Wednesday, February 14, 2007

മാളു-ജീവന്‍ അറ്റ്‌ ജിമെയില്‍.കോം

ജീവാ...

നമ്മള്‍ ഈ പരിപാടി തുടങ്ങീട്ടു കുറേ ആയില്ലേ.മെസ്സഞ്ചറിന്റെ വിന്‍ഡൊയില്‍ മാത്രം കണ്ടുള്ള പരിചയം.നമ്മള്‍ എല്ലാം പറഞ്ഞില്ലേ,പങ്കു വച്ചില്ലേ.തമ്മില്‍ ഒരിക്കല്‍ പോലും കാണാതെ,സംസാരിക്കാതെ,കീ ബോര്‍ഡിലൂടെ മാത്രം 3 വര്‍ഷങ്ങള്‍.എന്തേ ഒരിക്കല്‍ പോലും കാണണം എന്നു നീ പറയാതെ ഇരുന്നതു?.വോയിസ്‌ ചാറ്റിനുള്ള എന്റെ റിക്വസ്റ്റ്‌ നീ എന്താടാ സ്വീകരിക്കതെ ഇരുന്നെ.ഇനിയും ഇങ്ങനെ എനിക്കു വയ്യെടാ.നമ്മുക്കു കാണാം..പ്ലീസ്‌...നേരിട്ടു തന്നെ കാണാം.,വരുന്ന പ്രണയദിനത്തില്‍ കായലരികത്തെ ആ പാര്‍ക്കില്‍ ,അകേഷ്യയുടെ കീഴെ അഞ്ചു മണിക്കു നീ വരണം.ഞാന്‍ കാത്തിരിക്കും.

അറിയാം ജീവാ,നീ പറയാറുള്ളതു പോലെ ഇതു പ്രണയമാകില്ല,എങ്കില്‍ കൂടി എനിക്കു നിന്നെ കണ്ടേ പറ്റൂ.നീ ഒരിക്കല്‍ പോലും ചോദിക്കാത്ത എന്റെ പേരും അന്നവിടെ വച്ചു ഞാന്‍ പറയാം.എന്നും അങ്ങനെ തന്നെ ആയിരുന്നല്ലോ,ചോദ്യങ്ങളെല്ലാം ഞാന്‍ അല്ലേ ചോദിച്ചിരുന്നതു.അതൊക്കെ പോട്ടെ..നീ വരണം,ഞാന്‍ കാത്തിരിക്കും.

പറയാന്‍ മറന്നു,കഴിഞ്ഞ ദിവസം ഒരു ബ്ലോഗില്‍ സോള്‍മേറ്റിനെക്കുറിച്ചു വായിച്ചു.നമ്മള്‍ അതല്ലേടാ,
മഴത്തുള്ളിയും മണല്‍ത്തരിയും,സോള്‍മേറ്റ്സ്.എന്റെ വട്ട്‌...നിര്‍ത്തെടേടാ..

സ്വന്തം മാളു

മെയ്യില്‍ വായിച്ചു തീര്‍ന്നതും പിറകില്‍ നിന്ന് അരുണ്‍ വലിയ ഒരു ചിരി ചിരിച്ചു...

"സോള്‍മേറ്റ്സ്..തേങ്ങക്കൊലാ..അവള്‍ക്ക്‌ വട്ടായിരിക്കുമെടാ..മുഴുവട്ട്‌.അല്ല്ലേല്‍ നിന്നെ ആരേല്ലും വട്ടാക്കുന്നതു.നീ അതു വിട്‌ ,അപ്പോള്‍ എങ്ങനാ,നീ ഉണ്ടാകില്ലേ,പതിനാലാം തീയതി പാര്‍ട്ടിക്കു.4.30യ്ക്കു സിറ്റി മാളില്‍ കാണാം.ഓക്കെ."

"ഇല്ല ഞാനില്ല.എനിക്കന്നു വേറെ പ്രോഗ്രാമുണ്ട്‌.നിങ്ങള്‍ കൂടിക്കോ.എന്നെ വിട്ടേരേ"

"ഓ,നീയാ പെണ്ണിനെ കാണാന്‍ പോകുവായിരിക്കും.നീ ബെറ്റു വച്ചോ അവള്‍ വരില്ല.ഡാ മോനേ ഞാനിതു എത്ര കണ്ടതാ.നീ ഞങ്ങള്‍ടെ കൂടെ വാ.അടിച്ചു പൊളിക്കാടാ"

"നീയെന്തു പറഞ്ഞാലും ഞാനില്ല..പ്ലീസ്‌.എന്നെ നിര്‍ബന്ധിക്കരുത്‌"

"ഓ.ക്കെ.നിന്റെ ഇഷ്ടം.പക്ഷേ ഒരു കാര്യം ഓര്‍ത്തോ അവള്‍ വരില്ല"

ഇതും പറഞ്ഞു അവന്‍ അവന്റെ മുറിയിലേയ്ക്കു പോയി.ഫ്ലാറ്റിലെ എന്റെ മുറിയില്‍ ഞാനൊറ്റയ്ക്കായി.ആ മെയില്‍ ഞാന്‍ ഒന്നു കൂടി വായിച്ചു....

ഞാന്‍ പോകും..എനിക്കു പോകണം.

