നാളത്തെ പ്രസന്റേഷനു വേണ്ട അവസാനത്തെ സ്ളൈഡും കഴിഞ്ഞു.മണി ഒന്നര.ഞാന്‍ സിസ്റ്റം ഷട്ട് ഡൌണ്‍ ചെയ്ത് എഴുന്നേറ്റു,ജനാലയിലൂടെ അരികിലേയ്ക്ക് നീങ്ങി.നല്ല തണുത്ത കാറ്റു വീശുന്നുണ്ട് പുറത്ത്.പതിവില്ലാത്തവണ്ണം നല്ല നിലാവും.ക്രിസ്മസ്സിന്റെ വരവറിയിച്ചു കൊണ്ട് പല വീടുകളുടെയും മുന്നില്‍ നക്ഷത്രങ്ങള്‍..ഞാനും തൂക്കിയിട്ടുണ്ട് ഒരു നക്ഷത്രം..ഒരു കൊച്ചു വെള്ള നക്ഷത്രം.പണ്ടൊക്കെ നാലഞ്ചു നക്ഷത്രങ്ങള്‍ ഇടാനും,അതു...
Monday, December 24, 2007
Wednesday, November 7, 2007
നിങ്ങളുടെ സ്വന്തം.....
"..പലപ്പോഴും ഇതു പോലെയുള്ള കത്തുകള്‍,സ്റ്റുഡിയോയുടെ ഫ്ലോറിലാണെന്നു ഓര്‍മ്മിപ്പിക്കാതെ എന്റെ കണ്ണുകള്‍ നിറക്കാറുണ്ട്.ഇപ്പോഴും അതു തന്നെ സംഭവിക്കുന്നു.ജറമിയയ്ക്ക് ആയുസ്സും ആരോഗ്യവും നേര്‍ന്നു കൊണ്ട്,അസുഖം മാറിയ വിവരം അറിയിച്ചു കൊണ്ടുള്ള ജറമിയയുടെ കത്ത് എത്രയും പെട്ടന്നു വരുമെന്നുള്ള പ്രതീക്ഷയോടെ,പ്രാര്‍ത്ഥനയോടെ,ഇന്നു വിട പറഞ്ഞു പിരിയുന്നു,നിങ്ങളുടെ സ്വന്തം സന്തോഷ് പാലി..."വാതിലിന്റെ മുന്നില്‍ നിന്നു...
Sunday, October 14, 2007
വീണ്ടും,ഒരുമിച്ച്, ഒരിക്കല്‍ കൂടി....
ആദിനമ്മള്‍ വീണ്ടും ഒരുമിച്ചു കൂടുന്നു . സന്തോഷങ്ങളും ദുഖങ്ങളും നമുക്ക് സമ്മാനിച്ച,നമ്മുടെ ആ ക്യാമ്പസില്‍,ഓര്‍മ്മകളുടെ സുഗന്ധമുള്ള ആ ക്ലാസ്സ് മുറിയില്‍ ഈ വരുന്ന ഡിസംബര്‍ ഇരുപതിനാലാം തീയതി എല്ലാവരും ഒരുമിച്ചു , ഒരിക്കല്‍ കൂടി.നീ വരണം.ശേഷം കാഴ്ചയില്‍അനൂപ്‌ഒരിക്കല്‍ കൂടി ഞാന്‍ കത്തു വായിച്ചു.കോഴ്സ് കഴിഞ്ഞു ഉപരിപഠനത്തിനായി കടല്‍ കടന്നു ഇവിടെ എത്തിയിട്ടു നീണ്ട ആറു വര്‍ഷങ്ങളാകുന്നു.ഇതിനിടയ്ക്കു രണ്ടോ...
Friday, September 14, 2007
ദൈവത്തിന്റെ കുഞ്ഞ്
രാത്രിയായെങ്കിലും റോഡില്‍ തിരക്കിനു കുറവൊന്നുമില്ല.പക്ഷെ അലക്സ് ഇതൊന്നും അറിയുന്നതായി തോന്നുന്നതേയില്ല.ആ മനസ്സിലൂടെ ഇപ്പോള്‍ കടന്നു പോകുന്നതെന്തായിരിക്കും എന്നെനിക്ക് ഊഹിക്കാന്‍ കഴിയുന്നുണ്ട്.കഴിഞ്ഞ ഇരുപത് മിനിറ്റായി അലക്സിന്റെ മുഖത്തു ഇതേ ഭാവമാണ്.കൃത്യമായി പറഞ്ഞാല്‍ ആനി ഡോക്ടറുടെ മുറിയില്‍ നിന്നിറങ്ങിയതു മുതല്‍.ഇത്തവണ പോയതു സ്ഥിരം ചെക്കപ്പിനു വേണ്ടിയായിരുന്നില്ല.മിനിഞ്ഞാന്നു രാത്രി ചെറുതായി ഒന്നു...
