Thursday, May 24, 2007

ജോണ്‍ ബ്രിട്ടാസുമായി അഭിമുഖം:ഭാഗം 1"ഹലോ സാര്‍,ഞാന്‍ മൃദുലാണ്‌"


"ആ മൃദുല്‍ ,പറയൂ,എന്തുണ്ട്‌?"
"സാര്‍,ഞാനെപ്പോള്‍ വരണം?"


"ഇപ്പോള്‍ സമയം നാല്‌,ഒരു ആറു മണിക്കു ഇങ്ങെത്തിക്കൊള്ളു,ഡി.എച്‌ റോഡിലെ ഹോട്ടല്‍ ട്രാവങ്കൂര്‍ കോര്‍ട്ട്‌"


"ഒ.ക്കെ സാര്‍,അപ്പോള്‍ ആറു മണിക്കു കാണാം""റൈറ്റ്‌"

അങ്ങനെ ആറു മണിക്കു അതു സംഭവിക്കാന്‍ പോകുന്നു,എന്റെ ജീവിതത്തിലെ ആദ്യത്തെ ഇന്റര്‍വ്യൂ.ഇന്റര്‍വ്യൂ ചെയ്യാന്‍ പോകുന്നതു ചിലറക്കാരനെയൊന്നുമല്ല,കേരളത്തിലെ ഏറ്റവും മികച്ച ഇന്റര്‍വ്യൂവര്‍ ആയ കൈരളി ടി.വി എം.ഡി ജോണ്‍ ബ്രിട്ടാസിനെയാണു.ഞങ്ങളുടെ കോളേജ് മാഗസിനു വേണ്ടിയാണു ഈ ഇന്റര്‍വ്യൂ.ഇതു ഒരാഴ്ച്ച മുന്‍പ്‌ നടക്കേണ്ടതായിരുന്നു,തിരുവനന്തപുരത്തു വച്ചു.സാര്‍ തന്നെ ഇങ്ങോട്ട്‌ ചോദിച്ചു,കൊച്ചിയില്‍ വച്ചു കാണുന്നതല്ലേ മൃദുലിനു സൗകര്യം എന്നു.അങ്ങനെയാണു ഈ സമാഗമം കൊച്ചിയിലേയ്ക്കു മാറിയതു.


മൂവാറ്റുപുഴ-കൊച്ചി,ഏറ്റവും കുറഞ്ഞതു ഒന്നര മണിക്കൂര്‍,അപ്പ്പ്പോള്‍ നാലരയക്കെങ്കിലും ഇറങ്ങണം.ഞാന്‍ എന്റെ സുഹൃത്തു ശ്യാമിന്റെ വിളിച്ചു.ശ്യാം ജെ.ബി യുടെ ഒരു ആരാധകനാണു.അങ്ങനെ ഞാനും ശ്യാമും കൂടി കൃത്യം നാലരയ്ക്കു യാത്ര തിരിച്ചു.കൃത്യം ആറു മണിക്കു ഞങ്ങള്‍ ട്രാവങ്കൂര്‍ കോര്‍ട്ടിലെത്തി.റിസപ്ഷനില്‍ വിവരം പറഞ്ഞു.അങ്ങനെ കൃത്യം ആറേ കാലിനു ഞങ്ങളെ റൂം നംബര്‍ 504 ലേയ്ക്കു വിളിപ്പിച്ചു.ആ റൂമില്‍ ഞങ്ങളെ സ്വീകരിച്ചതു സുസ്മേരവദനനായ ജെ.ബി യായിരുന്നു.കുശലാന്വേഷണങ്ങള്‍ക്കു ശേഷം ഞാന്‍ എന്റെ ജീവിതത്തിലെ ആദ്യത്തെ ഇന്റര്‍വ്യൂവിനു തുടക്കം കുറിച്ചു.ആദ്യ ചോദ്യത്തിനു മുന്‍പു തന്നെ അദ്ദേഹം ഇങ്ങോട്ട്‌ പറഞ്ഞു,"ഒന്നും നോക്കണ്ട,നിങ്ങള്‍ക്കു എന്തു ചോദിക്കാം".അതു കേട്ടതോടെ എല്ലാ ടെന്‍ഷനും ഒരു നിമിഷം കൊണ്ട്‌ അലിഞ്ഞില്ലാതെയായി...അതിനു ശേഷം ഒരു മണിക്കൂര്‍,വിവിധ വിഷയങ്ങള്‍,ഒരുപാടു തമാശകള്‍,നര്‍മ്മത്തില്‍ പൊതിഞ്ഞ സത്യങ്ങള്‍...ഇന്റര്‍വ്യൂവിന്റെ പ്രസക്ത ഭാഗങ്ങള്‍...


ചോ:ഞങ്ങളുടെ കോളേജില്‍ സാറിനു ആരാധകന്മാരെക്കാള്‍ കൂടുതല്‍ ആരാധികമാരാണു.സാര്‍ സുന്ദരനാണോ?


