Wednesday, January 16, 2008

എന്‍ മാതാവിന്‍ വിലാപങ്ങള്‍...

എങ്ങു നിന്നോ ഒരു മിഴിനീര്‍ത്തുള്ളിയെന്‍
ദേഹത്തു പതിച്ച നേരം
ഞെട്ടി ഞാന്‍ തിരിഞ്ഞൊന്നു നോക്കിയപ്പോള്‍
മകനേയെന്നൊരു വിളി ഞാനെന്‍ കാതില്‍ കേട്ടു

അനന്തമാം വിഹായസ്സിലേക്കെന്‍ ദൃഷ്ടി ചെന്നീടവേ
ആ സ്വരം തുടര്‍ന്നു,ഭയപ്പെടേണ്ടാ
നിന്‍ മേനിയെ താങ്ങുന്ന ഭൂമിയാം ദേവിയാണു ഞാന്‍
ദുഖമാണിന്നെന്‍ നെഞ്ചകം നിറയെ
ഹനിക്കുന്നെന്‍ മക്കളെന്‍ മക്കളെ
എന്‍ ദേഹത്തിനായി അവരിന്നു മത്സരിക്കുന്നു
എന്തിനീ യുദ്ധങ്ങളെന്‍ പ്രിയ മക്കളേ

നികൃഷ്ടമാം ജന്മങ്ങളെന്‍ പുത്രിമാരേ
കൊല്ലാതെ കൊല്ലുന്നു ദിനം തോറുമേ
ഇവര്‍ക്കുമില്ലേ പ്രിയരേ ഒരു ജീവിതം
തട്ടി തകര്‍ക്കല്ലതെന്‍ പ്രിയ മക്കളേ

സ്നേഹമെന്തെന്നു നിങ്ങള്‍ മറന്നുവോ??
സ്നേഹിക്കുവാനും നിങ്ങള്‍ മറന്നുവോ??
ഈ വിലാപങ്ങളിനിയും ശ്രവിക്കുവാന്
‍അയ്യോ ! കഴിയില്ലെനിക്കെന്‍ പ്രിയരേ

എന്തു ഞാന്‍ പറയണമെന്നമ്മയോട്‌
അറിയില്ലെനിക്കേതു വാക്കിനാല്‍ ക്ഷമ ചോദിക്കണമെന്നു
എങ്കിലും ക്ഷമിച്ചീടണേ മാതേ
അഭിശപ്താമീ ജന്മങ്ങളോട്‌ !

8 Comments:

Unknown said...

2003ല്‍,പത്താം ക്ലാസില്‍ പഠിക്കുന്ന സമയം..
കവിതാ രചനാ മത്സരത്തിനു വേണ്ടി കുറിച്ചതു...

മൂക്കില്ലാ രാജ്യത്തെ മുറിമൂക്കന്‍ രാജാവിനെ പോലെ എനിക്കും കിട്ടി ഒരു ഒന്നാം സമ്മാനം...

മിന്നാമിനുങ്ങുകള്‍ //സജി.!! said...

സ്നേഹമെന്തെന്നു നിങ്ങള്‍ മറന്നുവോ??
സ്നേഹിക്കുവാനും നിങ്ങള്‍ മറന്നുവോ??
ഈ വിലാപങ്ങളിനിയും ശ്രവിക്കുവാന്
‍അയ്യോ ! കഴിയില്ലെനിക്കെന്‍ പ്രിയരേ


സ്നേഹവും സാന്ത്വനവും ഇടയ്ക്കൊക്കെ പ്രണയവും വിരഹവും കലര്‍ന്ന ആ കാലഘട്ടം ഇടയ്ക്കൊക്കെ മനസ്സിലേക്ക് ഒരു ജ്വാലയായ് കടന്ന് വരുന്നൂ...!!
ഒരു നിഴല്‍ പക്ഷിയുടെ രാഗം പോലെ ഒരു നിലാപക്ഷിയുടെ ഗസല്‍ രാഗം പോല്‍ അലിയുമീ മാറില്‍ ഒരു തിരിനാളമായി...
സ്നേഹത്തുള്ളികള്‍ വരികളായി മാറുന്നൂ..

420 said...

വസന്തമേ,
ഞാന്‍ എന്താണീ കാണുന്നത്‌!!

ഒന്നൂടെ മിനുക്കിയെടുക്ക്‌,
നിനക്കു പറ്റാവുന്നതേയുള്ളൂ..
ആശംസകള്‍ ടാ..

ശ്രീ said...

“സ്നേഹമെന്തെന്നു നിങ്ങള്‍ മറന്നുവോ??
സ്നേഹിക്കുവാനും നിങ്ങള്‍ മറന്നുവോ??
ഈ വിലാപങ്ങളിനിയും ശ്രവിക്കുവാന്
‍അയ്യോ ! കഴിയില്ലെനിക്കെന്‍ പ്രിയരേ”

നന്നായിരിയ്ക്കുന്നൂ മൃദുല്‍‌!

:)

ഹരിയണ്ണന്‍@Hariyannan said...

ഇനിയും മരിക്കാത്ത ഭൂമി..
നിന്നാസന്ന മൃതിയില്‍ നിനക്കാത്മശാന്തി!
മൃതിയുടെ കറുത്തവിഷപുഷ്പം വിടര്‍ന്നതിന്‍
നിഴലില്‍ നീ നാളെ മരവിക്കെ..
ഉയിരറ്റനിന്മുഖത്തശ്രുബിന്ദുക്കളാ-
ലുദകം പകര്‍ന്നുവിലപിക്കാന്‍..
ഇവിടെയവശേഷിക്കയില്ലാരുമീ ഞാനും
ഇതുനിനക്കായ് ഞാന്‍ കുറിച്ചിടട്ടെ!!

നന്നായി...

മയൂര said...

ഹരിയുടെ കമന്റിനു താഴെ ഒരു ഒപ്പ്...
തുടര്‍ന്നു എഴുതു...ഇഷ്ടായി..:)

BHUVANA. O. G. said...

I remember ONV's "Bhoomikku oru Charama Geetham".. So you are a poet too. Well done Mundoose...

BHUVANA. O. G. said...

I remember ONV's "Bhoomikku oru Charama Geetham".. So you are a poet too. Well done Mundoose...