Friday, October 3, 2008

ഒറീസ്സയില്‍ ക്രിസ്ത്യാനികള്‍ക്കെതിരെ നടന്ന/നടക്കുന്ന അക്രമങ്ങളില്‍ ഞാന്‍ പ്രതിഷേധിക്കുന്നു !

കഴിഞ്ഞ കുറച്ച് ആഴച്ചകളായി ക്രിസ്ത്യാനികള്‍ക്കെതിരേ ഒറീസ്സയില്‍ നടന്നു കൊണ്ടിരിക്കുന്ന അക്രമങ്ങളില്‍ പ്രതിഷേധിക്കുവാന്‍ ഞാന്‍ എന്റെ ബ്ലോഗ് ഉപയോഗിക്കുന്നു.ക്രിസ്ത്യാനികള്‍ക്കെതിരേ എന്നല്ല ഏതൊരു വിഭാഗത്തില്‍ പെട്ട ആളുകള്‍ക്കെതിരേയും നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ എതിര്‍ക്കപ്പെടേണ്ടതു തന്നെയാണു.

ഞാന്‍ ഒരു ക്രിസ്ത്യാനിയാണു,അതില്‍ അഭിമാനിക്കുന്ന ഒരു വ്യക്തി കൂടിയാണു.ഒറീസ്സയില്‍ നിര്‍ബന്ധിത മത പരിവര്‍ത്തനം നടക്കുന്നുണ്ടെങ്കില്‍ അതു തീര്‍ച്ചയായും ഒരു തെറ്റാണു,എത്രയും പെട്ടന്ന് നിയമപരമായ മാര്‍ഗ്ഗങ്ങളിലൂടെ തടയേണ്ടതുമാണു.പക്ഷേ ശിക്ഷ വിധിക്കാന്‍ വി.എച്ച്.പിയും ബജറംഗ് ദളും ആര്?ഇന്ത്യയില്‍ എവിടെയെങ്കിലും ക്രിസ്ത്യാനികള്‍ നേതൃത്വം നല്‍കിയ ഒരു വര്‍ഗ്ഗീയ കലാപം ഉണ്ടായിട്ടുണ്ടോ?ഏതെങ്കിലും മത വിഭാഗത്തില്‍ പെട്ടവരെ അധിക്ഷേപിക്കുകയോ,അക്രമിക്കുകയോ ചെയ്തിട്ടുണ്ടോ?അങ്ങനെ ചെയ്തിട്ടുള്ള ആരെങ്കിലും താന്‍ ക്രിസ്ത്യാനിയാണെന്നു അവകാശപ്പെടുന്നുണ്ടെങ്കില്‍,അയാള്‍ ഒരിക്കലും ഒരു ക്രിസ്ത്യാനിയല്ല,ശിക്ഷിക്കപ്പെടേണ്ട ഒരു വ്യക്തിയാണു.പക്ഷേ,ഏതെങ്കിലും ഒന്നോ രണ്ടോ പേര്‍ ചെയ്ത തെറ്റിനു ശിക്ഷ അനുഭവിക്കുന്നതു മുഴുവന്‍ പാവപ്പെട്ട ഗ്രാമീണരും,അന്ധകാരം നിറഞ്ഞവരുടെ ലോകത്തിലേയ്ക്ക് ഒരു ചെറുതിരിനാളമായി കടന്നു ചെന്ന മിഷനറികളുമാണു.13 വര്‍ഷങ്ങള്‍ക്കു മുന്‍പ്,ഒരു വടക്കേ ഇന്ത്യന്‍ സംസ്ഥാനത്തില്‍ വച്ച് ‍ഇത്തരത്തില്‍ രക്തസാക്ഷിയാക്കപ്പെട്ട ഒരാളാണു എന്റെ മാതൃസഹോദരി.

ക്രിസ്ത്യാനികള്‍ക്കെതിരേ അക്രമം അഴിച്ചു വിടുന്നവരോട് ഒരു വാക്ക്.ക്രിസ്തു പറഞ്ഞിരിക്കുന്നത് അയല്‍ക്കാരെ സ്നേഹിക്കുവാനും,ശ്രത്രുകള്‍ക്ക് നന്മ ചെയ്യുവാനുമാണു.അതേ ക്രിസ്തു നാഥന്‍ തന്നെയാണു ദേവലായത്തില്‍ കച്ചവടം നടത്തിയവരെ ചമ്മട്ടി കൊണ്ടടിച്ചു നിര്‍ദ്ദയം പുറത്താക്കിയത്.

