ഒരുപാട് നാളുകള്‍ കൂടിയാണു ഇവിടെ ഒരു പോസ്റ്റ്.
എഴുതാനായി ഒന്നും മനസ്സില്‍ തോന്നിയില്ല എന്നതാണു സത്യം.ചില കാര്യങ്ങള്‍ വാക്കുകളിലേയ്ക്കു പകര്‍ത്താനും കഴിഞ്ഞില്ല.പിന്നെ സമയക്കുറവും ഒരു കാരണമായിരുന്നു.കോളേജിലെ തിരക്കുകള്‍,ചാനലിലെ പ്രോഗ്രാമിനു വേണ്ടിയുള്ള സ്ക്രിപ്റ്റ്,അങ്ങനെ അങ്ങനെ....
അങ്ങനെയിരിക്കുമ്പോഴാണു ഇന്നലെ യാദൃശ്ചികമായി ഞാന്‍ എന്റെ ഏറ്റവും ഫേവറേറ്റ് സിനിമയിലെ ഒരു പാട്ട് വീണ്ടും കേട്ടത്.ശരിക്കും അതൊരു പാട്ടല്ല,കവിതയാണു.ചിത്രം,സര്‍വ്വകലാശാല.കവിതയേതാണെന്നു എല്ലാവര്‍ക്കും മനസ്സിലായല്ലോ,അതു തന്നെ...ഇന്നലെ അതു കേട്ടു കൊണ്ടിരുന്നപ്പോള്‍ ചുമ്മാ അതു കുറിച്ചു വച്ചു.ഒരിക്കല്‍ ഇതിലെ വരികള്‍ തപ്പി ഒരുപാടു നടന്നതാണു.ആ ഒരു ഓര്‍മ്മയുള്ളതു കൊണ്ട്,ആ വരികള്‍ നിങ്ങള്‍ക്കേവര്‍ക്കുമായി ഇവിടെ കുറിക്കുന്നു....
രചന:കാവലം നാരയണ പണിക്കര്‍
അതിരു കാക്കും മലയങ്ങു തുടുത്തേ തുടുത്തേ തകതകതാ
അങ്ങു കിഴക്കതെ ചെന്താമര കുളിരിന്റെ ഈറ്റില തറയിലെ
പേറ്റുനോവിന്‍ പേരാറ്റുറവ ഉരുകിയൊലിച്ചേ തകതകതാ
ചതിച്ചില്ലേ,നീരാളി ചതി ചതിച്ചില്ലേ,
ചതിച്ചേ തകതകതാ
മാനത്തുയര്‍ന്ന മനകോട്ടയല്ലേ തകര്‍ന്നേ തകതകതാ
തകര്‍ന്നിടത്തൊരുതരി തരിയില്ല പൊടിയില്ല,പുകയുമില്ലേ തകതകതാ(2)
കാറ്റിന്റെ ഉലച്ചില്ലില്‍ ഒരു വള്ളിക്കുരുക്കില്‍ ഉരലൊന്നു മുറുകി,തടിയൊന്നു ഞെരുങ്ങി
ജീവന്‍ ഞരങ്ങി,തക തക താ...
ഇതു ഞാന്‍ കേട്ടെഴുതിയതാണു,തെറ്റുകള്‍ ഉണ്ടെങ്കില്‍ സദയം ക്ഷമിക്കുക.ഇതിന്റെ വീഡിയോയും ഒപ്പം ചേര്‍ക്കുന്നു...
നിങ്ങളുടെ സ്വന്തം
മൃദുല്‍
6 Comments:
ചിത്രം:സര്‍വ്വകലാശാല
കവിത:അതിരു കാക്കും മലയങ്ങു...
രചന:കാവലം നാരയണപ്പണിക്കര്‍
കാവാലം മാഷ് ഈണമിട്ട ഈ വേണുനാഗവള്ളി ചിത്രം മലയാളത്തിലെ ഏറ്റവും മികച്ച ക്യാപസ് ചിത്രങ്ങളില്‍ ഒന്നായിരുന്നു
അടിപോളിയെയ്
എനിയ്ക്കും ഏറെ ഇഷ്ടമുള്ള ഒരു സിനിമയും ഗാനവും ആണ് ഇത്.
മ്യദുല്‍
ആദ്യമായണ് ഞാന്‍ ഇവിടെ എത്തുന്നത്. വന്നവഴി ബ്ലോഗല്ല. ഒര്‍ക്കട്ടിലെ ഒരു സുഹ്യത്ത് വഴി ഇവിടെ എത്തി.
If you dont mind send the mail Id, I will mail you. I dont love to leave all here in the comment pad.
You mail to me prrasanth@gmail.com
Post a Comment