Tuesday, August 21, 2007
അമ്മുവിന്റെ ചോദ്യങ്ങള്‍
"അശ്വിന്‍,യൂ ഹാവ് ഗോട്ട് എ ലെറ്റര്‍"ഞാന്‍ ലാപ്പ് ടോപ്പില്‍ നിന്നു കണ്ണുയര്‍ത്തി.ഒരു കത്തും പൊക്കി പിടിച്ചോണ്ട് എന്റെ പഞ്ചാബി സഹപ്രവര്‍ത്തക ജസ്പ്രീത് എന്റെ ഡെസ്കിലേയ്ക്കു വന്നു.ഇ മെയിലിന്റേം എസ്.എം.എസിന്റെയും കാലത്തു,ഒരു കത്തു വന്നതിന്റെ അത്ഭുതം അവളുടെ മുഖത്തുണ്ട്."letters,in this e-age ,unbelivable",ഇതു പറഞ്ഞുകൊണ്ടാണു അവള്‍ കത്തു കൈയ്യിലേയ്ക്കു തന്നതു.ഞാന്‍ ചിരിച്ചു കൊണ്ട് കത്തു വാങ്ങി.ഇംഗ്ലീഷും...
Wednesday, July 4, 2007
ഇന്നു ഞാന്‍..നാളെ നീ ..
നേരം വെളുത്തു വരുന്നു.കൃത്യം അഞ്ചിനു തന്നെ മൊബൈല് ശബ്ദിച്ചു.ഞാന്‍ എഴുന്നേറ്റു ജനാലയുടെ വിരി മാറ്റി പുറത്തേയ്ക്കു നോക്കി..ഇന്നലെ തുടങ്ങിയ മഴയാണു.ഇപ്പോഴും ഛന്നം പിന്നം പെയ്യുന്നുണ്ട്.പുതപ്പിന്റെ ചൂടിലേയ്ക്കു വീണ്ടും നൂണ്ടു കയറാന്‍ തോന്നി.നാട്ടിലെ പതിവ് അതായിരുന്നല്ലൊ . നന്നേ പുലര്‍ച്ചേ, മഴയാണെങ്കില്‍,പുതപ്പിന്റെ ഉള്ളിലേയ്ക്കു വീണ്ടും ചുരുണ്ടു കൂടുന്നതിന്റെ സുഖം...ഇന്നതു സുഖമുള്ള ഒരോര്‍മ്മ മാത്രമായിരിക്കുന്നു.കഴിഞ്ഞ...
Monday, June 4, 2007
ജോണ്‍ ബ്രിട്ടാസുമായി അഭിമുഖം:അവസാന ഭാഗം
ജോണ്‍ ബ്രിട്ടാസുമായുള്ള അഭിമുഖത്തിന്റെ അവസാന ഭാഗം ഇവിടെ പ്രസിദ്ധീകരിക്കുന്നു...ഒരുപിടി നല്ല ഓര്‍മ്മകളും അനുഭവങ്ങളും എനിക്കു സമ്മാനിച്ചാണു ഈ പരമ്പര അവസാനിക്കുന്നതു.ഒരുപാട് പേരോടു നന്ദിയുണ്ട്.പേരെടുത്തു പറയുന്നില്ല....അഭിമുഖം തുടരുന്നു...ചോ:മലയാളത്തില്‍ ഇന്നു നമുക്ക് 4 ന്യൂസ് ചാനലുകളുണ്ട്.English Speaking...
Tuesday, May 29, 2007
ജോണ്‍ ബ്രിട്ടാസുമായി അഭിമുഖം:ഭാഗം 2
ജോണ്‍ ബ്രിട്ടാസുമായി നടത്തിയ അഭിമുഖത്തിന്റെ രണ്ടാം ഭാഗം ഇവിടെ പ്രസിദ്ധീകരിക്കുന്നു.ആദ്യ ഭാഗം വായിച്ച പലരും ചോദിക്കുകയുണ്ടായി,എന്തു കൊണ്ടാണു ഞാനദ്ദേഹത്തെ തിരഞ്ഞെടുത്തതു എന്നു.ഞാന്‍ പറഞ്ഞിരുന്നു,ഈ ഇന്റര്‍വ്യൂ ഒരു കോളേജ് മാഗസിനു വേണ്ടിയാണു.തീര്‍ച്ചയായും വിദ്യര്‍ത്ഥികള്‍ അറിഞ്ഞിരിക്കേണ്ട ഒരു വ്യക്തിയാണു...