മൂന്നു വര്‍ഷങ്ങള്‍ക്ക്‌ ഏതൊ ഒരു ചാറ്റുറൂമില്‍ വച്ചു പരിച്ചയപ്പെടുമ്പോള്‍ ഞാനും അവളും ഓര്‍ത്തില്ല,പ്രതീക്ഷിച്ചില്ല ഇങ്ങനെയൊക്കെ ആകുമെന്ന്.ചാറ്റു റൂമിലെ കോമണ്‍ മെസ്സേജുകളില്‍ നിന്നു,ഞങ്ങളുടേതായ്‌ സ്വകാര്യ സന്ദേശങ്ങള്‍..രണ്ടും മൂന്നും താളുകളുള്ള മെയിലുകള്‍.അവള്‍ പറഞ്ഞതു ശരിയാ.ചോദ്യങ്ങള്‍ ചോദിച്ചതൊക്കെ അവളായിരുന്നു.എന്നെക്കുറിച്ചു,എന്റെ ജോലിയെക്കുറിച്ചു,നാടിനെക്കുറിച്ചു,ഇതൊക്കെയായിരുന്നു അദ്യകാലങ്ങളില്‍ അവളുടെ ചോദ്യങ്ങള്‍.പിന്നിട്‌ അവളുടെ സംശയങ്ങളായി..ജീവിതത്തെക്കുറിച്ചു,പ്രണയത്തെക്കുറിച്ചു,സൗഹൃദങ്ങളെ കുറിച്ചു,പിന്നെ എന്തിനെയൊക്കെയോ കുറിച്ചു.സംശയങ്ങള്‍ തീരുമ്പോള്‍ അവള്‍ ഒന്നു ചിരിക്കും :-)...

അറിയില്ല എന്നു പറഞ്ഞാല്‍ അപ്പോള്‍ പറയും,"നിനക്കൊന്നും അറിയില്ല,മണ്ടന്‍"..അതു കേട്ടു ഞാനും ചിരിക്കും :-)

ഒരിക്കല്ലും തോന്നീട്ടില്ല,അവളെക്കുറിച്ചു അറിയണമെന്നു.അവളെ മാളു എന്നു വിളിച്ചപ്പോഴൊക്കെ അവള്‍ പറഞ്ഞിരുന്നു,എന്റെ പേരു അതല്ല എന്നു.എനിക്കും അറിയാമായിരുന്നു അതവളുടെ പേരല്ല എന്നു.എങ്കിലും ഞാന്‍ ചോദിച്ചില്ല.പക്ഷെ ഞാന്‍ അവളോടു പറയാതതായി ഒന്നുമില്ലായിരുന്നു.എന്റെ ദുഖങ്ങള്‍,സന്തോഷങ്ങള്‍ എല്ലാം,എല്ലാം ഞാനവളോടു പറഞ്ഞിരുന്നു.ഒരിക്കല്‍ ഇങ്ങനെ എന്തോ കേട്ടിട്ടവള്‍ ചോദിച്ചു.."എടാ നമ്മള്‍ പ്രണയത്തിലാണോ?"

ഉത്തരം കൊടുക്കാന്‍ എനിക്കുമറിഞ്ഞു കൂടായിരുന്നു.അന്നാദ്യമായിയാണു ഞാനും അതു ചിന്തിച്ചതു.ഇതു പ്രണയമാണോ..അതെ എന്നൊരുത്തരം പറയാന്‍ ഞാനിഷ്ടപ്പെടിരുന്നുവെങ്കിലും,എന്റെ മനസ്സതനുവദിച്ചില്ല.അന്നു ഞാനവള്‍ക്കു നള്‍കിയ ഉത്തരം ഇതായിരുന്നു.

"അല്ല മാളു,നമ്മള്‍ പ്രണയത്തില്‍ അല്ല.ഇതും അതിലും വലുതെന്തോ ആണു.നമ്മുക്കു നിര്‍വച്ചിക്കാന്‍ കഴിയാത്ത എന്തോ ഒന്നു.പ്രണയത്തെക്കാള്‍ സുന്ദരമല്ലേ ഇത്‌.ഒരിക്കല്ലും കാണാതെ,തമ്മില്‍ സംസാരിക്കാതെ നമ്മള്‍ അടുത്തുവെങ്കില്‍ ഇതു തീര്‍ച്ചയായും പ്രണയമല്ല."

ഇതിനവള്‍ കാര്യമായ്‌ മറുപടി ഒന്നും പറഞ്ഞില്ല. :-) ഇത്രയും മാത്രം.എനിക്കന്നു തോന്നി,അവളെന്നെ സ്നേഹിക്കുന്നുണ്ടെന്നു.എന്റെ സ്നേഹം അവള്‍ ആഗ്രഹിക്കുന്നുണ്ടെന്നു.പക്ഷേ അതംഗീകരിക്കാന്‍ അന്നു മടിയായിരുന്നു...പിന്നീട്‌ അവള്‍ അതു ചോദിച്ചിട്ടുമില്ല........