ഉ:ഏയ്‌,സൗ ന്ദര്യമൊക്കെ കാണുന്നവരുടെ കണ്ണില്‍ അല്ലേ.പിന്നെ ഞാന്‍ വിരൂപനല്ല എന്നെനിക്കറയാം.ഞാന്‍ സുന്ദരനാണോ എന്നു തീരുമാനിക്കുന്നതു നിങ്ങള്‍ പ്രേക്ഷകരാണു.അതു ഏതു മേഖലയിലാണെങ്കിലും,ഇപ്പോള്‍ സിനിമയിലാണെങ്കില്‍,നമ്മള്‍ അറിയാത്ത ഒരാളെയാണും നാം കാണുന്നതെങ്കില്‍ അയാള്‍ സുന്ദരനാണെന്നു നമ്മള്‍ പറയില്ല.ഇതു യൂണിവേഴസലായ ഒരു കാര്യമാണു,5% മാത്രമാണു ഒരാളുടെ രൂപത്തിനു അയാളുടെ സൗ ന്ദര്യത്തില്‍ പങ്കുള്ളു.ബാക്കി 95% അയാളുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങളാണു അയാള്‍ സുന്ദരനാണോ അല്ല്ലയോ എന്നു തീരുമാനിക്കുന്നതു.


ചോ:സാര്‍ എന്തു പ്രോഗ്രാം ചെയ്യുമ്പോഴും,ആരെ ഇന്റര്‍വ്യൂ ചെയ്യുമ്പോഴും,സാര്‍ വളരെ പ്ലെസന്റാണു.എന്താണു ഈ ഒരു പ്രസന്നതയുടെ രഹസ്യം?


ഉ:(ചിരിച്ചു കൊണ്ടു)എനിക്കു ലോകത്തോട്‌ യാതൊരു ശത്രുതയുമില്ല.പിന്നെ എനിക്കു ആരോടും ഒരു പുചഛവുമില്ല.സാധരണ നമ്മുടെ മുഖഭാവം അണ്‍പ്ലെസന്റ്‌ ആകുന്നതു നമ്മുക്ക്‌ ആരൊടെങ്കിലും വൈരാഗ്യം ഉണ്ടാകുമ്പോള്‍,അല്ലെങ്കില്‍ ആരോടെങ്കിലും പുചഛം തോന്നുമ്പോള്‍ ഒക്കെയാണു.ഈ രണ്ടു കാര്യങ്ങളാണു മനുഷ്യന്റെ മുഖത്തെ മസിലുകളെ മോശമാക്കുന്നതു.അപ്പോള്‍ നമ്മുക്ക്‌ ആരോടും ഈ രണ്ടു കാര്യങ്ങള്‍ ഇല്ലെങ്കില്‍ സ്വാഭാവികമായും നമ്മള്‍ പ്ലെസന്റായിരിക്കും,


ചോ:പക്ഷേ,സാറിന്റെ ഈ ഒരു ഭാവം,അല്ലെങ്കില്‍ ചോദ്യം ചോദിക്കുമ്പോള്‍ ഉള്ള വളരെ കൂള്‍ ആയ സ്വഭാവം,സാറു ചോദിക്കുന്ന ചോദ്യങ്ങളുടെ കൃത്യത ഒരു പരിധി വരെ കുറയ്ക്കുന്നില്ലെ,അല്ലെങ്കില്‍ ലഭിക്കേണ്ട ഉത്തരങ്ങളുടെ സീരിയസ്സനെസ്സ്‌ കുറയ്ക്കുന്നില്ലേ?


ഉ:അടിസ്ഥാനപരമായി ഇന്റര്‍വ്യൂവിന്റെ ഉദ്ദേശം,നമ്മള്‍ ചോദ്യങ്ങളില്‍ സായൂജ്യമടയുക എന്നതല്ല.ഇന്റര്‍വ്യൂവിന്റെ ഉദ്ദേശം എന്നു പറയുന്നതു ചോദ്യങ്ങള്‍ക്കു ഉത്തരം കിട്ടുക എന്നുള്ളതാണു.വേണമെങ്കില്‍ എനിക്കു വളരെ സീരിയസ്സു കുറെ ഡയലോഗുകള്‍ ഇറക്കി ചോദ്യങ്ങള്‍ ചോദിക്കാം.പക്ഷേ ചോദ്യങ്ങളുടെ പര്‍പ്പസ്‌ എന്നു പറയുന്നതു To Extract എന്നതാണു.നമ്മള്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്കു നല്ല ഉത്തരങ്ങള്‍ കിട്ടണമെങ്കില്‍ ,ആരോടു ചോദ്യം ചോദിച്ചോ അവരെ ഒരു Comfort Level ല്‍ എത്തിക്കണം.കാരണം ചോദ്യങ്ങള്‍ക്കു അങ്ങനെ തന്നെ നിലനില്‍പ്പില്ല.ഉദാഹരണത്തിനു കണക്ക്‌ എന്ന വിഷയം.അതിനു നില നില്‍പ്പുണ്ടാക്കുന്നതു അതു Physics,Chemistry തുടങ്ങിയ മറ്റു വിഷയങ്ങളില്‍ ഉപയോഗിക്കുമ്പോഴാണു.അതു പോലെ തന്നെയാണു ചോദ്യങ്ങളും,അവ പൂര്‍ണ്ണമാകുന്നതു അതിനുള്ള ഉത്തരങ്ങള്‍ കൂടി കിട്ടുമ്പോഴാണു.വേണമെങ്കില്‍ പരിണിത പ്രജ്ഞരല്ലാത്തെ ആളുകളെ പെട്ടന്നു ഒരു ചോദ്യം ചോദിച്ചു ബുദ്ധിമുട്ടിക്കാം,പക്ഷേ,നമ്മള്‍ ഇന്റര്‍വ്യൂ ചെയ്യുന്ന ആളുകളെല്ലാം തന്നെ പത്തോ,ഇരുപതോ വര്‍ഷങ്ങളായി സാമൂഹിക,സാംസ്കാരിക രംഗങ്ങളില്‍ തുടരുന്നവരാണു.ഇതു പോലുള്ള ഒരുപാടു ചോദ്യങ്ങള്‍ക്കു ഉത്തരം നല്‍കിയവരുമാണു.അവരെയൊക്കെ പെട്ടന്നു ഒരു ചോദ്യം ചോദിച്ചു കുടുക്കാം എന്നുള്ളതു ഇരുപതു വര്‍ഷം മുന്‍പ്‌ ഞാന്‍ ജേര്‍ണ്ണലിസം തുടങ്ങിയ കാലത്തു എനിക്കുണ്ടായിരുന്ന അബദ്ധധാരണകളായിരുന്നു.ഉദാഹരണത്തിനു ശ്രീ ശ്രീ രവിശങ്കര്‍,അദ്ദേഹത്തോടു ഞാന്‍ വളരെ ഷാര്‍പ്പായ ചോദ്യങ്ങള്‍ ചോദിക്കുകയുണ്ടായി,പക്ഷേ അതിനൊക്കെ അദ്ദേഹം കൃത്യമായ ഉത്തരങ്ങള്‍ നല്‍കി.അതു കൊണ്ടു ഇന്റര്‍വ്യൂ എന്നു പറയുന്നതു ഒരിക്കലും കത്തി എടുത്തു കുത്തുകയല്ല.അങ്ങനെ കത്തി എടുത്തു കുത്തിയാല്‍ പിന്നെ ഉത്തരമില്ല.ചോ:സാറിന്റെ ചെറുപ്പകാലം കണ്ണൂരിലാണു,കണ്ണൂരിലെ ഒരു കര്‍ഷക കുടുംബത്തിലാണു സാറു ജനിച്ചതു.ആ കാലത്തെ കുറിച്ചു സാറു ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്‌ "“There is nothing remarkable about my parents or family. I had a simple and ordinary childhood and I grew up just like any other boy who wanted to grow up, have a job and to settle down in life. Whatever I have achieved is by sheer hard work.” .ആ കാലത്തെ കുറിച്ചു ഒന്നു വിശദീകരിക്കാമോ?


