Thursday, February 8, 2007

മഞ്ഞുത്തുള്ളികള്‍.....

ഇതു മഞ്ഞുത്തുള്ളികളാണു...പ്രഭാതത്തെ സ്വാഗതം ചെയ്തു കൊണ്ട് രാത്രി പൊഴിക്കുന്ന കണ്ണുനീര്‍ത്തുള്ളികള്‍....
ഇതില്‍ വിരഹത്തിന്റെ നോവുണ്ട്,പ്രണയത്തിന്റെ ആര്‍ദ്രതയുണ്ട്,സുഹ്രുത്തുബന്ധത്തിന്റെ സന്തോഷമുണ്ട്,കഴിഞ്ഞു പോയ കാലത്തിന്റെ സുഖമുള്ള ഓര്‍മ്മകളുണ്ട്....ഇതില്‍ ഞാനുണ്ട്,എന്റെ മനസ്സുണ്ട്,എനിക്കൊപ്പം നിങ്ങളില്‍ ആരോക്കെയോയുണ്ട്....

ഒരല്പം എന്നെക്കുറിച്ച്...എപ്പോഴൊക്കെയോ,എന്തൊക്കെയോ എഴുതണമെന്നു കരുതിയിടുണ്ട്.പക്ഷേ എഞ്ചിനീയറിംഗ് കോളേജിന്റെ തിരക്കുകളില്‍ പലപ്പോഴും കഴിയാതെ പോകുന്നു.എഴുതിയവ പലരെയും കാണിക്കാന്‍ പറ്റാതെ പോകുന്നു.

ഇനി ഇതാകട്ടെ എന്റെ താളുകള്‍,എന്റെ മനസ്സിന്റെ പ്രതിഭലനങ്ങള്‍.ഇവിടെ കവിതകള്‍ ഉണ്ടാകാം,കഥകളുണ്ടാകാം,പേരിട്ടു വിളിക്കാന്‍ കഴിയാത്ത കുത്തികുറികലുകളുണ്ടാകാം...എല്ലാം നിങ്ങളുടെ മുന്നിലേയ്ക്കു സമര്‍പ്പിക്കുന്നു....

സ്നേഹപൂര്‍വ്വം

നിങ്ങളുടെ സ്വന്തം

മൃദുല്‍.....

Related Posts:

  • 1707077 അഥവാ ചാനലിലെ ഒരു ദിവസം"ആരുമെത്തിയില്ല ക്രിസ്റ്റി..." .കാലത്തെ ഫ്രഷായിട്ട്‌ കൊടുത്ത ഗുഡ്മോര്‍ണിംഗിനും ഒരു പുഞ്ചിരിയ്ക്കുമുള്ള റിസ്പ്ഷനിലെ ഹരിയേട്ടന്റെ മറുപടിയായിരുന്നു ഇത്… Read More
  • അവസാനിക്കുന്ന അവധിക്കാലം..."അപ്പായിയേ...നാളെ പോണ്ടാ..."പതിനഞ്ചു ദിവസങ്ങള്‍ക്ക്‌ ഇത്രയും വേഗം കാണുമോ.ആറ്റു നോറ്റിരുന്ന് വീടെത്തിയത്‌ ഇന്നലെയാണെന്നൊരു ചിന്തയാണു മനസ്സില്‍.അവിടം വി… Read More
  • കോഫീ @ ബാല്‍ക്കണി.Build Successful,0 Errorsസ്ക്രീനില്‍ തെളിഞ്ഞു വന്ന ഈ വാചകം തന്ന ആശ്വാസം ചെറുതല്ല.മൂന്നു ദിവസമായി ഈ ഒരു സന്ദേശം കാണാന്‍ കൊതിക്കുന്നു.സിസ്റ്റം ക്ലോക്കി… Read More
  • വീണ്ടും ഞാന്‍ , എന്റെ ക്യാമ്പസില്‍ ......ഈ കലാലയത്തിന്റെ കവാടം കടക്കുന്നത്‌ അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷമാണു.അവസാനമായി എന്നായിരുന്നു.മറക്കാന്‍ കഴിയാത്ത ഒരു മിഴിവുള്ള ചിത്രമായി ആ ദിനം മനസ്സിലുണ… Read More
  • സൈനോജിനു ആദരാഞ്ജലികള്‍...സൈനോജ്...പിന്നിട്ട വഴികളില്‍ ഒരിക്കല്‍ നമ്മള്‍ പരിചയപ്പെട്ടിരുന്നു.അന്നു കൈമാറിയ വളരെ കുറച്ചു വാക്കുകള്‍...ആ ചെറുപുഞ്ചിരി...കൈരളിയുടെ പുതുവര്‍ഷവേദിയില… Read More

2 Comments:

.... said...

പ്രഭാതത്തിലെ മഞ്ഞുതുള്ളികളുടെ നനവിനു വല്ലാത്തൊരു ആറ്ദ്രതയുണ്ട്...ആ ആര്‍ദ്രത കവിതയായും,കഥയായും കുത്തികുറിക്കലുകളായും വിരല്‍തുമ്പില്ലേയ്ക്ക് പ്രവഹിക്കട്ടെ..എല്ലാ ആശംസകളും.

കണ്ണൂരാന്‍ - KANNURAN said...

സ്വാഗതം..