗ്രഹങ്ങളും പ്രാര്‍ത്ഥനകളും....
ആശംസകള്‍ :)
മൃദുല്‍,
"ബ്ലോഗ് വാര്‍ഷികാശംസകള്‍..!"
ഇനിയും ഒരുപാടൊരുപാട് മികച്ച പോസ്റ്റുകള്‍ എഴുതാന്‍ കഴിയട്ടെ, അതുപോലെ വരാന്‍പോകുന്ന പുതിയ സംരംഭങ്ങള്‍ (on Mini Screen) ഒരു വലിയ വിജയം ആകട്ടെ എന്ന ആത്മാര്‍ത്ഥമായ പ്രാര്‍ത്ഥനയോടെ..
സ്നേഹപൂര്‍വ്വം,
അഭിലാഷ്
:)
വസന്തമേ, അച്ചായാ..,
സ്നേഹാശംസകള്‍...
best wishes MRIDUL. keep writing....
അസംസകള്‍ മൃദുല്‍ . എനിക്ക് ഒക്കെ ഇനി എത്രയോ ദുരം പോകാന്‍ കിടക്കുന്നു .
മൃദുലേ.. കട്ടിയില്‍ ഒരായിരം ആശംസകള്‍ നേരുന്നു..
മൃദുല്‍ ഭായിക്ക്
ആശംസകള്‍..!!!
:)
ഉപാാസന
അഭിനന്ദങ്ങള്‍ മൃദുല്‍.
മൃദുല്‍, ആശംസകള്‍ :) ഇനിയും ഒത്തിരിയൊത്തിരി എഴുതുവാന്‍ കഴിയട്ടെ..
മൃദുല്‍, ഒരുപാടാശംസകള്‍.
സ്നേഹം!
ആശംസകള്‍ മൃദുല്‍..
മൃദുല്‍,
ആശംസകള്‍...! ജീവിതം തിരക്കേറിയതായി വരുന്നു അല്ലേ..? എഴുത്ത് മുടക്കാതിരിക്കുക, സമയം കിട്ടുമ്പോഴൊക്കെ എഴുതുക, നന്നായി വരും... എല്ലാ വിധ ഭാവുകങ്ങളും നേരുന്നു...
മൃദുല്‍....
ആശംസകള്‍...
ഒരു വര്‍ഷമോ നൂറു പോസ്റ്റുകളോ ഈ അക്ഷരയാത്രയില്‍ വിശ്രമിക്കാനുള്ള ഇടത്താവളമായി കരുതാതെ മുന്നേറുക...
നല്ല നല്ല പോസ്റ്റുകള്‍ക്കായ് കാത്തിരിക്കുന്നു
വാര്‍ഷിക പോസ്റ്റിന് ആശംസകള്‍, മൃദുല്‍!
ഒപ്പം കൈരളി ചാനലിലെ പരിപാടിയ്ക്കും ഭാവുകങ്ങള്‍.
:)
ആശംസകള്‍
മൃദുല്‍ ആശംസകള്‍! ബ്ലോഗിംഗിനും കൈരളി ടി.വി.യിലെ പരിപാടിക്കും.
മൃദുല്‍ നല്ല കുറുപ്പ്, വാര്‍ഷികാശംസകള്‍...:)
മിന്നാമിനുങ്ങുകള്‍ //സജി,
പ്രയാസി ,
വാല്മീകി,
മോഹന്‍ പുത്തന്‍ചിറ,
ശ്രീവല്ലഭന്,
പ്രിയ ഉണ്ണികൃഷ്ണന്,
അനൂപ് തിരുവല്ല,
തുഷാരം ,
വേണു,
കൊച്ചുത്രേസ്യ ,
സു,
അഭിലാഷങ്ങള്‍ ,
മറ്റൊരാള്‍,
വി.ആര്. ഹരിപ്രസാദ്. ,
ശിവകുമാര്‍ ,
നവരുചിയന്‍ ,
ഏറനാടന്‍ (എസ്.കെ. ചെറുവത്ത്),
ഉപാസന,
വിശാലമനസ്കന്,
നന്ദന്,
ധ്വനി,
അജീഷ്,
ഈയുള്ളവന്,
നജീം,
ശ്രീ,
അനാഗതശ്മശ്രു,
അപ്പൂ,
മയൂര....
ആശംസകള്‍ക്കും,അഭിനന്ദനങ്ങള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി...നിങ്ങളാണു എന്നെ ഇവിടെ എത്തിച്ചതു...അതു കൊണ്ട് മുടങ്ങാതെ വന്നു വായിക്കണേ...
ഒന്നാം പിറന്നാളാശംസകള്‍!
മുട്ടിലിഴയുന്നപ്രായമൊക്കെ മാറി...
ഇനി എഴുന്നേറ്റു നടക്കാം!!
മൃദുലാാാാ... നിന്റെ ബ്ലോഗിന് ഒരു ബിലേറ്റഡ് സന്തോഷ ജന്മദിനവും ... നിനക്ക് ഒരായിരം മംഗളാശംസകളും... :)
Post a Comment