ഉ:ഞാന്‍ ആ പറഞ്ഞതിനു വലിയ അര്‍ത്ഥങ്ങള്‍ ഒന്നും കൊടുക്കേണ്ട കാര്യമില്ല.ഞാന്‍ ഉദ്ദേശിച്ചതു ഇത്രയുമുള്ളു,ഞാന്‍ ഒരു ഗ്രാമീണ അന്തരീക്ഷത്തില്‍ നിന്നു വന്ന വ്യക്തിയാണു.ഇന്നും ഞാന്‍ വളരെ Nostalgic ആകുന്ന ഒരു കാര്യമാണതു.വലിയ ഒരു Investment നടത്തിയൊന്നുമല്ല എന്നെ പഠിപ്പിച്ചതു.അക്കാലത്തെ ഒരു ലോവര്‍ മിഡില്‍ ക്ലാസ്സ്‌ ഫാമിലിയിലെ കുട്ടികള്‍ പഠിക്കുന്ന പോലെ തന്നെയാണു ഞാനും പഠിച്ചതു.ഒരു നാലാം ക്ലാസ്സ്‌,അഞ്ചാം ക്ലാസ്സ്‌ വരെ ചെരിപ്പിടാതെ ഞാന്‍ സ്കൂളില്‍ പോയിട്ടുണ്ട്‌.പൊട്ടിയ സ്ലേറ്റില്‍ എഴുതിയും,ബട്ടണ്‍ പോയ ട്രൗസര്‍ ഒരു കെട്ടിട്ടു ഉപയോഗിച്ചുമൊക്കെ.അപ്പോള്‍ ഞാന്‍ പറഞ്ഞു വന്നതു ഇതാണു, ഒരു വലിയ Legacy എനിക്കില്ല.അചഛന്‍ കളക്ടര്‍,അമ്മ അദ്ധ്യാപിക,നിറയെ പുസ്തകങ്ങള്‍ അടുക്കി വച്ച ഒരു ലീവിംഗ്‌ റൂം,അങ്ങനെയൊരു Legacy എനിക്കില്ല.There was nothing extra ordinary abt my childhood.


ചോ:സാറിന്റെ കോളേജ്‌ ജീവിതം?അന്നത്തെ ഒരു ക്യാമ്പസ്‌ എന്നു പറയുന്നതു ഒരുപാടു ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയുമൊക്കെ ചെയ്തിരുന്ന ഒരു ക്യാമ്പസായിരുന്നല്ലോ.അതിനെ കുറിച്ചൊക്കെ ഒന്നു പറയാമോ?


