Monday, November 24, 2008

അവന്‍ രാഹുല്‍,രാഹുല്‍ രാജ്

ഓടി കിതച്ച്‌ സ്റ്റേഷനിലെത്തിയപ്പോഴേക്കും മണി പതിനൊന്ന്.ട്രെയിന്‍ എത്തുന്നതേയുള്ളു.വൈശാലിയിലെ കാഴച്ചകള്‍ കണ്ട്‌ കഴിഞ്ഞ്‌ ഇന്നലെ പാറ്റ്നയില്‍ തിരിച്ചെത്തിയപ്പോ നന്നെ വൈകിയിരുന്നു.അതു കൊണ്ട്‌ തന്നെ കാലത്തേ എഴുന്നേല്‍ക്കാനും വൈകി.രാജേന്ദ്രനഗര്‍-LTT സൂപ്പര്‍ എക്സ്പ്രസ്‌,അതിലാണു പോകേണ്ടത്‌.ഏതു പ്ലാറ്റ്‌ ഫോമിലേക്കാണു വരുന്നത്‌ എന്നു നോക്കിയപ്പോഴേക്കും അനൗണ്‍സ്മെന്റെത്തി,"രാജേന്ദ്രനഗര്‍ സേ ഹോകര്‍ മുംബൈ...

Friday, October 3, 2008

ഒറീസ്സയില്‍ ക്രിസ്ത്യാനികള്‍ക്കെതിരെ നടന്ന/നടക്കുന്ന അക്രമങ്ങളില്‍ ഞാന്‍ പ്രതിഷേധിക്കുന്നു !

കഴിഞ്ഞ കുറച്ച് ആഴച്ചകളായി ക്രിസ്ത്യാനികള്‍ക്കെതിരേ ഒറീസ്സയില്‍ നടന്നു കൊണ്ടിരിക്കുന്ന അക്രമങ്ങളില്‍ പ്രതിഷേധിക്കുവാന്‍ ഞാന്‍ എന്റെ ബ്ലോഗ് ഉപയോഗിക്കുന്നു.ക്രിസ്ത്യാനികള്‍ക്കെതിരേ എന്നല്ല ഏതൊരു വിഭാഗത്തില്‍ പെട്ട ആളുകള്‍ക്കെതിരേയും നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ എതിര്‍ക്കപ്പെടേണ്ടതു തന്നെയാണു.ഞാന്‍ ഒരു ക്രിസ്ത്യാനിയാണു,അതില്‍ അഭിമാനിക്കുന്ന ഒരു വ്യക്തി കൂടിയാണു.ഒറീസ്സയില്‍ നിര്‍ബന്ധിത മത പരിവര്‍ത്തനം...

Wednesday, September 10, 2008

പനോരമ:പ്രസ്ക്ത ഭാഗങ്ങള്‍

ഞാന്‍ അവതരിപ്പിക്കുന്ന പനോരമ എന്ന പ്രോഗ്രാമിന്റെ ഒരു എപ്പിസോഡിന്റെ പ്രസ്ക്ത ഭാഗങ്ങള്‍.ഇനിയും പ്രോഗ്രാം കാണാത്തവര്‍ എത്രയും പെട്ടന്ന് കണ്ടു തുടങ്ങണ്ടതാണു..(പ്ലീസ്,കാണണേ..) ഞായറാഴച്ചകളില്‍ രാവിലെ പത്തു മണിക്ക് !!! അന്നു കാണാന്‍ പറ്റാത്തവര്‍ക്ക് വേണ്ടി തിങ്കളാഴച്ചകളില്‍ വൈകിട്ട് 3.30 നും ശനിയാഴച്ചകളില്‍ ഉച്ച കഴിഞ്ഞു 2.30 നും റിപ്പീറ്റുമുണ്ട്..സ്നേഹപൂര്‍വ്വംമൃദുല്‍...

Tuesday, July 1, 2008

വീട് പറഞ്ഞ കഥ

"വീടുകള്‍ക്ക്‌ ജീവനുണ്ടോ?"ഈ ചോദ്യം ആദ്യം എന്റെ മനസ്സിലേക്കെറിഞ്ഞു തന്നത്‌ ആ വീടായിരുന്നു.എന്റെ വീട്ടിലേയ്ക്‌ വരുന്ന വഴിയുടെ അരികില്‍ വലിയ മുറ്റവും,പറമ്പില്‍ ഒരുപാട്‌ കൂറ്റന്‍ മരങ്ങളുമൊക്കെയായി ഒരു വലിയ നായര്‍ തറവാട്‌.നായര്‍ തറവാടെന്നു പറഞ്ഞു കൂടാ.കാരണം അവിടെ താമസിച്ചിട്ടുള്ളത്‌ നായന്മാര്‍ മാത്രമായിരുന്നില്ല.പലരും വന്നു,താമസിച്ചു, പോയി..വീണ്ടും പുതിയ ആളുകള്‍.അങ്ങനെ എത്രയോ പേര്‍.ഞാന്‍ ആ വഴിയിലൂടെ...

