Tuesday, September 11, 2012

വരി തെറ്റാത്ത നിര


തുടയില്‍ ആഞ്ഞു വീണ ചൂരലിന്റെ വേദനിപ്പിക്കുന്ന ചൂടാണു പതിവു പോലെ അവന്റെ ഉറക്കംഅവസാനിപ്പിച്ചത്.കണ്ണിന്റെ മുന്നില്‍ കൂമന്റെ കണ്ണുകളുമായി അയാള്‍.


നെറുകയില്‍ താഴുന്ന എണ്ണയുടെ തണുപ്പിനൊപ്പം അയാളുടെ പരുക്കന്‍ കൈകള്‍ അവന്റെ തലയോട്ടിയില് ‍താളം പിടിച്ചു.ഇഷ്ടമായിരുന്നില്ല അവന് അയാളെ,അയാളുടെ കണ്ണുകളെ,വിരലുകളെ.ദേഹത്തു വന്നു വീണ തണുത്ത വെള്ളം അയാളോടുള്ള അവന്റെ വെറുപ്പ് ഇരട്ടിയാക്കി.ഉണങ്ങിയ തോര്‍ത്തു കൊണ്ട് ,അവന്റെശരീരത്തിലെ നനവ് അയാള്‍ തുടക്കുന്ന നേരത്ത് പുറത്തെ ഇരുട്ട് വെളിച്ചത്തിനു വഴി മാറുന്നതെഉണ്ടായിരുന്നുള്ളു.


ആ വലിയ വീട്ടില്‍,അവനും അയാളും തനിച്ചാണു.ഇന്നലെകളുടെ ഓര്‍മ്മചിത്രങ്ങളില്‍ എപ്പോഴോ അവനൊപ്പംഅവന്‍ സ്നേഹിച്ചിരുന്നവരുമുണ്ടായിരുന്നു.യാത്രയില്‍ എപ്പോഴോ മനസ്സ് അവന്റെ വരുതിയില്‍ നില്‍ക്കാതെവന്നപ്പോള്‍ അവനെ അയാളെ ഏല്പിച്ച് ഒപ്പമുണ്ടായിരുന്നവര്‍ ജീവിതത്തിന്റെ നിറകാഴച്ചകളലേയ്ക്കുള്ള യാത്ര തുടര്‍ന്നു.

മുറിയുടെ ഒരരികിലൂടെ വരി വരിയായി നീങ്ങുന്ന ഉറുമ്പുകള്‍ അവനൊരു പ്രിയപ്പെട്ട കാഴച്ചയാണു.ആ താളത്തോടെ,അച്ചടക്കത്തോടെ അവന്റെ മനസ്സും ഒരുനാള്‍ നീങ്ങിയിരുന്നെങ്കിലെന്നു അവന് ‍ആഗ്രഹിച്ചു.അവന്റെ പാത്രത്തിലെ അവസാന വറ്റുകള്‍ പെറുക്കി ഉറുമ്പുകളുടെ വരിയ്ക്കരിക്കിലേയ്ക്കു ഇടുന്ന നേരത്താണു അയാള്‍ മുറിയിലേയ്ക്ക് കയറി വന്നത്.കണ്ട കാഴച്ച ദേഷ്യം കൂട്ടിയത് കൊണ്ടാകണംഅയാളുടെ കൂമന്‍ കണ്ണുകള്‍ കൂടുതല്‍ ചുവന്നു.

അരഞ്ഞും,അറുത്തും കിടക്കുന്ന ഉറുമ്പുകളിലേയ്ക്കും,തന്റെ കൈയ്യിലും കാലിലും തിണര്‍ത്തു കിടക്കുന്ന പാടുകളിലേയ്ക്കും അവന്‍ മാറി മാറി നോക്കി.ആ നേരത്ത് അവന്റെ കണ്ണുകളെ നിറച്ചത് വേദനയായിരുന്നില്ല,താന്‍ കാരണം തെറ്റിയ ഉറുമ്പുകളുടെ വരിയും,ചവിട്ടി അരയ്ക്കപ്പെട്ട അവരുടെ ജീവനുകളുമായിരുന്നു.