ഉ:ഇന്നത്തെ ഒരു പ്രധാന പ്രശ്നമെന്താന്നു വച്ചാല്‍,ഞങ്ങളെ പോലുള്ള ഞങ്ങളുടെ തരക്കാര്‍ പറയുന്ന ഒരു കാര്യമെന്താന്നു വച്ചാല്‍,ഞങ്ങളുണ്ടായിരുന്ന സമയത്താണു ഏറ്റവും കേമം,അന്നാണു ശരിക്കും ക്യാമ്പസില്‍ ലൈഫ്‌ ഉണ്ടായിരുന്നതു എന്നൊക്കെയാണു.അങ്ങനെ ഒരു വിശ്വാസം എനിക്കില്ല.ഒരു പക്ഷേ,അന്നത്തെ ക്യാമ്പസ്‌ അന്നത്തെ കാലവുമാീ ബന്ധപ്പെട്ടു കിടന്നിരുന്നു,.ഇന്നത്തെ ക്യാമ്പസ്‌ ഇന്നതെ കാലവുമായി ബന്ധപ്പെട്ടിരിക്കുന്നു.അതു കൊണ്ട്‌ ഒന്നു Inferior ഒന്നു Superior എന്നു ഞാന്‍ ധരിക്കുന്നില്ല.എല്ലാ ക്യാമ്പസും അതതു കാലത്തെ സാമൂഹിക രാഷ്ട്രീയ ക്രമവുമായി മാറി കൊണ്ടിരിക്കും.പിന്നെ വളരെ Lively ആയ ഒരു ക്യാമ്പസിന്റെ ഉപഭോഗ്താവും ഗുണഭോഗ്താവുമാണു ഞാന്‍.കാരണം പഠിക്കുന്ന സമയത്തു ഇപ്പറയുന്ന Cultural Activities,എല്ലാത്തിലുമുണ്ടായിരുന്നു.അപ്പോള്‍ ക്ലാസ്സില്‍ ഇരിക്കുന്ന സമയം വളരെ അപൂര്‍വമായിരുന്നു.കേരളവര്‍മ്മയില്‍ പഠിച്ചിരുന്ന സമയത്തു,സാഹിത്യ അക്കാഡമി ഹാളില്‍ അഴീക്കോട്‌ മാഷിന്റെ പ്രസംഗമുണ്ടെന്നു കേട്ടാല്‍ അങ്ങോട്ടു പോകും.It gave us lot of input about the society


ചോ:സാറു പറഞ്ഞു ക്ലാസ്സില്‍ കയറുന്നതു കുറവായിരുന്നു എന്നു.എന്നിട്ടും B.Aയ്ക്കും M.Aയ്ക്കും സാറിനു ഒന്നാം റാങ്കായിരുന്നു.ഇന്നത്തെ കാലത്തു ഞങ്ങള്‍ക്കൊന്നും ചിന്തിക്കന്‍ പറ്റാത്ത കാര്യമാണു അതു?


ഉ:അതു ഒരു പരിധി വരെ നമ്മള്‍ പഠിക്കുന്ന വിഷയങ്ങളെ അനുസരിച്ചാണു.അന്നു ഞാനൊരു സയന്‍സ്‌ വിദ്യാര്‍ത്ഥിയായിരുന്നുവെങ്കില്‍ അതൊക്കെ എന്നെ ബാധിച്ചേനെ.പക്ഷേ ആര്‍ട്ട്സ്‌ ഹ്യുമാനിറ്റീസ്‌ വിഷയങ്ങള്‍ക്ക്‌ നമ്മള്‍ ക്ലാസ്സില്‍ ഇരിക്കുമ്പോള്‍ കിട്ടുന്ന അറിവിനെക്കാള്‍ കൂടുതല്‍ സമൂഹത്തില്‍ നിന്നു നമ്മുക്ക്‌ ലഭിക്കും.പിന്നെ നമ്മുടെ അദ്ധ്യപകരൊക്കെയായി നല്ല അടുപ്പമായിരുന്നു,കാരണം അസ്സോസിയേഷന്‍,ആര്‍ട്ട്സ്‌ ഇങ്ങനെയുള്ള കാര്യങ്ങളിലെല്ലാം ക്ലാസ്സില്‍ ഇരിക്കുന്ന കുട്ടികളെക്കാള്‍ ആക്ടീവ്‌ ഞങ്ങളെ പോലെ ക്ലാസ്സില്‍ അധികം കയറാത്ത കുട്ടികളായിരിക്കും.പിന്നെ എല്ലാ കാര്യത്തിലും നമ്മളുണ്ട്‌.അങ്ങനെ നോക്കുമ്പോള്‍ ക്യാമ്പസ്‌ ലൈഫ്‌ ശരിക്കും എങ്ക്ജോയ്‌ ചെയ്ത ഒരാളാണു ഞാന്‍.


ചോ:കണ്ണൂരില്‍ നിന്നുള്ള ആളായതു കൊണ്ടു ചോദിക്കടെ,"Are You A Leftist?"


ഉ:"Yes,I'm a leftist"


ചോ:പഠിച്ചിരുന്ന കാലത്തും സാറു ക്യാമ്പസ്‌ പൊളിറ്റിക്സില്‍ സജീവമായിരുന്നോ?


ഉ:തീര്‍ച്ചയായും,പഠിച്ചിരുന്ന കാലത്ത്‌ വളരെ സജീവമായി തന്നെ ക്യമ്പസ്‌ രാഷ്ട്രീയത്തിലുണ്ടായിരുന്ന ഒരാളാണു ഞാന്‍..ചോ:സാറിന്റെ അഭിപ്രായത്തില്‍,ക്യാമ്പസില്‍ രാഷ്ട്രീയത്തിന്റെ ആവശ്യമുണ്ടോ?


ഉ:തീര്‍ച്ചയായും ആവശ്യമുണ്ട്‌.


ചോ:എന്റെ ചോദ്യം ക്യാമ്പസിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ വിദ്യാര്‍ത്ഥികള്‍ ഒരുമിച്ചു പ്രവര്‍ത്തിച്ചാല്‍ പോരെ,അവരെ പാര്‍ട്ടികളുടെ പേരില്‍ ഭിന്നിപ്പിക്കേണ്ട കാര്യമുണ്ടോ?

