Thursday, May 1, 2008

ഞങ്ങളുടെ പരിപ്പുവടച്ചേട്ടന്‍....

ചില വ്യക്തികള്‍,ചില കണ്ടുമുട്ടലുകള്‍,മനസ്സില്‍ ഒരു നുള്ളു നൊമ്പരം അവശേഷിപ്പിക്കാറുണ്ട്.പരിചിതനായ ഒരു വ്യക്തിയെ അപ്രതീക്ഷിതമായി കണ്ടപ്പോള്‍,അതെന്റെ മനസ്സില്‍ വല്ലാത്ത ഒരു വിങ്ങലാണു സൃഷ്ടിച്ചതു.ആ നൊമ്പരം,അക്ഷരങ്ങളുടെ രൂപമെടുത്തപ്പോള്‍,ഇന്ദുലേഖാ.കോമിലെ സ്പൈസ് എന്ന ചാനലില്‍,പ്രസിദ്ധീകരിക്കപ്പെട്ടു.അതു നിങ്ങള്‍ക്കായി ഇവിടെ ചേര്‍ക്കുന്നു....

http://indulekha.com/spice/2008/04/mrudul-george-viswajyothi-college-of.html

നിങ്ങളുടെ സ്വന്തം

മൃദുല്‍

16 Comments:

Jayasree Lakshmy Kumar said...

മനസ്സില്‍ എവിടെയോ ഒരു കൊച്ചു പോറല്‍ ഏല്‍പ്പിച്ചു കൊണ്ട് ഇതു പോലുള്ള എത്ര കാഴ്ചകളാണ് നമ്മുടെ മുന്നിലൂടെ കടന്നു പോകുന്നത് അല്ലെ? കുറവുകള്‍ക്ക് ദൈവത്തോട് നാം പരാതി പറയുമ്പോള്‍ ‘നിങ്ങള്‍ അനുഗ്രഹീതരാണ്’ എന്നു നമ്മെ പഃഃഇപ്പിച്ചു തരുന്ന കാഴ്ചകള്‍

ധ്വനി | Dhwani said...

മൃദുല്‍ അഭിനന്ദങ്ങള്‍!

നല്ല അനുഭവക്കുറിപ്പ്.

മന:പ്രയാസം വന്നു പോയി!

ചിതല്‍ said...

വായിച്ചു. മനസ്സില്‍ തട്ടി. എനിക്കു ഉണ്ടായിരുന്നു ഇത് പോലെ ഒരു കച്ചവടകാരനും മായി നല്ല ബന്ധം. ഓര്‍ത്ത് പോയി. നല്ല അനുഭവകുറിപ്പ്..

ഒരു രൂപയുടെ അത്ര വലിപ്പമുള്ള പരിപ്പ് വട. കണ്ടിട്ടില്ല.. ഉഗ്രന്‍ ആയിരിക്കും അല്ലേ

Merin Jose said...

മനസ്സലിയിക്കുന്ന പരിപ്പുവടചെട്ടന്റെ ചിത്രം മനസ്സില്‍ പതിയുകതന്നെ ചെയ്തു .... നല്ല അനുഭവക്കുറിപ്പ്!

കുറുമാന്‍ said...

മൃദുലേ,

ഒരു ചെറിയ ഇടവേളക്ക് ശേഷം വന്നതു ഒരു ചെറിയ നോവും കൊണ്ടാണല്ലോ.

അദ്ദേഹത്തെ എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്ന ഒരു തോന്നല്‍ ഉള്ളില്‍ വരുന്നത് തന്നെ വളരെ നല്ല ഒരു കാര്യമാണ്. കൂടുതല്‍ പേരും അറിയുന്നവരെ കണ്ടാല്‍ അറിയില്ലായെന്ന് നടിച്ച് നടന്നു നീങ്ങുന്ന ഈ കാലഘട്ടത്തില്‍.

പ്ലാവില്‍ നിന്ന് വീണ് നടക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലും സ്വന്തമായി അദ്വാനിച്ച് അന്നം കണ്ടെത്താന്‍ ശ്രമിക്കുന്ന ആ പരിപ്പുവട ചേട്ടനെ ഞാന്‍ നമിക്കുന്നു.

ചികിത്സക്കോ മറ്റോ ആയി നമുക്കെന്തെങ്കിലും ചെയ്യാന്‍ കഴിയുമോ?

Unknown said...

ഒരു ചെറു നൊമ്പരം സമ്മാനിച്ച രചന നന്നായി

ശ്രീ said...

നല്ല കുറിപ്പ്, മൃദുല്‍.

Rohan said...

its all good and all...ellam sheriya but eyyalkku ee senti kathakal maathrame ezhuthaan ullo eppozhum....vere onnum ezhuthaan arinjoode...eyyal sentiments il PHD edukkan vallo uddedshom undo...

മിന്നാമിനുങ്ങുകള്‍ //സജി.!! said...