14/02/2007

അവള്‍ കേള്‍ക്കാന്‍ അഗ്രഹിക്കുന്നതു ഇന്നവളോടു പറയാണം.ഈ ഭൂമിയിലെ എന്തിനേക്കാളും ഞാന്‍ അവളെ സ്നേഹിക്കുന്നുണ്ടെന്നു അവളോടു പറയണം.ഇതായിരിക്കണം ഞാനവള്‍ക്കു നല്‍കുന്ന വാലന്റൈന്‍ ഗിഫ്റ്റ്‌.ഇങ്ങനെ തീരുമാനിച്ചു കൊണ്ടാണു ഞാന്‍ ദിവസം ആരംഭിച്ച്തു.എന്നും കാണുന്നതൊക്കെ ഇന്നു പുതിയതായി തോന്നുന്നു.ചുറ്റിലും പുതിയ വര്‍ണ്ണങ്ങള്‍.എല്ലാം മാറിയിരിക്കുന്നതു പോലെ ....ഞാന്‍ പ്രണയത്തിലാണു എന്നു ഉറക്കെ വിളിച്ചു പറയണമെന്നു തോന്നിയെനിക്കു.അവളെ കാണാന്‍ എങ്ങനെയിരിക്കും,അവളുടെ ശബ്ദം എങ്ങനെയാക്കും,സംശയങ്ങള്‍ തന്നെയായിരുന്നു മനസ്സ്‌ മുഴുവന്‍.അതു കൊണ്ടാകാം ദിവസം പെട്ടന്നു കടന്നു പോയി.4.30 മണിക്കു ഓഫീസില്‍ നിന്നിറങ്ങി.കൃത്യം അഞ്ചിനു തന്നെ ഞാനവിടെത്തി.പ്രണയദിനമായതു കൊണ്ടാകും പതിവില്ലാത്ത ഒരു തിരക്കായിരുന്നു അവിടെ.അകേഷ്യയുടെ കീഴിലുള്ള ബെഞ്ചില്‍ ഞാനവളെയും കാത്തിരുന്നു.......

ഇരുട്ടത്തു ആളൊഴിഞ്ഞ നഗരത്തിലൂടെ തിരിച്ചു വാസസ്ഥലത്തേയ്ക്കു നടക്കുമ്പോള്‍ മനസ്സില്‍ ഒരു നിസ്സംഗത ആയിരുന്നു.ഞാന്‍ കബളിപ്പിക്കപ്പെട്ടിരിക്കുന്നു.അല്ലെങ്കില്‍ അവള്‍ക്കു എന്തോ സംഭവിച്ചിരിക്കുന്നു.ആദ്യത്തെതു സംഭവിച്ചിട്ടുണ്ടാകണേ എന്നായിരുന്നു മനസ്സില്‍,..കാരണം അവള്‍ക്കു വേദനിക്കരുതല്ലോ,,,ഫ്ലാറ്റിലെത്തിയപ്പോള്‍ അരുണ്‍ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു...എപ്പോഴാണു ഉറങ്ങിയതെന്നറിയില്ല.

കാലത്തെ പത്രം വായിക്കാന്‍ ഇരുന്നപ്പോഴും അവന്‍ എന്തൊ പറയുന്നുണ്ടായിരുന്നു,ചെവി കൊടുത്തില്ല.

പത്രത്തിന്റെ പേജുകള്‍ മറിയ്ക്കുന്നതിന്റെയിടയ്ക്കാണു ആ ഒരു ഫോട്ടൊയും വാര്‍ത്തയും കണ്ടതു.ഇന്നലെ വൈകിട്ടു എം.ജി റോഡില്‍ ബസ്സില്‍ നിന്നു തെറിച്ചു വീണു പെണ്‍കുട്ടി മരിച്ച വാര്‍ത്തയാണു.ഒലീവിയ ഫെര്‍ണ്ണാന്‍ഡസ്സ്‌. എന്നായിരുന്നു ആ കുട്ടിയുടെ പേരു.വാര്‍ത്ത വായിച്ചു പേജു മറിക്കാന്‍ തുടങ്ങിയപ്പോഴാണു ആ ഫോട്ടൊ ശ്രദ്ധിച്ചതു.എന്തോ ഒരു പരിചയം,എവിടെയോ കണ്ടു മറന്നതു പോലെ..ഇതാണോ എന്റെ മാളു...ആരോടു ചോദിക്കാന്‍,എങ്ങനെ അറിയാന്‍.ആയിരിക്കില്ല എന്നു മനസ്സിനെ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചു.പക്ഷേ അതു വിശ്വസിക്കാന്‍ എന്തോ മനസ്സു തയ്യാറാകാത്തതു പോലെ..അല്ലാ ഇതവളല്ല..അതു മാളുവല്ലേ,ഇതേതോ ഒരു ആംഗ്ലോ ഇന്ത്യന്‍....ഒലീവിയ ഫെര്‍ണ്ണാന്‍ഡസ്സ്‌.......

പിന്നിടു മാളു മെയില്‍ അയച്ചിട്ടില്ല..എന്നോടു സംശയങ്ങള്‍ ചോദിച്ചിട്ടില്ല...ഞങ്ങള്‍ക്കു മാത്രമായി അവള്‍ ഉണ്ടാക്കിയ മാളു-ജീവന്‍ അറ്റ്‌ ജിമെയില്‍.കോം എന്ന അഡ്രസ്സില്‍ പുതിയ സന്ദേശങ്ങളില്ല എന്നു കാണുമ്പോള്‍ ഞാന്‍ എന്നൊടു തന്നെ പറഞ്ഞു കൊണ്ടിരുന്നു .അതു മാളുവല്ലേ,അന്നു മരിച്ചതു ഏതോ ഒരു ആംഗ്ലോ ഇന്ത്യന്‍....ഒലീവിയ ഫെര്‍ണ്ണാന്‍ഡസ്സ്‌.......

61 Comments:

തുഷാരം said...

മൃദുല്‍..

ഇതു വായിച്ചപ്പോള്‍ ചെറിയ ഒരമ്പരപ്പ് തോന്നാതിരുന്നില്ല.ഇങ്ങനെയെന്തോ ഒന്നു ഓര്‍മ്മയുടെ ഏതോ കോണില്‍ ഉള്ള പോലെ.....

പിന്നെ എന്‍റെ കഥയിലെ മണ്തരിയെയും മഞ്ഞുത്തുള്ളിയെയും പരാമര്‍ശിച്ചു കണ്ടപ്പോള്‍ സന്തോഷം തോന്നി...അതു ഒരു കഥ ജനിക്കാന്‍ നിമിത്തമായി എന്ന്നോര്‍ത്ത്.

