കഴിഞ്ഞ കുറച്ച് ആഴച്ചകളായി ക്രിസ്ത്യാനികള്‍ക്കെതിരേ ഒറീസ്സയില്‍ നടന്നു കൊണ്ടിരിക്കുന്ന അക്രമങ്ങളില്‍ പ്രതിഷേധിക്കുവാന്‍ ഞാന്‍ എന്റെ ബ്ലോഗ് ഉപയോഗിക്കുന്നു.ക്രിസ്ത്യാനികള്‍ക്കെതിരേ എന്നല്ല ഏതൊരു വിഭാഗത്തില്‍ പെട്ട ആളുകള്‍ക്കെതിരേയും നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ എതിര്‍ക്കപ്പെടേണ്ടതു തന്നെയാണു.
ഞാന്‍ ഒരു ക്രിസ്ത്യാനിയാണു,അതില്‍ അഭിമാനിക്കുന്ന ഒരു വ്യക്തി കൂടിയാണു.ഒറീസ്സയില്‍ നിര്‍ബന്ധിത മത പരിവര്‍ത്തനം നടക്കുന്നുണ്ടെങ്കില്‍ അതു തീര്‍ച്ചയായും ഒരു തെറ്റാണു,എത്രയും പെട്ടന്ന് നിയമപരമായ മാര്‍ഗ്ഗങ്ങളിലൂടെ തടയേണ്ടതുമാണു.പക്ഷേ ശിക്ഷ വിധിക്കാന്‍ വി.എച്ച്.പിയും ബജറംഗ് ദളും ആര്?ഇന്ത്യയില്‍ എവിടെയെങ്കിലും ക്രിസ്ത്യാനികള്‍ നേതൃത്വം നല്‍കിയ ഒരു വര്‍ഗ്ഗീയ കലാപം ഉണ്ടായിട്ടുണ്ടോ?ഏതെങ്കിലും മത വിഭാഗത്തില്‍ പെട്ടവരെ അധിക്ഷേപിക്കുകയോ,അക്രമിക്കുകയോ ചെയ്തിട്ടുണ്ടോ?അങ്ങനെ ചെയ്തിട്ടുള്ള ആരെങ്കിലും താന്‍ ക്രിസ്ത്യാനിയാണെന്നു അവകാശപ്പെടുന്നുണ്ടെങ്കില്‍,അയാള്‍ ഒരിക്കലും ഒരു ക്രിസ്ത്യാനിയല്ല,ശിക്ഷിക്കപ്പെടേണ്ട ഒരു വ്യക്തിയാണു.പക്ഷേ,ഏതെങ്കിലും ഒന്നോ രണ്ടോ പേര്‍ ചെയ്ത തെറ്റിനു ശിക്ഷ അനുഭവിക്കുന്നതു മുഴുവന്‍ പാവപ്പെട്ട ഗ്രാമീണരും,അന്ധകാരം നിറഞ്ഞവരുടെ ലോകത്തിലേയ്ക്ക് ഒരു ചെറുതിരിനാളമായി കടന്നു ചെന്ന മിഷനറികളുമാണു.13 വര്‍ഷങ്ങള്‍ക്കു മുന്‍പ്,ഒരു വടക്കേ ഇന്ത്യന്‍ സംസ്ഥാനത്തില്‍ വച്ച് ഇത്തരത്തില്‍ രക്തസാക്ഷിയാക്കപ്പെട്ട ഒരാളാണു എന്റെ മാതൃസഹോദരി.
ക്രിസ്ത്യാനികള്‍ക്കെതിരേ അക്രമം അഴിച്ചു വിടുന്നവരോട് ഒരു വാക്ക്.ക്രിസ്തു പറഞ്ഞിരിക്കുന്നത് അയല്‍ക്കാരെ സ്നേഹിക്കുവാനും,ശ്രത്രുകള്‍ക്ക് നന്മ ചെയ്യുവാനുമാണു.അതേ ക്രിസ്തു നാഥന്‍ തന്നെയാണു ദേവലായത്തില്‍ കച്ചവടം നടത്തിയവരെ ചമ്മട്ടി കൊണ്ടടിച്ചു നിര്‍ദ്ദയം പുറത്താക്കിയത്.
എന്റെ ഇന്ത്യ ഒരു മതനിരപേക്ഷ,മതേതര രാജ്യമാണു.ഞാന്‍ ഉള്‍പ്പെടെയുള്ള എന്റെ എല്ലാ ഇന്ത്യന്‍ സഹോദരങ്ങള്‍ക്കും ഏതൊരു മതവിശ്വാസം പിന്തുടരുവാനും ജീവിക്കാനും എന്റെ ഭരണഘടന സ്വാതന്ത്ര്യം തരുന്നിടത്തോളം കാലം,എന്റെ ഒരു സഹോദരന്റെ മതത്തിന്റെ പേരില്‍ പീഠിപ്പിച്ചാല്‍ നോക്കി നില്‍ക്കാന്‍ ഈ ഭാരതമണ്ണില്‍ ജീവിക്കുന്നിടത്തോളം,ഒരു ക്രിസ്ത്യാനിയായിരിക്കുന്നിടത്തോളം,ഒരു മനുഷ്യനായിരിക്കുന്നിടത്തോളം എനിക്കു കഴിയില്ല !