ഉ::ഞാന്‍ പറഞ്ഞതു ക്യാമ്പസില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ വരണമെന്നല്ല.വിദ്യാര്‍ത്ഥികള്‍ക്കു രാഷ്ട്രീയ ബോധം വേണം.ശരിക്കും പഠിക്കുന്നത്‌ എന്തിനു വേണ്ടിയാണു?നമ്മുടെ രാജ്യത്തിലെ ചില സീനിയര്‍ എക്സിക്യൂട്ടിവുകളെ കണ്ടപ്പോള്‍ അവര്‍ പറഞ്ഞ കാര്യം ഇതാണു.പണ്ടൊക്കെ IIM ല്‍ നിന്നു M.B.A ഉള്ളവരെയാണു അവര്‍ നോക്കിയിരുന്നതെങ്കില്‍ ഇന്നു അതിനോടൊപ്പം തന്നെ ഏറ്റവും കൂടുതല്‍ സാമൂഹിക രാഷ്ട്രീയ അവബോധമുള്ളവരെയാണു അവര്‍ തങ്ങളുടെ കമ്പനികളിലേയ്ക്കു വേണ്ടി അന്വേഷിക്കുന്നതു.കാരണം,ഒരു പുതിയ സ്ഥലത്ത്‌ തങ്ങളുടെ Institution സ്ഥാപിക്കുമ്പോള്‍ ആ സ്ഥലത്തിന്റെ,ഉദാഹരണത്തിനു കൊച്ചി,കൊച്ചിയുടെ Geopolitics,ഇവിടെ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍,ഇവിടുത്തെ പ്രശനങ്ങള്‍,ഇതൊക്കെ അറിയാവുന്ന ഒരാളെയാണു അവര്‍ക്കു വേണ്ടതു.അല്ലാതെ,കുറെ Text Book Knowledge ഉള്ള ഒരാളെക്കൊണ്ട്‌ അവര്‍ക്കു ഉപയോഗമില്ല.പക്ഷേ ഒരു കാര്യം സംഭവിച്ചു,നമ്മുടെ തന്നെ വിദ്യാര്‍ത്ഥിപ്രസ്ഥാനങ്ങളുടെ ബലഹീനത കാരണം വിദ്യാര്‍ത്ഥി രാഷ്ട്രീയം പ്രശനങ്ങള്‍ ഉണ്ടാക്കുന്നു എന്നൊരു ധാരണ സൃഷ്ടിക്കപ്പെട്ടു.ഒരു പരിധി വരെ നമ്മുടെ പ്രസ്ഥാനങ്ങള്‍ക്കും അതിന്റെ കുറ്റമുണ്ട്‌.കാരണം ഞാന്‍ ഇന്നു വരെ ഒരു സംഖര്‍ഷത്തിലോ,പ്രശനങ്ങളിലോ പ്രതിയായിട്ടില്ല.അതേ സമയം ഞാന്‍ യൂണിയന്‍ ചെയര്‍മാനും ജെനറല്‍ സെക്രട്ടറിയുമൊക്കെ ആയിട്ടുള്ള ആളാണു.അതു പോലെ തന്നെ റാങ്കും വാങ്ങിയിട്ടുണ്ട്‌.എനിക്കിതില്‍ വൈരുദ്ധ്യമുണ്ടെന്നു തോന്നിയിട്ടില്ല.അതു കൊണ്ട്‌ ഇതില്‍ വൈരുദ്ധ്യമുണ്ടെന്നുള്ള Impression ഉണ്ടാകുന്നതില്‍ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ക്കുള്ള പങ്ക്‌,വൈരുദ്ധ്യമുണ്ടെന്നു സ്ഥാപിക്കാനുള്ള ചില സ്ഥാപിത താല്‍പര്യകാരുടെ പങ്ക്‌.അതു രണ്ടും തെറ്റാണു.


ചോ:M.A കഴിഞ്ഞു സാറു പോയതു J.N.Uലേയ്ക്കാണു M.Phil ചെയ്യാന്‍.ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ചതും വലുതുമായ ഒരു യൂണിവേഴ്സിറ്റിയാണു J.N.U.ആ ഒരു അനുഭവം ഒന്നു വിശദീകരിക്കാമോ?