നന്നായി എഴുതി....അല്പം കൂടെ ചുരുക്കി പറയാനാവുമായിരുന്നോ?ചില അക്ഷരപിശാചുകള്‍ ഉണ്ടല്ലോ....അതും കൂടെ ഒഴിവാക്കു.

സുല്‍ | Sul said...

മൃദുല്‍

വളരെ നന്നായെഴുതി. ഹൃദ്യം.

-സുല്‍

ittimalu said...

:(

പടിപ്പുര said...

അതവളാവാതിരിക്കട്ടെ...

തോക്കായിച്ചന്‍ (Tokaichan) said...

കൊള്ളാം മൃദുല്‍ നല്ല കഥ.. നന്നായി രിക്കുന്നു സംഭവകഥ പോലെ പറഞ്ഞിരിക്കുന്നു..അകാംഷയോടു കൂടി തന്നെയാണു അവസാനം വരെ വായിച്ചതു..

മനു said...

മൃദുല്‍, ആദ്യം ഞാന്‍ എഴുതണ്ടേന്നുകരുതി... മനസ് നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല.... മൃദുല്‍ പറഞ്ഞപോലെ ഒരു സോള്‍ മേറ്റ് എനിക്കുണ്ട്... സോള്‍ മേറ്റ് എന്തെന്ന് മനസിലാ‍ക്കിയവനാ ഞാന്‍.... മറ്റൊന്നിനും അത് പകരമാവില്ല....

KANNURAN - കണ്ണൂരാന്‍ said...

ദേ ഇന്നു 15.2.2007 അല്ലെ ആയിട്ടുള്ളൂ.. ഇന്‍ ബോക്സ് ഒന്നു തുറന്നു നോക്കൂന്നേ..അവിടെ മാളുവിന്റെ മെയില്‍ കിടപ്പുണ്ട്... മരിച്ചത് മാളുവാണെന്നെന്താ ഇത്ര ഉറപ്പ് മൃദുലേ..

പൊതുവാള് said...

നന്നായിട്ടുണ്ട്.

Anonymous said...

മൃദുല്‍്…:(

അപ്പു said...

മൃദുല്‍, അതവളല്ലന്നേ.....ഒറപ്പാ..താന്‍ വിഷമിക്കാണ്ടിരി....

Haree | ഹരീ said...

നന്നായിരിക്കുന്നു... :)
മഞ്ഞുതുള്ളിയും മണ്തരിയും പിന്നെയും ജീവിക്കും, മറ്റൊരു മാളുവായ് മറ്റൊരു ജീവനായ്, അല്ലാതെ തരമില്ല.
--
മാളുവെന്ന പേര് ഇട്ടിമാളുവില്‍ നിന്നാണോ? ഹല്ല, മാളു മൃദുവെന്ന് പേരുപയോഗിച്ചതുപോലെ... :)
കണ്ടോ ഇട്ടിമാളു :( ഇരിക്കുന്നത്... മാളുമരിച്ചെന്ന് വിശ്വസിക്കുന്നത് ഇഷ്ടായിട്ടില്ല...
--

നന്ദു said...

മൃദുല്‍ :) നന്നായിട്ടുണ്ട്.

sandoz said...

'മൃദുലേ' ഹൃദയമുരളിയില്‍ ഒഴുകി വാ....എന്നും പാടി കൊണ്ട്‌ അവള്‍ ഒരു സന്ധ്യക്ക്‌ കയറി വന്നാല്‍ ഞെട്ടരുത്‌.....

കൊള്ളാം.....

വേണു venu said...

നന്നായി.:))

ദില്‍ബാസുരന്‍ said...

നല്ല കഥ :-)

Peelikkutty!!!!! said...

:-)

ലോനപ്പന്‍ (Devadas) said...

നന്നായിരിക്കുന്നു. :)

julie said...

മൃദുലേ നന്നായിരിക്കുന്നു..എനിക്കും ഉണ്ട് ഒരു സൊള്‍മേറ്റ്.പകരം വയ്ക്കാനില്ലാത്ത ഒരു സൊള്‍മേറ്റ്..മാളു മരിച്ചിട്ടില്ല..മരിക്കില്ല മൃദുലേ

സു | Su said...

മൃദുല്‍, എഴുതിയത് നന്നായിട്ടുണ്ട്.

പക്ഷെ വായിച്ചിട്ട് വളരെ വിഷമം തോന്നി........

priya said...

mashheee....superb..liked it vermuch..dis is d kind of stories wat i expect 4m u....somethin 4m real life....SOULMATE...itz really verynice to have such a soulmate...baaki pinne parayam...

മൃദുല്‍....|| MRIDUL said...

എന്തു പറയണമെന്ന് അറിയില്ല...എങ്ങനെ പറയണമെന്നുമറിയില്ല....എല്ലാവര്‍ക്കും ഒരുപാട് നന്ദി...ഇന്നുച്ചയ്ക്കാണു ഈ കഥ പോസ്റ്റ് ചെയ്തതു.വൈകിട്ട് വന്നപ്പോള്‍ ഇത്രയും കമന്റ്റ്റുകള്‍...ആ ഒരു അമ്പരപ്പ് ഇപ്പോഴും മാറിയിട്ടില്ല.