അയാള്‍ കൊണ്ടു വന്നു കൊടുത്ത ആഹാരവും മരുന്നുകളും അവന്റെ മുറിയില്‍ അതു പോലെ ഇരുന്നു.ഒരോതവണയും അയാള്‍ മുറി വിട്ടിറങ്ങിയപ്പോള്‍,അവന്റെ ദേഹത്തെ തിണര്‍പ്പുകള്‍ കൂടിയിരുന്നു.പക്ഷേ അവനന്നു പിന്നീട് കരഞ്ഞില്ല.ചോര നിറഞ്ഞ കണ്ണുകള്‍ മാത്രമായിരുന്നു അവന്റെ മനസ്സില്‍.വല്ലാത്ത പേടി തോന്നിയപ്പോള്‍,തലയിണയില്‍ അവന്‍ മുഖമമറ്ത്തി,മറ്റു ചിലപ്പോള്‍ പുതപ്പു കൊണ്ട് അവന്‍ ഇരുട്ടുണ്ടാക്കിഅതില്‍ ഒളിച്ചു.


ആ രാത്രി അവസാനിച്ച്,നേരം വെളുത്തപ്പോള്‍ അവന്റെ ഉറക്കം ആരും തടസപ്പെടുത്തിയില്ല.മുറിയുടെഅരികില്‍ ഉറുമ്പുകളുടെ നിര വീണ്ടും പ്രത്യക്ഷപ്പെട്ടിരുന്നു.ആ വീടിന്റെ പല ഭാഗത്തു നിന്നും ഉറുമ്പുകള്‍ ആ നിരയോട് ചേര്‍ന്നു.

ആ നിര ചെന്ന്‍ അവസാനിച്ചിടത്ത്,ഉറുമ്പുകള്‍ പൊതിഞ്ഞ് ചോര വറ്റിയ രണ്ടു കൂമന്‍ കണ്ണുകള്‍ കിടന്നിരുന്നു.

10 Comments:

Unknown said...

ആ വലിയ വീട്ടില്‍,അവനും അയാളും തനിച്ചാണു.ഇന്നലെകളുടെ ഓര്‍മ്മചിത്രങ്ങളില്‍ എപ്പോഴോ അവനൊപ്പംഅവന്‍ സ്നേഹിച്ചിരുന്നവരുമുണ്ടായിരുന്നു.യാത്രയില്‍ എപ്പോഴോ മനസ്സ് അവന്റെ വരുതിയില്‍ നില്‍ക്കാതെവന്നപ്പോള്‍ അവനെ അയാളെ ഏല്പിച്ച് ഒപ്പമുണ്ടായിരുന്നവര്‍ ജീവിതത്തിന്റെ നിറകാഴച്ചകളലേയ്ക്കുള്ള യാത്ര തുടര്‍ന്നു...

Unknown said...

Awesome work maan...

liked the way u portrayed disappointment.. :)

but i felt it end suddenly.. i was expecting more.. :)

Kalavallabhan said...

കൊള്ളാമല്ലോ മഷേ, ചെറിതെങ്കിലും വളരെയേറെ വായിച്ചതുപോലെ
ആശംസകൾ

Unknown said...

നല്ല കഴിവുണ്ട് മ്യദുൽ, നന്നായിരിക്കുന്നു കഥ

Yasmin NK said...

നന്നായിട്ടുണ്ട്.

Sams... said...

good work dude

ajith said...

കഥ വായിച്ചു
കൊള്ളാം

പട്ടേപ്പാടം റാംജി said...

മൂന്നു തവണ വായിച്ചു.
എന്നിട്ടും എനിക്കങ്ങോട്ട് കത്തിയില്ല കെട്ടോ,
മൃദുലിന്റെ അഭിപ്രായത്തില്‍ നിന്ന് ചിലതെല്ലാം തോന്നിയെങ്കിലും.....

Krishnakumar M said...

Nannayittundu.Nerathe vayichathanu.

Krishnakumar M said...

Nannayittundu.Nerathe vayichathanu.