Thursday, June 26, 2008

ദീപിക യൂസ് നെറ്റ് 2.0

ദീപിക പത്രത്തിന്റെ ഒപ്പം ബുധനാഴച്ചകളില്‍ പ്രസീദ്ധീകരിക്കുന്ന ടാബ്ലോയിഡ് ചോക്ലേറ്റിലെ യൂസ്നെറ്റ് 2.0 എന്ന കോളത്തില്‍ വന്ന എന്റെ കുറിപ്പ്...

Friday, May 16, 2008

എന്റെ കോളേജിലെ ഇടനാഴി....

ക്യാമ്പസിലെ ഇടനാഴി...ഇവിടെ വച്ച് ഒരുപാടു പേരുടെ സ്വപനങ്ങള്‍ക്കു ചിറകു വയ്ക്കുന്നു....ഉയരങ്ങളിലേയ്ക്കു പറക്കാന്‍ കൊതിക്കുന്ന ഒരുപാട് പേര്‍ ചിറകറ്റ വീഴുന്നു...ഇവിടെ പ്രണയത്തിന്റെ നോവുണ്ട്...സൌഹ്രദത്തിന്റെ ആര്‍ദ്രതയുണ്ട്...വാത്സല്യത്തിന്റെ സ്പര്‍ശമുണ്ട്...ഇവിടെ ഞാനുണ്ട്,എന്റെ മനസ്സുണ്ട്,നിങ്ങളില്‍ ആരൊക്കെയോയുണ്ട്....(മൊബൈല്‍...

Thursday, May 1, 2008

ഞങ്ങളുടെ പരിപ്പുവടച്ചേട്ടന്‍....

ചില വ്യക്തികള്‍,ചില കണ്ടുമുട്ടലുകള്‍,മനസ്സില്‍ ഒരു നുള്ളു നൊമ്പരം അവശേഷിപ്പിക്കാറുണ്ട്.പരിചിതനായ ഒരു വ്യക്തിയെ അപ്രതീക്ഷിതമായി കണ്ടപ്പോള്‍,അതെന്റെ മനസ്സില്‍ വല്ലാത്ത ഒരു വിങ്ങലാണു സൃഷ്ടിച്ചതു.ആ നൊമ്പരം,അക്ഷരങ്ങളുടെ രൂപമെടുത്തപ്പോള്‍,ഇന്ദുലേഖാ.കോമിലെ സ്പൈസ് എന്ന ചാനലില്‍,പ്രസിദ്ധീകരിക്കപ്പെട്ടു.അതു നിങ്ങള്‍ക്കായി ഇവിടെ ചേര്‍ക്കുന്നു....http://indulekha.com/spice/2008/04/mrudul-george-viswajyothi-college-of.htmlനിങ്ങളുടെ...

Wednesday, April 16, 2008

അതിരു കാക്കും മലയങ്ങു തുടുത്തേ....

ഒരുപാട് നാളുകള്‍ കൂടിയാണു ഇവിടെ ഒരു പോസ്റ്റ്.എഴുതാനായി ഒന്നും മനസ്സില്‍ തോന്നിയില്ല എന്നതാണു സത്യം.ചില കാര്യങ്ങള്‍ വാക്കുകളിലേയ്ക്കു പകര്‍ത്താനും കഴിഞ്ഞില്ല.പിന്നെ സമയക്കുറവും ഒരു കാരണമായിരുന്നു.കോളേജിലെ തിരക്കുകള്‍,ചാനലിലെ പ്രോഗ്രാമിനു വേണ്ടിയുള്ള സ്ക്രിപ്റ്റ്,അങ്ങനെ അങ്ങനെ....അങ്ങനെയിരിക്കുമ്പോഴാണു ഇന്നലെ യാദൃശ്ചികമായി ഞാന്‍ എന്റെ ഏറ്റവും ഫേവറേറ്റ് സിനിമയിലെ ഒരു പാട്ട് വീണ്ടും കേട്ടത്.ശരിക്കും അതൊരു...

Saturday, February 23, 2008

അങ്ങനെ ഞാനും ഒരു ആങ്കറായി.....