നിങ്ങള്‍ ആഗ്രഹിക്കുന്നതു പോലെ,ജീവന്‍ ആഗ്രഹിക്കുന്നതു പോലെ അതു മാളുവായിരിന്നിരിക്കില്ല എന്നു നമുക്ക് പ്രതീക്ഷിക്കാം.ചോദ്യങ്ങളും സംശയങളും തിര്‍ക്കാന്‍ മാളു-ജീവന്‍ അറ്റ് ജിമെയില്‍.കോം ല്‍ മാളുവിന്റെ മെയില്‍ വരുമെന്ന് ജീവന്റെ ഒപ്പം നമുക്കും പ്രതീക്ഷിക്കാമല്ലേ....

തുഷാരം,സുല്‍,ഇട്ടിമാളു,പടിപ്പുര,തോക്കായിച്ചന്‍,മനു,കണ്ണൂരാന്‍,പൊതുവാള്,ആമി,അപ്പു ,ഹരീ,നന്ദു,സാന്റോസ്,ജുലി,സു ,പ്രിയ...എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി....

കൃഷ്‌ | krish said...

കഥ നന്നായിട്ടുണ്ട്‌.

കൃഷ്‌ | krish

മൃദുല്‍....|| MRIDUL said...

നന്ദി കൃഷ്...കഥ എല്ലാവര്‍ക്കും ഇഷ്ടമാകുന്നു എന്നറിഞ്ഞതില്‍ ഒരുപാട് സന്തോഷം....

sreeja said...

Its a nice one..daa.I liked it.

Asok said...

I thought it was going to be ‘happily ever after’ like in ‘You’ve Got Mail’.

But the way you twist it, was kind of touching. Good.

Anonymous said...

നന്നായിരിക്കുന്നു മൃദുല്‍ ..

:(

പ്രതിഭാസം said...

മൃദുല്‍...
നിന്റെ കഥകള്‍ ഞാന്‍ വായിച്ചിട്ടുള്ളവയില്‍ വച്ചേറ്റവും മനോഹരമാണിത്. ഒരു സോള്‍മേറ്റ് എനിക്കുമുണ്ട്. ഒന്നിനും പകരം വെയ്ക്കാനാവാത്ത സോള്‍മേറ്റ്. മാളു ഒരിക്കലും മരിക്കില്ല. അങ്ങനെ തന്നെ ഞാനും വിശ്വസിക്കുന്നു. മരിച്ചത് ഏതോ ആംഗ്ലോ ഇന്ത്യന്‍.
നന്നായിരിക്കുന്നു മൃദുല്‍. ഹൃദയത്തില്‍ തൊടാന്‍ നിനക്ക് കഴിയുന്നു. എഴുതി തെളിയുന്നു. സന്തോഷം! അഭിനന്ദനങ്ങള്‍!

മൃദുല്‍....|| MRIDUL said...

ശ്രീജ ചേച്ചി:
:-)
അശോക്:
കഥ ഹൃദയത്തെ സ്പര്‍ശിച്ചു എന്നറിഞ്ഞതില്‍ സന്തോഷം.പലപ്പോഴും ജീവിതങ്ങളെ മുന്നോട്ട് നയിക്കുന്നതി ഇതു പോലുള്ള ട്വിസ്റ്റുകളല്ലേ???

നൌഷര്‍:

ഒരുപാട് നന്ദി...

പ്രതിഭാസം:

മാളു ഒരിക്കലും മരിക്കില്ല എന്നു വിശ്വസിക്കാം.ജീവനെ തനിച്ചാക്കി പോകാന്‍ മാളുവിനു പറ്റുമോ.ഒരിക്കല്‍ മാളു വരുമായിരിക്കും...

കൊച്ചുകള്ളന്‍ said...

വായനക്കാരുടെ നെഞ്ചില്‍ ഒരു നൊമ്പരം ബാക്കി നിര്‍ത്താന്‍ കഴിയുന്നു ഈ കഥക്ക്..... കുറച്ച് നേരത്തേക്ക് ഒന്ന് നിശബ്ദമായത് പോലെ..
വളരെ നന്നായിരിക്കുന്നു..... വീണ്ടും വീണ്ടും എഴുതൂ..

Vani(വാണി)! said...

ജീവന്‍ടെ സം ശയവും വേദനയും വായനക്കാരിലേക്കും പകരാന്‍ മൃദുലിന്‍ടെ അക്ഷരങ്ങള്‍ക്കായി...!!
അഭിനന്ദനങ്ങള്‍!!

വല്യമ്മായി said...

:(

JacoBlog said...

കൊള്ളാം!!! മൃദുലേ... വളരെ നന്നായിട്ടുണ്ട്‌...

നല്ല ഭാഷ.ഇനിയും ഏറെ പ്രതീക്ഷിക്കുന്നു...

syam said...

Maalu athinu marichittillaalo ... Njan kanunnu eee kathyaloode ninteyum nagaludeyum manassil ennum aval jeevikkum ... Good work man ...

സ്മിത said...

മൃദുല്‍... ഇനി ഞാനായിട്ട് ഒന്നുകൂടി പറയാം...
നന്നായിട്ടുണ്ട്....
വളരെ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു...
മനസ്സിലൊരു നൊമ്പരം ബാക്കി നിര്‍ത്താന്‍ മാളുവിനായി...

ശ്രീജിത്ത്‌ കെ said...

Beautiful

Siju | സിജു said...

ഇതിപ്പോഴാണ് കണ്ടത്
നല്ല കഥ, ശരിക്കും ടച്ചിംഗ്

ഈയുള്ളവന്‍ said...