ഉ:സ്വാഭാവികമായും ഒരു ചെറിയ സ്ഥലത്തു നിന്നു ഒരു വലിയ സ്ഥലത്തേയ്ക്കു പോകുമ്പോള്‍ നമ്മുടെ മനസ്സ്‌ വികസിക്കും.ഞാന്‍ എപ്പോഴും പറയാറുണ്ട്‌,നമ്മള്‍ ഏറ്റവും കൂടുതല്‍ ആളുകളെ പരിചയപ്പെടുമ്പോഴാണു നമ്മുക്ക്‌ ഏറ്റവും കൂടുതല്‍ അറിവുണ്ടാക്കാന്‍ സാധിക്കുന്നതെന്നു.ഉദാഹരണത്തിനു എനിക്കു നിങ്ങള്‍ വെറും വിദ്യാര്‍ത്ഥികളല്ല,സമൂഹത്തിന്റെ വളരെ പ്രധാനപ്പെട്ട Components ആണു നിങ്ങള്‍.എനിക്കറിയാന്‍ പാടില്ലാത്ത ഒരുപാടു കാര്യങ്ങള്‍ എനിക്കു നിങ്ങളില്‍ നിന്നു പഠിക്കാന്‍ കഴിയും.എന്റെ അഭിപ്രായത്തില്‍ കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്കു ഏറ്റവും കൂടുതല്‍ വേണ്ടതു Exposure & Interaction ആണു.ഇതിലെ Interaction നമ്മുക്ക്‌ സംഘടനാ പ്രവര്‍ത്തനം വഴിയായി ഒരുപാടു പേരെ പരിചയപ്പെടുന്നതു വഴിയായിയൊക്കെ ലഭിക്കും.രണ്ടാമത്തേതു Exposure.അതിനു ചെറിയ നഗരത്തില്‍ ഒതുങ്ങാതെ വലിയ നഗരത്തിന്റെ സാദ്ധ്യതകള്‍ കണ്ടെത്താന്‍ കഴിയണം.അപ്പോഴാണു J.N.U ഫ്രെയിമിലേയ്ക്കു വരുന്നതു.നമ്മള്‍ അതു വരെ കണ്ടതൊക്കെ ചെറിയ ചെറിയ ക്യാമ്പസുകളാണു.പക്ഷേ അവിടെ ഇരുപതി നാലു മണിക്കൂറും പ്രവര്‍ത്തിക്കുന്ന ലൈബ്രറികള്‍,വിദേശത്തു നിന്നു വരുന്ന അദ്ധ്യപകര്‍,സെമിനാറുകള്‍,സ്വതന്ത്രമായിട്ടുള്ള പാഠ്യപദ്ധതി.പിന്നെ സിലബസ്‌ എന്നൊരു സാധനമില്ല.എന്തും സിലബസാണു.എന്തും പഠിക്കാം,എന്തിനെക്കുറിച്ചും റിസര്‍ച്ച്‌ നടത്താം.എവിടെ പോയി വേണമെങ്കിലും സാമ്പിളുകള്‍ ശേഖരിക്കാം.ഉദാഹരണത്തിനു പാര്‍ലമെന്റിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചു പഠിക്കണമെങ്കില്‍ അവിടെ പോയി പഠിക്കാം.ഈ രീതിയില്‍ വളരെ വിശാലമായ ഒരു ക്യാമ്പസാണു.അപ്പോള്‍ സ്വാഭാവികമായും അത്രയും വിശാലമായ ക്യമ്പസിന്റെ മെച്ചം തീര്‍ച്ചയായും ഉണ്ടായിട്ടുണ്ട്‌.


ചോ:M.A ചെയ്തതു തൃശൂരിലാണു,സാറിന്റെ ഭാര്യ തൃശൂര്‍കാരിയാണു...


ഉ:(പൊട്ടിച്ചിരിച്ചു കൊണ്ട്‌) ഒരു ബന്ധവുമില്ല.സത്യസന്ധമായി പറയട്ടെ,J.N.Uലെ എന്റെ ഗൈഡ്‌ പറഞ്ഞിട്ടുണ്ട്‌,അവിടെ പഠിച്ചവരില്‍ പ്രേമവിവാഹം നടത്താത്ത അപൂര്‍വം ഒരാള്‍ ഞാനായിരിക്കും.കാരണം ഒരുപാടു ഉദാഹരണങ്ങളുണ്ട്‌..പ്രകാശ്‌ കരാട്ട്‌,പ്രണയവിവാഹമായിരുന്നു.സീതാറാം യെച്ചൂരി,പ്രണയവിവാഹമായിരുന്നു. അങ്ങനെ ഒരുപാടു പേര്‍,പക്ഷേ എന്റേതു പക്കാ Arranged Marriage ആയിരുന്നു.


തുടരും....

(ചിത്രങ്ങള്‍:ശ്യാം)

22 Comments:

മൃദുല്‍....|| MRIDUL said...

എന്റെ ജീവിതത്തിലെ ആദ്യത്തെ ഇന്റര്‍വ്യൂ.ഇന്റര്‍വ്യൂ ചെയ്തതു ചിലറക്കാരനെയൊന്നുമല്ല,കേരളത്തിലെ ഏറ്റവും മികച്ച ഇന്റര്‍വ്യൂവര്‍ ആയ കൈരളി ടി.വി എം.ഡി ജോണ്‍ ബ്രിട്ടാസിനെയാണു.ഞങ്ങളുടെ കോളേജ് മാഗസിനു വേണ്ടിയാണു ഈ ഇന്റര്‍വ്യൂ.

ജോണ്‍ ബ്രിട്ടാസുമായി അഭിമുഖം ഭാഗം 1

സു | Su said...

നല്ല കാര്യം. ഇനി എല്ലാ പ്രമുഖന്മാരേയും, കാണാനും അടുത്തറിയാനും, അവരുടെ കാര്യങ്ങളും അറിവുകളും, കോളേജ് മാഗസിനിലൂടെയും, ബ്ലോഗിലൂടെയും എല്ലാവരേയും അറിയിക്കാനും മൃദുലിനു കഴിയട്ടെ.

എത്ര ഭാഗം ഉണ്ട്?

SAJAN | സാജന്‍ said...

വളരെ നന്നായി എഴുതിയിരിക്കുന്നു.. മ്രിദുല്‍,
വളരെ അഭിനന്ദനം അര്‍ഹിക്കുന്ന ഒരു ഇന്റെര്‍വ്യൂ.. നന്ദി ഇതു ഷെയര്‍ ചെയ്തതിനു:)

വിചാരം said...