നൊമ്പരങ്ങളുടെ കൂട്ടുകാരന്‍. മനുഷ്യജന്മത്തിന്.

jugnu said...

i dont know u.but nalla manasil thattunna anubhavakurip

jugnu said...

i dont know u.but manasil thattunna anubhavakurip

420 said...

നന്നായി മൃദുല്‍..
നീ കണ്ണും മനസ്സും
തുറന്നുപിടിക്കുന്നു..
നല്ല അനുഭവം.

ആവനാഴി said...

രണ്ടു കൊല്ലം മുമ്പ് മൂവാറ്റുപുഴ റജിസ്റ്റ്രാഫീസില്‍ ഒന്നു പോകേണ്ടി വന്നു. ഞാനും അധാരമെഴുത്തുകാരനായ എന്റെ ബന്ധു രാജനും കൂടിയാണു പോയത്.

പുറത്തിറങ്ങിയപ്പോള്‍ ഒരാള്‍ ചായ വില്‍ക്കുന്നു. കഴിക്കാന്‍ പരിപ്പുവട മാത്രം. ഒരു കുട്ടയില്‍ നിറയെ പരിപ്പു വട ഉണ്ടാക്കി കൊണ്ടു വന്നിരിക്കുകയാണയാള്‍. പരിപ്പുവട എനിക്കും വളരെ ഹരമായിരുന്നതിനാല്‍ ഞാന്‍ പറഞ്ഞു: രാജാ നമുക്കൊരു ഛയയും പരിപ്പുവടയും കഴിക്കാം.

അങ്ങിനെ ചായയും പരിപ്പുവടയും ഓര്‍ഡര്‍ ചെയ്തു.

അവിടെ ഒരു തടി വെട്ടിയിട്ടിരുന്നു. അതില്‍ ഇരുന്നാണു ചായ കുടിച്ചത്. നല്ല സ്വാദുള്ള പരിപ്പുവട, നല്ല.

കഴിഞ്ഞ ഡിസംബറില്‍ നാട്ടില്‍ പോയപ്പോള്‍ അയാള്‍ അവിടെ ഉണ്ടോ എന്നു നോക്കി.

കണ്ടില്ല.

തിരിച്ചു നടക്കുമ്പോള്‍ വെള്ളൂര്‍ക്കുന്നത്ത് ഉന്തു വണ്ടിയില്‍ ചിലര്‍ പരിപ്പു വട ഉണ്ടാക്കി വില്‍ക്കുന്നു. വലുപ്പം കുറവ്.

കുറേ വാങ്ങി പൊതി കെട്ടി. ഓരോന്നു തിന്നു കൊണ്ടു ബസ്സു കാത്തു നിന്നു.

ഇന്ദു said...

mone mridule katha kollam!!enikishtapttu...but enne orkundo?im ur senior...in vjc...
orkut-loode nammal parichyapettathu ninaku ormayundo aavo...
enthayalum kollam..iniyum ingane nalla postings pratheekshikunu!

കുഞ്ഞന്‍ said...

മൃദുലെ..

കമന്റുകളില്‍ പറഞ്ഞതുപോലെ ഒരു ചെറിയ നൊമ്പരം..

എത്രയൊ പേര്‍ ഇങ്ങിനെ വന്നും പോയിമിരിക്കുന്നു..എവിടെ നേരം..?

Unknown said...

ലക്ഷ്മി:
അതെ,തീര്‍ച്ചയായും നമ്മള്‍ അനുഗ്രഹീതരാണു

ധ്വനി:
ഹൃദയം നിറഞ്ഞ നന്ദി
:-)

ചിതല്‍:
അഭിപ്രായം അറിയിച്ചതിനു ഹൃദയം നിറഞ്ഞ നന്ദി.ഒരു രൂപ പരിപ്പുവട കിടു !

മെറിന്‍:
നന്ദി

കുറുമാന്‍:
കുറുമാന്‍ജി,അഭിപ്രായത്തിനു നന്ദി.നമ്മുക്കെന്തെങ്കിലും ചെയ്യാന്‍ പറ്റുമോ എന്നു ഞാന്‍ ഒന്നന്വേഷിക്കട്ടെ കേട്ടോ

അനൂപ,ശ്രീ,റോഹന്‍,സജി,ജുഗ്നു:
എല്ലാവര്‍ക്കും ഒരുപാട് നന്ദി..സ്നേഹം

ഹരിപ്രസാദ്:
:-),കണ്ണും മനസ്സും ശരിക്കുമൊന്നു തുറന്നാല്‍ എന്തൊക്കെ ഇനിയും കാണേണ്ടി വരും.

ആവനാഴി:
മൂവാറ്റുപുഴയിലേയ്ക് ഇനിയും സ്വാഗതം.

ഇന്ദു:
അങ്ങനെയങ്ങു മറക്കാന്‍ പറ്റുമോ സീനിയറേ...

കുഞ്ഞന്‍:
നന്ദി കുഞ്ഞാ.. :-)