മൃദുല്‍,
വളരെ നന്നായിരിക്കുന്നു.. ശരിക്കും ഹൃദയസ്‌പര്‍ശിയായ കഥ... എല്ലാവരേയും പോലെ മാളു മരിച്ചിട്ടില്ലെന്ന് വിശ്വസിക്കുവാന്‍ ഞാനും ആഗ്രഹിക്കുന്നു... ഇല്ല മൃദുല്‍, കാണാമറയത്തിരുന്നാണെങ്കിലും ജീവന്റെ ജീവനായ് മാളുവിന്റെ സ്‌നേഹിച്ച ജീവനെ തനിച്ചാക്കി അകന്നുപോകുവാന്‍ മാളുവിനൊരിക്കലുമാകില്ല... വളരെ നന്നായിത്തന്നെ അവതരിപ്പിച്ചിരിക്കുന്നു മൃദുല്‍.. ഇനിയും എഴുതൂ... ഒത്തിരിയൊത്തിരി.. എല്ലാ വിധ ഭാവുകങ്ങളും...

Balu..,..ബാലു said...

Sooooooooooooooooooper!

ഇതില്‍ കൂടുതല്‍ പറയാന്‍ വാക്കുകളില്ല മാഷെ.. എന്താണ്‍ ഇത്ര വിഷമം?? കഥകളിലെല്ലാം വിഷാദമാണല്ലോ??

നന്ദന്‍ said...

മൃദുല്‍,

കഥ മനോഹരമായിരിക്കുന്നു..

എനിക്ക് ഇതു പോലെ ഒരു അനുഭവം ഉണ്ട്.. ഇത് വരെ കണ്ടിട്ടില്ലാത്ത ഒരു സുഹൃത്ത്.. ഞങ്ങള്‍ക്ക് ഒരുമിച്ച് മെയി ഐ ഡി ഒന്നുമില്ലെങ്കിലും എസ് എം എസ് അയക്കാറുണ്ടായിരുന്നു.. കുറച്ച് നാളുകള്‍ക്ക് മുമ്പ് അത് പെട്ടെന്ന് നിന്നു.. എന്താണ്‍ സംഭവിച്ചത് എന്ന് എനിക്കുമറിയില്ല.. പിന്നീട് ഇതു വരെ മെയില്‍ ഒന്നും കിട്ടിയിട്ടുമില്ല.. മറന്നു തുടങ്ങിയിരുന്നു ആ കുട്ടിയെ.. വീണ്ടും ഓറ്മിപ്പിച്ചു.. ഇനി ഓര്‍ക്കുട്ടില്‍ ഒന്നു പരതി നോക്കട്ടെ..

ഇനിയും കഥകള്‍ എഴുതൂ..

മൃദുല്‍....|| MRIDUL said...

കമന്റുകള്‍ വായിക്കുമ്പോള്‍ സന്തോഷവും സങ്കടവുമെല്ലാം തോന്നുന്നു..എന്റെ കഥ ഇത്രയും പേരെ സ്പര്‍ശിച്ചു എന്നറിയുമ്പോള്‍,പലരെയും പലതും ഓര്‍മ്മിപ്പിച്ചു എന്നറിയുമ്പോള്‍,തീര്‍ച്ചയായും എന്റെ മനസ്സ് പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരു അവസ്ഥയിലാണു.കഥാപാത്രങ്ങള്‍ എന്നതിലുപരി ജീവനും മാളുവും എന്റെയും നിങ്ങളുടേയും ജീവിതത്തില്‍ ആരൊക്കെയോ ആയി മാറുന്ന പോലെ.....

കൊച്ചുകള്ളന്‍,വാണി,വല്യമ്മായി,jacoblog,ശ്യാം,സ്മിത,ശ്രീജിത്ത്,സിജു,ഈയുള്ളവന്‍,ബാലു,നന്ദന്‍....ഒരുപാട് നന്ദി...ബാലു,അത്ര വിഷമം ഒന്നുമില്ല,എല്ലാം നന്നായി തന്നെ പോകുന്നു... നന്ദാ,ആ കുട്ടി വരും,വരാതെയെവിടെ പോകാന്‍...

Inji Pennu said...

മൃദുല്‍,
കഥയുമായി ബന്ധമൊന്നുമില്ലെങ്കിലും ഞാന്‍ എപ്പോഴും ആലോചിക്കാറുണ്ട്, എനിക്ക് ചിലരെ ഒരു ഈമെയില്‍ ഐഡി ആയി മാത്രമേ അറിയൂ....ചിലതൊക്കെ ആഴത്തിലുള്ള സൌഹൃദങ്ങളാണ് താനു. അവര്‍ക്കെന്നേയും അങ്ങിനെയേ അറിയൂ. അപ്പൊ എനിക്കോ അവര്‍ക്കോ എന്തെങ്കിലും പറ്റിയാല്‍...
ഈമെയിലില്‍ ‘ദ യൂസര്‍ ഹാസ് എക്സപയേര്‍ഡ്’ എന്നൊരു ഓട്ടോ റെസ്പോണ്ടര്‍ ഉണ്ടാവുമൊ എന്ന്?

പിന്നെ കരുതും എന്തു നന്നായി ഒരു ഈമെയില്‍ ഐഡി മാത്രം അറിയാവുന്നത്. സ്നേഹിക്കുന്നവര്‍ക്ക് ഒന്നും സംഭവിച്ചിട്ടില്ല മറിച്ച്, നമ്മള്‍ക്ക് ഈമെയില്‍ അയക്കുന്നില്ല എന്നല്ലേ നമ്മളോ അവരോ കരുതുള്ളൂ...അതു കൊണ്ടാശ്വസിക്കാം എന്ന്.