Thursday, May 24, 2007
ജോണ്‍ ബ്രിട്ടാസുമായി അഭിമുഖം:ഭാഗം 1
"ഹലോ സാര്‍,ഞാന്‍ മൃദുലാണ്""ആ മൃദുല്‍ ,പറയൂ,എന്തുണ്ട്?""സാര്‍,ഞാനെപ്പോള്‍ വരണം?""ഇപ്പോള്‍ സമയം നാല്,ഒരു ആറു മണിക്കു ഇങ്ങെത്തിക്കൊള്ളു,ഡി.എച് റോഡിലെ ഹോട്ടല്‍ ട്രാവങ്കൂര്‍ കോര്‍ട്ട്""ഒ.ക്കെ സാര്‍,അപ്പോള്‍ ആറു മണിക്കു കാണാം""റൈറ്റ്"അങ്ങനെ ആറു മണിക്കു അതു സംഭവിക്കാന്‍ പോകുന്നു,എന്റെ ജീവിതത്തിലെ ആദ്യത്തെ...
Friday, May 11, 2007
ഞങ്ങള്‍ തെണ്ടികള്‍.....
"എടി ചിന്നുവേ.....ഇതെന്നാ ഉറക്കമാ...മണി ഏഴായി...നീ വരുന്നില്ലേ ഇന്നു?"ദൈവമേ,ഏഴു മണിയോ.ഇന്നലെ എന്തു തിരക്കായിരുന്നു ഉത്സവപ്പറമ്പില്‍.ആ ഇടി മുഴുവന്‍ കൊണ്ടിട്ടും കിട്ടിയതു 30 രൂപയാ,ഇന്ന് നൂറു രൂപ തികച്ചു കൊടുത്തിലേല്‍ അയാളെന്നെ കൊല്ലും.കുളിക്കാന്‍ നില്‍ക്കാതെ , ആ വേഷത്തില്‍ തന്നെ ഞാന്‍ പുറത്തേക്കിറങ്ങി.അവിടെ അമ്മു ക്ഷമ കെട്ടു നില്‍ക്കുന്നുണ്ട്.ഞാന്‍ എന്തെങ്കിലും പറയുന്നതിനു മുന്നേ അവള്‍ പറഞ്ഞു തുടങ്ങി."വന്നല്ലോ...
Wednesday, April 4, 2007
കുരിശിന്റെ ചുവട്ടില്‍....ഒരു ഡയറിക്കുറിപ്പ്
03/04/2007കൈയ്യെഴുത്ത് മാസികയ്ക്കു വേണ്ടി എന്തെങ്കിലും എഴുതിക്കൊടുക്കണമെന്ന് ഇന്നു സിസ്റ്റര്‍ പറഞ്ഞു.പേപ്പറും പേനയുമായി ഒരു മണിക്കൂറോളം ഇരുന്നു.മനസ്സ് ശൂന്യം.ഒന്നും എഴുതാന്‍ കിട്ടുന്നില്ല.ഞാനുറങ്ങാന്‍ പോകുന്നു.ബാക്കി നാളെ എഴുതാം.----------------------------ഡയറിയുടെ താളില്‍ ഇത്രയും എഴുതി,ഡയറി മടക്കി മേശപ്പുറത്തു വച്ചു.എപ്പോഴാണു ഉറങ്ങിയതെന്നറിയില്ല.ഉറക്കമെഴുന്നേറ്റതു വലിയ ആരവം കേട്ടാണു.കണ്ണു തുറന്നപ്പോള്‍...
Friday, March 16, 2007
അകലങ്ങളിലേയ്ക്കു......
ഐ.സി.യുവിന്റെ അടുത്തുള്ള ജനാലയിലൂടെ ഞാന്‍ പുറത്തേയ്ക്കു നോക്കി,അങ്ങു ദൂരെ നിയോണ്‍ ബള്‍ബുകളാല്‍ അലംകൃതമായ മഹാനഗരം.30 വര്‍ഷങ്ങള്‍ക്കു മുന്‍പ്,ഒന്നുമല്ലാതെ ഞാന്‍ കാലു കുത്തിയ ആ നഗരം ഇന്നു ഏറെ മാറിയിരിക്കുന്നു,ഞാനും.കാലത്തിന്റെ മാറ്റത്തില്‍ ഞാന്‍ മാറിയതാണോ,അതോ ഈ നഗരം എന്നെ മാറ്റിയതോ?ആരോ വന്നു തോളത്തു തട്ടി,തിരിഞ്ഞു നോക്കിയപ്പോള്‍,മേനോന്‍ ഡോക്ടറാണു."എന്താടോ താന്‍ നിലാവു കാണുവാണോ?""ഇവിടെ എവിടാ ഡോക്ടറേ,നിലാവ്,ചുമ്മാ...