നല്ല ഉത്തരങ്ങള്‍ ലഭിക്കാന്‍ നല്ല ചോദ്യങ്ങള്‍ തന്നെ വേണം മൃദുല്‍ അതില്‍ വിജയിച്ചിരിക്കുന്നു, ഒരുപക്ഷെ ഭാവിയില്‍ മിനി സ്ക്രീനില്‍ ജോണ്‍ ബ്രിട്ടാസിന്റെ സ്ഥാനത്ത് മൃദുല്‍ ഉണ്ടായികൂടന്നില്ല.
നല്ല ഭാവി നേരുന്നു നന്മകള്‍ നിറഞ്ഞ

സൂര്യോദയം said...

നന്നായി അവതരിപ്പിച്ചിരിയ്ക്കുന്നു.

Ajeesh said...

കൊള്ളാം വളരെ നന്നായിരിക്കുന്നു... :)

Dinkan-ഡിങ്കന്‍ said...

കടുവയെ കിടുവ പിടിക്കുന്നോ?
:) നന്നായി

Josymon said...

തുറന്ന ഹൃദയത്തോടെ പറയട്ടെ മൃദുല്‍... തികച്ചും അഭിനന്ദ്നാര്‍ഹമായ പ്രവൃത്തി. Excellent എന്നു ഞാന്‍ പറയുമ്പോള്‍ മുഖസ്തുതിയായി അതിനെ കരുതരുത്. ഇനിയുമിനിയും ഉയരങ്ങളിലേക്ക് കുതിക്കാന്‍ ഈ വാക്കുകള്‍ ഉപയുക്ത്മകുന്നുവെങ്കില്‍ ഞാന്‍ സന്തുഷ്ടനായി...
മലയാളത്തില്‍ നിന്നും ജേക്കബ് ജോര്‍ജ്ജ്

ചില നേരത്ത്.. said...

മൃദുല്‍,
ഒരു തുടക്കക്കാരനെന്നതിലും മികച്ച് നില്‍ക്കുന്നു ഈ അഭിമുഖം. ബ്രിട്ടാസ് ചില ചോദ്യങ്ങളെ മറുപടി കൊണ്ട് ഉയര്‍ത്തിയിരിക്കുകയും ചെയ്തിരിക്കുന്നു. ബ്രിട്ടാസിന്റെ രാഷ്ട്രീയത്തെ പറ്റി ചോദിച്ചത് മാത്രമേ എന്നെ അതിശയിപ്പിച്ചുള്ളൂ. യൌവനം, ഇടതുവിദ്യാര്‍ത്ഥിസംഘടനകള്‍ക്ക് സമര്‍പ്പിക്കണം. കരുത്തരാക്കാന്‍ അവര്‍ക്കേ കഴിയൂ. പിന്നെ അന്ധരാകാതിരിക്കാന്‍ നാം കരുതലെടുത്താല്‍ മതിയെന്ന് മാത്രം. അഭിനന്ദനങ്ങള്‍!!

Sijith said...

ഇനിയും പോരട്ടെ മൃദുല്‍, നല്ല ഇന്റര്‍വ്യൂ...
- കുട്ടന്‍സ്

മൃദുല്‍....|| MRIDUL said...

സു:
കഴിയട്ടെ എന്നു തന്നെയാണു എന്റെ ആഗ്രഹം.3 ഭാഗത്തില്‍ തീരുമെന്നു കരുതുന്നു.

സാജന്‍:
അഭിനന്ദനങ്ങള്‍ക്കു നന്ദി :)

വിചാരം:
ആ നാവു പൊന്നായിരിക്കട്ടെ :)

സൂര്യോദയം,അജീഷ്:
:) നന്ദി

ഡിങ്കന്‍:
അതെനിക്കിഷ്ടായി...:)
പക്ഷേ ആ കടുവയെ പിടിക്കാന്‍ വെറും കിടുവ പോരാ

ജേക്കബ്ബ്:
വായിച്ചതിനും അഭിനന്ദനം അറിയിച്ചതിനും ഒരുപാട് നന്ദി.തീര്‍ച്ചയായും നിങ്ങളുടെ വാക്കുകള്‍ തന്നെയാണു എന്റെ ഊര്‍ജ്ജം

ചിലനെരത്ത്..:
നന്ദി :)
പിന്നെ യൌവ്വനം സമര്‍പ്പിക്കേണ്ടതു,നാടിനും വീടിനും വേണ്ടിയല്ലേ,അല്ലാതെ ഏതെങ്കിലും പ്രസ്ഥാനങ്ങള്‍ക്കു വേണ്ടിയാണോ.പിന്നെ കരുത്ത്,അതാര്‍ജ്ജിക്കുന്നതു അനുഭവങ്ങളിലൂടെയല്ലേ??ഇടതുപക്ഷപ്രസ്ഥാനങ്ങള്‍ക്കു മാത്രമേ അതൊക്കെ നല്‍കാന്‍ കഴിയൂ എന്ന വാദഗതിയോടു യോജിക്കാന്‍ കഴിയുന്നില്ല.ഒരു 19 വയസ്സുകാരന്റെ ചിന്തകളാണു...ശരിയാകണമെന്നില്ല...

കുട്ടന്‍സ്:
:)
ബാക്കിയുള്ള ഭാഗങ്ങള്‍ ഉടന്‍ പോസ്റ്റുന്നതാണു...

sandoz said...

മൃദുല്‍....കൊള്ളാം..അഭിനന്ദങ്ങള്‍...

പ്രകാശ്‌ കാരാട്ടിന്റേത്‌ പ്രണയവിവാഹം ആയിരുന്നു എന്ന്........
എന്ത്‌ തേങ്ങേയാലും എന്ത്‌ കാര്യം.....
[വൃന്ദാകാരാട്ടിനും കാരാട്ടിനും ന്യായീകരണങ്ങള്‍ കാണുമായിരിക്കും]

കരീം മാഷ്‌ said...