അതുകൊണ്ട് തന്നെ ചിലപ്പോഴൊക്കെ കരുതും എന്നെ ജീവിതത്തില്‍ അറിയാത്തവര്‍ക്ക് ഈമെയിലോ അങ്ങിനെയൊ വഴി ഒരു സൌഹൃദം ഉണ്ടാക്കരുതെന്ന്...അത് ഒരു തെറ്റായിപ്പോവും.
പിന്നീട് ഉങ്ങങ്ങാത്ത, നീറുന്ന ഒരു മുറിവായിപ്പോവില്ലേയെന്ന്...

ഞാന്‍ സെന്റിയാ‍ായി പോയി..!

മൃദുല്‍....|| MRIDUL said...

ഇഞ്ചിപ്പെണ്ണൂ:

പല തവണ ഞാന്‍ ആലോച്ചിട്ടുണ്ട് അങ്ങനെ..ഒരുപാട് വിഷമം തോന്നുമെന്നറിയാവുന്നതു കൊണ്ട് അങ്ങനെയുള്ള ആലോചനകള്‍ ഒഴിവാക്കുകയാണു പതിവ്.വല്ലാത്ത ഒരവസ്ഥയല്ലേ അതു...ആര്‍ക്കുമതു സംഭവിക്കാതിരിക്കട്ടെ അല്ലേ...????

ദിവ (d.s.) said...

hi,

used to think about this subject/real-life-possibility for a longtime now, probably since year 2000, when started using personal emails/webpages. But, never could translate it into a story.

You did it Ittimalu and did it good.

regards

മൃദുല്‍....|| MRIDUL said...

ദിവ:

അഭിപ്രായത്തിനു ഒരുപാടു നന്ദി..പിന്നെ ഞാന്‍ ഇട്ടിമാളുവല്ല..മൃദുലാണു.
എന്താ ഇട്ടിമാളു ഇതു...ആദ്യം ചിലര്‍ക്ക് ചിന്തകളില്‍ സാദൃശ്യം തോന്നി.പിന്നെ ഇട്ടിമാളുവിന്റെ കഥയില്‍ ഞാന്‍ അറിയാതെ വന്നു.എന്റെ കഥയില്‍ മാളുവും വന്നു.അതൊക്കെ കൊണ്ടാകും അല്ലേ ഈ ആശയക്കുഴപ്പം..എന്തായാലും അതു രസമായി..

ബിന്ദു said...

ഇതുവായിച്ചപ്പോഴാണ്, നമ്മുടെ ബ്ലോഗ്ഗര്‍ മരണമൊഴി എവിടെയാണോ ആവൊ? :(
ഒളിച്ചിരുന്നെഴുതുന്ന ബ്ലോഗ്ഗേഴ്സ്... ശ്രദ്ധിക്കൂ..
മൃദുല്‍ ആശയം നന്നായി.

വല്യമ്മായി said...

അതു കൊണ്ടാണിഞ്ചീ താന്‍ ഇടയ്ക്കിടെ മുങ്ങുമ്പോള്‍ എല്ലാവരും ഇഞ്ചിയെവിടെ പോയി എന്നും ചോദിച്ച് പിന്മൊഴി നിറയ്ക്കുന്നത് :)

ദൃശ്യന്‍ | Drishyan said...

നന്നായിട്ടുണ്ട്മൃദുല്‍.

ഭാഷ ഒന്നു കൂടി ശ്രദ്ധിച്ചാല്‍ കഥ ഒന്നു കൂടി ഉജ്ജ്വലമാകുമായിരുന്നു.

സസ്നേഹം
ദൃശ്യന്‍

മൃദുല്‍....|| MRIDUL said...

ബിന്ദു,ദൃശ്യന്‍ ഒരുപാടു നന്ദി...

പലരേയും ഈ കഥ പലതും ഓര്‍മ്മിപ്പിക്കുന്നുണ്ടെന്നു തോന്നുന്നു.അതറിയുന്നതില്‍ ഒരുപാട് സന്തോഷമുണ്ട്.കാരണം ഈ ഓര്‍മ്മകളല്ലേ,അലെങ്കില്‍ ഈ കാത്തിരിപ്പുകളല്ലേ പലപ്പോഴും ജീവിതത്തിനു ഒരുപാട് അര്‍ത്ഥങ്ങള്‍ നല്‍കുന്നതു.ആണെന്നെനിക്കു തോന്നുന്നു..ജീവന്റെ ജീവിതത്തിനും ഈ പ്രതീക്ഷ ജീവനേകട്ടെ ...

Đøиã ♪♪ഡോണ♪♪ said...

അവസാനം വരെ വായിച്ചപോള്‍,മനസില്‍ വികാരങ്ങളുടെ വേലിയേറ്റമായിരുന്നു.
മണ്തരിയും മഞ്ഞുത്തുള്ളിയും പോലെ,
മാളുവിനും ജീവനും ഒന്നിക്കും, ഒന്നിക്കണം.
മാളു മരിച്ചിട്ടില്ല, മരിക്കില്ലോരിക്കല്ലും...

മൃദുല്‍....|| MRIDUL said...

ഡോണ..

അങ്ങനെ ആഗ്രഹിക്കാനാണു ഞാനും ആഗ്രഹിക്കുന്നതു..അതു മാളു ആകാതിരിക്കട്ടെ.ജീവന്റെ കാത്തിരുപ്പ് അവസാനിപ്പിച്ചു ആ ഇന്‍ബോക്സില്‍ മാളുവിന്റെ മെയില്‍ ഒരു ദിവസം വരുമായിരിക്കും...

Jeevs || ജീവന്‍ said...