എന്റെ ഇന്ത്യ ഒരു മതനിരപേക്ഷ,മതേതര രാജ്യമാണു.ഞാന്‍ ഉള്‍പ്പെടെയുള്ള എന്റെ എല്ലാ ഇന്ത്യന്‍ സഹോദരങ്ങള്‍ക്കും ഏതൊരു മതവിശ്വാസം പിന്തുടരുവാനും ജീവിക്കാനും എന്റെ ഭരണഘടന സ്വാതന്ത്ര്യം തരുന്നിടത്തോളം കാലം,എന്റെ ഒരു സഹോദരന്റെ മതത്തിന്റെ പേരില്‍ പീഠിപ്പിച്ചാല്‍ നോക്കി നില്‍ക്കാന്‍ ഈ ഭാരതമണ്ണില്‍ ജീവിക്കുന്നിടത്തോളം,ഒരു ക്രിസ്ത്യാനിയായിരിക്കുന്നിടത്തോളം,ഒരു മനുഷ്യനായിരിക്കുന്നിടത്തോളം എനിക്കു കഴിയില്ല !

7 Comments:

മൃദുല്‍....|| MRIDUL said...

കഴിഞ്ഞ കുറച്ച് ആഴച്ചകളായി ക്രിസ്ത്യാനികള്‍ക്കെതിരേ ഒറീസ്സയില്‍ നടന്നു കൊണ്ടിരിക്കുന്ന അക്രമങ്ങളില്‍ പ്രതിഷേധിക്കുവാന്‍ ഞാന്‍ എന്റെ ബ്ലോഗ് ഉപയോഗിക്കുന്നു.

ബാബുരാജ് said...

ഒറീസ്സയില്‍ ക്രിസ്ത്യാനികള്‍ക്കെതിരെ (നടന്ന/നടക്കുന്ന എന്ന സംശയമൊന്നുമില്ല) നടന്നു കൊണ്ടിരിക്കുന്ന അക്രമങ്ങളില്‍ ഞാനും പ്രതിഷേധിക്കുന്നു.
പക്ഷെ, ഒരു സംശയം. എന്നു മുതലാണ്‌ മതങ്ങള്‍ ഓരോ രാജ്യത്തെയും ഭരണഘടയ്ക്കനുസൃതമായി ഭേദഗതി ചെയ്യപ്പെട്ടത്‌?

P.C.MADHURAJ said...

"I came not to bring peace, but a sword" – Jesus Christ

For seven-year-old Shreema, 13th Jan 2002 was a special Sunday. All through the year, the girl had awaited the dawn of this day. For, that was the day one goes out and purchases new clothes, new toys and sweets, as the next day would be Makar Sankranthi -- the harvest festival celebrated throughout India. The Singicherra Bazar was bustling with activity. Like Shreema's family there were many people looking forward to a happy Makar Sankranthi. But they didn't realise that they were violating a fatwa issued by the Baptist Church-created Christian Al-Qaeda, the National Liberation Front of Tripura (NLFT). Nor did they know that they would pay with their lives for celebrating a heathen festival of their motherland.

Shreema would never again celebrate Makar Sankranthi. She died, along with sixteen others, on the spot as 13 terrorists of the NLFT encircled the people shopping for the festival and fired indiscriminately. The soldiers of Christ have done again in Tripura what they have been doing for centuries to heathens throughout the world.

The Baptist Church of Tripura is not just the ideological mentor of the NLFT; it also supplies the NLFT with arms and ammunition for the soldiers of the holy crusade. Never mind that the holy war involves killing infants and torching the huts of 'heathen Hindoos'. The NLFT does all these to bring to the infidels the peace and love of Christ.

കുതിരവട്ടന്‍ :: kuthiravattan said...

