Tuesday, February 13, 2007

അന്വേഷണം...എന്തിനോ,ആര്‍ക്കോ????

ഞാന്‍ അന്വേഷിക്കുന്നു,
കാലത്തിന്റെ കുത്തൊഴുക്കില്‍ എനിക്കു നഷ്ടപ്പെട്ട എന്നെ.
പുതിയ മേച്ചില്‍പുറങ്ങള്‍ തേടി ഞാന്‍ യാത്രയായപ്പോള്
‍ഞാന്‍ മറന്നു വച്ചയെന്നെ
പ്രതീക്ഷിക്കുന്നു,ജീവിതത്തിന്റെ ഒറ്റയടി പാതയിലൂടെ തിരിഞ്ഞു നടക്കുമ്പോള്
‍ഞാന്‍ കേള്‍ക്കുമെന്ന്,എന്റെ സ്വരത്തെ,
ഞാന്‍ തിരിച്ചറിയുമെന്ന്,നഷ്ടപ്പെട്ട എന്നെ

ഒരു പക്ഷേ,
എന്നെ കണ്ടെത്താന്‍ എനിക്കായിലെങ്കില്
‍എന്റെ സ്വരം തിരിച്ചറിയാന്‍ എനിക്കു കഴിയാതെ പോയാല്
‍ഈ പൊയ്‌ മുഖവും പേറി മുന്നോട്‌ എത്ര നാള്???
‍യാന്ത്രികമായി കടന്നു പോകുന്നു ദിനരാത്രങ്ങള്‍,
മഴ പെയ്യാതെ,മഞ്ഞു പൊഴിയാതെ,ഒരു കുളിര്‍ തെന്നല്‍ പോലും വീശാതെ
തരിശു ഭൂമിയും,വരണ്ട കാറ്റും,പൊള്ളുന്ന വെയ്യിലും
മാത്രമായി എത്ര നാള്‍...???
ഒരിക്കല്‍ ഇവിടെയുംമഴ പെയ്യ്തിരുന്നു,മഞ്ഞു പൊഴിഞ്ഞിരുന്നു,തെന്നല്‍വീശിയിരുന്നു
ഇനി ഒരിക്കല്ലും ഇല്ല ഇങ്ങോട്‌,
എന്നു പറഞ്ഞു നിങ്ങള്‍ പോയതെന്തിനു,എങ്ങോട്‌?
ഈ പന്ഥാവില്‍,കണ്ട മുഖങ്ങള്‍,കേട്ട ശബ്ദങ്ങള്‍വെറും തോന്നലുകള്‍ മാത്രമോ..
അതൊ എന്നിലെ ഞാന്‍ അവരായി എന്നോടു സംസാരിച്ചതോ,
കേവലം പൊയ്‌ മുഖങ്ങളോ??

കാലം ഇനിയും മുന്നോട്‌...സ്വപ്നം കാണുന്നു
മഴ പെയ്യുന്ന,മഞ്ഞു പൊഴിയുന്ന,ഇളംകാറ്റ്‌ വീശുന്ന
ആ ഭൂമിയെ....
പ്രതീക്ഷിക്കുന്നു ആ നല്ല നാളുകളെ
അന്വേഷിക്കുന്നു എന്നെ....

3 Comments:

Unknown said...

ജീവിതത്തില്‍ ഒരിക്കല്ലെങ്കില്ലും ഏകന്തതയോ ഒറ്റപ്പെടല്ലോ നഷ്ടപ്പെടല്ലോ തോന്നാത്തവര്‍ ചുരുക്കം...ഒരിക്കല്‍ അങ്ങനെ ഒരനുഭവത്തിലൂടെ കടന്നു പോയപ്പോള്‍ ജനിച്ചതാണീ വാക്കുകള്‍..ആരംഭിച്ചതാണു ഈ അന്വേഷണം..എന്തിനോ വേണ്ടി,ആര്‍ക്കോ വേണ്ടി....

ഇട്ടിമാളു അഗ്നിമിത്ര said...

അവസാനം ഒരു പ്രതീക്ഷയുണ്ടല്ലോ.. അതു മതി..

മയൂര said...

പ്രതീക്ഷ ഉള്ളത് നല്ലതാണ്...കവിത ഇഷ്ടായി..:)