ചോ:കണ്ണൂരില്‍ നിന്നുള്ള ആളായതു കൊണ്ടു ചോദിക്കടെ,"Are You A Leftist?"

ഈ ചോദ്യം മൃദുല്‍ ചോദിച്ചുവെന്നു വായിച്ചപ്പോള്‍ എന്റെ അതു വരെയുള്ള മൂഡു പോയി.
അതങ്ങനെയല്ല ചോദിക്കേണ്ടിയിരുന്നതെന്നു ബ്രിട്ടാസ് പറഞ്ഞു തരുമായിരുന്നു. അതാണു ചോദ്യം ചോദിക്കുന്നതില്‍ ഞാന്‍ ഇഷ്ടപ്പെടുന്ന ബ്രിട്ടാസിന്റെ എഡണ്ടിറ്റിയും.

മൃദുല്‍....|| MRIDUL said...
This comment has been removed by the author.
മൃദുല്‍....|| MRIDUL said...

സാന്റോസ്:
അതെ,അങ്ങനെ തന്നെ..

കരീം മാഷേ:
ഞാന്‍ പറഞ്ഞല്ലോ,ഇതു എന്റെ ആദ്യ ഇന്റര്‍വ്യൂ ആണു..അതു കൊണ്ടു തെറ്റുകള്‍ പറ്റാം.പിന്നെ അങ്ങനെ നേരിട്ടുള്ള ഒരു ചോദ്യമുണ്ടായിരുന്നില്ല.സംഭാഷണത്തിന്റെയിടയ്ക്കു വന്നതാണു,അതു ഞാനൊരു ചോദ്യമാക്കി എന്നെയുള്ളു...

തക്കുടു said...

മൃദുല്‍,
നന്നായിരിക്കുന്നു....അഭിനന്ദനങ്ങള്‍ !

ചില നേരത്ത്.. said...

ഒരു പ്രസ്ഥാനത്തിലും(ഇടത്) അണിചേരാതെ നാടിനെ സേവിക്കാനുള്ള ആര്‍ജ്ജവം മൃദുലിനുണ്ടോ? മൃദുലിന്റെ കാമ്പസില്‍ രാഷ്ട്രീയം പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനം ഉണ്ടോ? എന്ത് കൊണ്ട് ബ്രിട്ടാസിനെ ഇന്റര്‍വ്യൂവിനായി തെരഞ്ഞെടുത്തു എന്നും രണ്ടാം ഭാഗത്തിന്റെ എപിലോഗായി എഴുതൂ.
എല്ലാ ആശംസകളും നേരുന്നു :)

Anonymous said...

വെറുമൊരു ടെലിവിഷന്‍ റിപ്പോര്‍ട്ടറായി തുടങ്ങിയ നിധീഷും,ബ്രീട്ടാസും ഇന്ന് ഇന്ത്യാവിഷന്റേയും കൈരളിയുടേയും തലപ്പത്തെത്തിയിരിക്കുന്നു.ഇതിലൊരാളെ തന്നെ അഭിമുഖത്തിന് തെരെഞ്ഞെടുത്തത് ഉചിതമയി.

ആട്ടെ,
ട്രാവങ്കൂര്‍ കോര്‍ട്ട് എങ്ങിന്നിണ്ട്? മ്മ്ടെ ലാലേട്ടന്റെ ഹോട്ടലല്ലേ?

Siju | സിജു said...

മൃദുല്‍..
ആദ്യ ഇന്റര്‍വ്യൂ കലക്കി. ഭാവുകങ്ങള്‍..

qw_er_ty

മൃദുല്‍....|| MRIDUL said...

തക്കുടു:
:) നന്ദി

ചില നേരത്ത്:
ആശംസകള്‍ക്കു നന്ദി..രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഉള്ള ഒരു ക്യാമ്പസ് അല്ല ഞങ്ങളുടേത്.പക്ഷേ ബ്രിട്ടാസ് പറഞ്ഞതു പോലെ,രാഷ്ട്ര് ബോധം ഉള്ള ഒരു വിദ്യാര്‍ദ്ഥിയാണു ഞാന്‍..

തുളസി:
നമ്മടെ ലാലേട്ടനെ പോലെ തന്നെ..കിടിലന്‍..

നന്ദി സിജു...

അഞ്ചല്‍കാരന്‍ said...

നല്ലത്. അഭിനന്ദനങ്ങള്‍.
ഓ.ടോ: ഞങ്ങളുടെ കാമ്പസ് കാലയളവില്‍ ഇങ്ങിനെ മാഗസിനു വേണ്ടി ഉണ്ടാക്കുന്ന ഒരു മെറ്റീരിയല്‍ ഇതുപോലെ ഏതെങ്കിലും ഒരു മാധ്യമത്തില്‍ പ്രസിദ്ധീകരിച്ചിട്ട് പിന്നീട് മാഗസിനില്‍ വന്നെന്നു കരുതുക. മാഗസ്സിന്‍ ചുരുട്ടി പ്രബുദ്ധരായ ഞങ്ങള്‍ കട്ടം കാപ്പിയുണ്ടാക്കിയേനെ. മാഗസ്സിന്‍ എഡിറ്റര്‍ കാഷ്വാലിറ്റിയില്‍ വിശ്രമത്തിലും ആയേനെ.

അനാഗതശ്മശ്രു said...

നേരുന്നു നന്മകള്‍