വീഡിയോയിലെ ആദ്യത്തെ വാചകം തന്നെ തെറ്റാണല്ലോ മ്രൃദുലേ.

"They had it all, for being Christian!!!"

പട്ടികജാതിക്കാരും പട്ടികവര്ഗ്ഗക്കാരും തമ്മിൽ കാലങ്ങളായി പ്രശ്നം നടക്കുന്നിടത്ത് കുറെ പട്ടികജാതിക്കാർ ക്രിസ്തുമതത്തിലേക്ക് പരിവര്ത്തനം ചെയ്താൽ അത് ഹിന്ദു ക്രിസ്ത്യന്‍ കലാപമാവുമോ? ഒന്ന് മതം മാറിയാൽ ഒറ്റ ദിവസം കൊണ്ട് ഭൂരിപക്ഷങ്ങൾ ന്യൂനപക്ഷമാവുമല്ലേ. അതു കൊള്ളാമല്ലോ.

പട്ടികജാതിക്കാർ പട്ടികവര്ഗ്ഗപദവി ആവശ്യപ്പെട്ടുകൊണ്ട് തുടങ്ങിയ സമരം അത്ര പുതിയതൊന്നുമല്ല. നിലവിലുള്ള പട്ടികവര്ഗ്ഗക്കാർ അതിനെ എതിര്ക്കുന്നതുകൊണ്ട് അവർ തമ്മിൽ സംഘര്ഷം നിലനില്ക്കുന്നുമുണ്ട്.

ഡല്ഹിയിലും രാജസ്ഥാനിലും പൊതുമുതൽ നശിപ്പിച്ചും സ്വയം പോലീസിന്റെ തോക്കിനിരയായും സമരം നടത്തിയ ഗുജ്ജാറുകൾ എത്ര മണ്ടന്മാർ. ഒന്നു മതം മാറിയെന്കിൽ ഒറ്റയടിക്ക് ന്യൂനപക്ഷവുമായേനെ സപ്പോര്ട്ട് ചെയ്യാന്‍ പത്രങ്ങൾ ക്യൂ നില്ക്കുകയും ചെയ്തേനെ.

എന്നാ ഇനി മുതൽ ഞാനും ക്രിസ്ത്യാനി തന്നെ. എനിക്കും ഒരു പട്ടികവര്ഗ്ഗപദവി വാങ്ങിച്ചു തരുമോ? പ്ലീസ്.

കുതിരവട്ടന്‍ :: kuthiravattan said...

മ്രൃദുലിനോട് ഒരു ചോദ്യം .
ഹിന്ദുവായ ഞാന്‍ ഇന്നു മതം മാറിയാൽ ഞാനുമായി പണ്ടേ വ്യവഹാരപരമായി ശത്രുതയുള്ള(എന്റെ കൈയിലിരിപ്പിന്റെ ഗുണം കൊണ്ടു തന്നെ) ഒരു ഹിന്ദു എന്നെ ആക്രമിച്ചാൽ അതു ഭൂരിപക്ഷം ന്യൂനപക്ഷത്തെ ആക്രമിച്ചതാവുമോ? ആണെന്കിൽ ഞാന്‍ എപ്പൊ മതം മാറി എന്നു ചോദിച്ചാൽ മതി. സപ്പോര്ട്ട് ഇറ്റലീന്നും ഫ്രാന്സീന്നുമൊക്കെ ഇപ്പൊ വരൂല്ലോ.

കാവലാന്‍ said...

ഓറീസ്സയിലെയും കര്‍ണ്ണാടകത്തിലെയും സാധാരണക്കാരെ കൊന്ന് തള്ളി സ്വര്‍ഗ്ഗനിര്‍മ്മാണത്തിനിറങ്ങിത്തിരിച്ചിരിക്കുന്ന പുരോഹിതവര്‍ഗ്ഗങ്ങള്‍ക്കും,ജാതിരാഷ്ട്രീയപ്പരിഷകള്‍ക്കുമെതിരെ ഞാനും പ്രതിഷേധിക്കുന്നു.

കുതിരവട്ടന്‍ :: kuthiravattan said...

മൃദുലേ, ഈ പോസ്റ്റ് ഒന്നു വായിച്ചു നോക്കുമല്ലോ?