വാര്‍ഷിക പോസ്റ്റിന്റെ അവസാനം,കൈരളി വീ ചാനലില്‍ ഞാന്‍ പ്രോഗ്രാം അവതരിപ്പിക്കുന്ന കാര്യം പറഞ്ഞിരുന്നു.അതു സംഭവിച്ചു..അങ്ങനെ ഞാനും ഒരു ആങ്കറായി... പ്രസക്ത ഭാഗങ്ങള്‍...അഭിപ്രായങ്ങളും,വിമര്‍ശനങ്ങളും തീര്‍ച്ചയായും പ്രതീക്ഷിക്കുന്നു...നോട്ടുമാല അണിയിക്കാന്‍ ആഗ്രഹിക്കുന്നവര്‍ മണി ഓര്‍ഡര്‍ അയച്ചാല്‍ മതിയേ....

Friday, February 8, 2008

ബൂലോഗത്തിലെ എന്റെ ഒരു വര്‍ഷം..അഥവാ എന്റെ ബ്ലോഗിനിന്നു ഒരു വയസ്സ്

ഇന്നേയ്ക്ക്‌ ഒരു വര്‍ഷം മുന്‍പ്‌ മൂവാറ്റുപുഴയാറിന്റെ തീരത്തു സ്വപ്നവും കണ്ടു കിടന്നിരുന്ന ഒരു പത്തൊമ്പതുകാരന്‍ എഞ്ചിനീയറിംഗ്‌ വിദ്യാര്‍ത്ഥിക്ക്‌ ഒരു മോഹം,ഒരു ബ്ലോഗ്‌ തുടങ്ങാന്‍...തുറന്നു ബ്ലോഗര്‍.കോം,തുടങ്ങി ഒരു ബ്ലോഗ്‌...മഞ്ഞുത്തുള്ളികള്‍ !!!!പ്രിയപ്പെട്ടവരേ,സന്തോഷ ജന്മദിനം കുട്ടിയ്ക്കു....സന്തോഷ ജന്മദിനം കുട്ടിയ്ക്കു....അതെ,ഞാന്‍ ബൂലോഗത്ത്‌ എത്തിയിട്ടിന്നു ഒരു വര്‍ഷം തികയുന്നു.2007 ഫെബ്രുവരി എട്ടാം...

Wednesday, January 23, 2008

എന്റെ സ്വപ്നങ്ങളിലേയ്ക്കുള്ള യാത്ര....

പ്രിയപ്പെട്ടവരേ...ഞാനൊരു യാത്ര പോകുന്നു.എന്റെ സ്വപ്നങ്ങളിലേയ്ക്കുള്ള യാത്ര...ഇതാദ്യമല്ല,പലകുറി പോയതാണു,പല തവണ പോകാന്‍ ഒരുങ്ങിയതാണു.പോയപ്പോഴൊന്നും എന്റെ സ്വപനത്തെ കണ്ടുമുട്ടിയില്ല,ചിലപ്പോഴൊക്കെ പോകാനേ പറ്റിയില്ല..പക്ഷേ,ഇക്കുറി മനസ്സു പറയുന്നു,ഞാന്‍ എന്റെ സ്വപ്നങ്ങളിലേക്കെത്തുമെന്നു...ഭൂലോകത്തെ പലരും പോയതു പോലെ ഇതൊരു നീണ്ട യാത്രയല്ല,ഇതൊരു കൊച്ചു യാത്ര...കണ്ണെത്തുന്ന ദൂരത്തേയ്ക്കുള്ള യാത്ര.തിരിച്ചു ഞാന്‍...

Wednesday, January 16, 2008

എന്‍ മാതാവിന്‍ വിലാപങ്ങള്‍...

എങ്ങു നിന്നോ ഒരു മിഴിനീര്‍ത്തുള്ളിയെന്‍ദേഹത്തു പതിച്ച നേരംഞെട്ടി ഞാന്‍ തിരിഞ്ഞൊന്നു നോക്കിയപ്പോള്‍മകനേയെന്നൊരു വിളി ഞാനെന്‍ കാതില്‍ കേട്ടുഅനന്തമാം വിഹായസ്സിലേക്കെന്‍ ദൃഷ്ടി ചെന്നീടവേആ സ്വരം തുടര്‍ന്നു,ഭയപ്പെടേണ്ടാനിന്‍ മേനിയെ താങ്ങുന്ന ഭൂമിയാം ദേവിയാണു ഞാന്‍ദുഖമാണിന്നെന്‍ നെഞ്ചകം നിറയെഹനിക്കുന്നെന്‍ മക്കളെന്‍ മക്കളെഎന്‍ ദേഹത്തിനായി അവരിന്നു മത്സരിക്കുന്നുഎന്തിനീ യുദ്ധങ്ങളെന്‍ പ്രിയ മക്കളേനികൃഷ്ടമാം...