അവളുടെ കാര്യം വിടൂ..
ജീവന്‍ ഇപ്പൊഴും ഇവിടെ ഉണ്ട്..
ഞാന്‍ പറയം അവന്റെ വികാരം.

മാളു ജീവനെ സ്നേഹിച്ചിരുന്നു. സ്വന്തം ജീവനെക്കാളേറെ അവനെ സ്നേഹിച്ചു... പക്ഷെ കൂട്ടുകാരാ, ഇന്ന് അവനതു തിരിച്ചു നല്‍കാന്‍ കഴിയില്ല. അവന്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു.
അവനു അനുകരിക്കാനൊ സഹതപ്[ഇക്കനൊ കഴിയില്ല.

ഒലിവിയാ.. എന്നൊടു ക്ഷമിക്കു.
പക്ഷെ എന്റെ ജീവിതത്തില്‍ നീ മാത്രം.
നിനക്കായി ഞാന്‍ കാത്തിരിക്കും..

ദിവ (d.s.) said...

മൃദുല്‍
സോറി. കഥാപാത്രത്തിന്റെ പേരുമായി തെറ്റിദ്ധരിച്ചതാണ്. അശ്രദ്ധയ്ക്ക് മാപ്പ്.

മൃദുല്‍....|| MRIDUL said...

ജീവന്‍:

വിഷമം മനസ്സിലാക്കുന്നു.ഇതു ജീവിതമാണു.എനിക്കൊ,ജീവനൊ പ്രവചിക്കാന്‍ കഴിയാത്ത ഒരു മഹാസത്യം.അംഗീകരിച്ചേ പറ്റൂ യാ‍ഥാര്‍തഥ്യങ്ങളെ..

ദിവാ:

കുഴപ്പമില്ല..ചുമ്മാ പറഞ്ഞതാ..മാപ്പൂ സ്വീകരിച്ചിരിക്കുന്നു...

പാര്‍വതി said...

ഞാന്‍ തടവിലായിരുന്നു എന്നറിയാമായിരുന്നല്ലോ, ദാ പരോളില്‍ ഇറങ്ങിയിരിക്കുന്നു.

കമന്റിടാതെ പോകാനാവുന്നില്ല, നല്ല കഥയാണൂട്ടോ..

-പാര്‍വതി.

മൃദുല്‍....|| MRIDUL said...

പാര്‍വതി...ഒരല്പം വൈകിയാണെങ്കിലും കമന്റു ചെയ്തതിനു ഒരുപാടു നന്ദി..

Vipin said...

മൃദുല്‍, കഥ വളരെ ഇഷ്ടപ്പെട്ടു. പ്രത്യേകിച്ചും
“ഒരിക്കല്‍ ഇങ്ങനെ എന്തോ കേട്ടിട്ടവള്‍ ചോദിച്ചു.."എടാ നമ്മള്‍ പ്രണയത്തിലാണോ?"

ഉത്തരം കൊടുക്കാന്‍ എനിക്കുമറിഞ്ഞു കൂടായിരുന്നു.അന്നാദ്യമായിയാണു ഞാനും അതു ചിന്തിച്ചതു.ഇതു പ്രണയമാണോ..അതെ എന്നൊരുത്തരം പറയാന്‍ ഞാനിഷ്ടപ്പെടിരുന്നുവെങ്കിലും,എന്റെ മനസ്സതനുവദിച്ചില്ല.അന്നു ഞാനവള്‍ക്കു നള്‍കിയ ഉത്തരം ഇതായിരുന്നു.

"അല്ല മാളു,നമ്മള്‍ പ്രണയത്തില്‍ അല്ല”

എന്ന ഭാഗം......

മൃദുല്‍....|| MRIDUL said...

വിപിന്‍:

എനിക്കുമേറെ ഇഷ്ടമുള്ള ഒരു ഭാഗമാണതു.നമുക്കും പലപ്പോഴും അങ്ങനെ പറയേണ്ടി വന്നിട്ടുണ്ടാകാം.ചില സാഹചര്യങ്ങള്‍ നിമിത്തം..അല്ലേ???

Shijo said...

മൃദുലേ അനിയാ,
കമന്റിടുവാന്‍ താമസിച്ചതില്‍ ക്ഷമിക്കില്ലേ...
ഈ കഥ എവിടെയൊക്കെയോ ഒരു നൊമ്പരം അവശേഷിപ്പിച്ചു...
സോള്‍മേറ്റിന്റെ നഷ്ടം ആരേയും വേദനിപ്പിക്കും
നന്നായി അവതരിപ്പിച്ചു.. ഇനിയും ധാരാളം എഴുതുക...

മൃദുല്‍....|| MRIDUL said...

ഷിജോ:

അഭിപ്രായം അറിയിച്ചതിനു നന്ദി.ഇപ്പോള്‍ ജീവനും വേദനിക്കുന്നുണ്ടാകും,സോള്‍മേറ്റിന്റെ നഷ്ടത്തില്‍.അതു മാറ്റാന്‍ മാളു വരുമെന്നു നമുക്കും പ്രതീക്ഷിക്കാം....

:-)

മിന്നാമിനുങ്ങുകള്‍ //സജി.!! said...

മൃദുല്‍.. ഇത് വായിക്കാന്‍ ഒത്തിരി വൈകിയല്ലൊ..
വല്ലാത്തൊരു നൊമ്പരം... എങ്കിലും
മാളു ജീവിക്കുന്നു തന്റെ മനസ്സില്‍..ആ തിരിനാളം അണയാതെ നോക്കുക.!!

anils said...

നമ്മളാണോ ഈ ജീവന്‍ :)