Tuesday, May 29, 2007

ജോണ്‍ ബ്രിട്ടാസുമായി അഭിമുഖം:ഭാഗം 2

ജോണ്‍ ബ്രിട്ടാസുമായി നടത്തിയ അഭിമുഖത്തിന്റെ രണ്ടാം ഭാഗം ഇവിടെ പ്രസിദ്ധീകരിക്കുന്നു.ആദ്യ ഭാഗം വായിച്ച പലരും ചോദിക്കുകയുണ്ടായി,എന്തു കൊണ്ടാണു ഞാനദ്ദേഹത്തെ തിരഞ്ഞെടുത്തതു എന്നു.ഞാന്‍ പറഞ്ഞിരുന്നു,ഈ ഇന്റര്‍വ്യൂ ഒരു കോളേജ്‌ മാഗസിനു വേണ്ടിയാണു.തീര്‍ച്ചയായും വിദ്യര്‍ത്ഥികള്‍ അറിഞ്ഞിരിക്കേണ്ട ഒരു വ്യക്തിയാണു ജോണ്‍ ബ്രിട്ടാസ്‌ എന്നെനിക്കു തോന്നുന്നു.മാത്രമല്ല അദ്ദേഹത്തിന്റെ ഈ ഒരു ജീവിതയാത്ര,ഒരുപാട്‌ കഠിനാദ്ധ്വാനത്തിലൂടെ അദ്ദേഹം എത്തിച്ചേര്‍ന്ന ഇന്നത്തെ അവസ്ഥ,ഇതിനൊക്കെ അപ്പുറം,ഈ കാണുന്ന എന്റര്‍ടൈന്മെന്റു പരിപാടികള്‍ മാത്രമല്ല യത്ഥാര്‍ത്ഥ മാദ്ധ്യമം എന്നു എന്റെ തലമുറയിലുള്ളവരെ അറിയിക്കുക എന്ന ഒരു ആഗ്രഹവുമാണു എന്നെ ജോണ്‍ ബ്രിട്ടാസിലേയ്ക്കു എത്തിച്ചതു.

അഭിമുഖം തുടരുന്നു....


ചോ:സാര്‍,ബി.എയും എം.എയും എംഫിലും ചെയ്തതു പൊളിറ്റിക്സിലാണു.അന്നത്തെ കാലത്തു ഇര്‍ഹ്റ്റയും വിദ്യഭ്യാസം നേടിയ ഒരു വ്യക്തി സ്വഭാവികമായും ചെയ്യുക,പഠിപ്പിക്കാന്‍ പോകുക,അല്ലെങ്കില്‍ അതു പോലെ ഏതെങ്കിലും മേഖലയിലേയ്ക്കു പോകുക എന്നതാണ്‌.സാറെങ്ങനെയാണു ജേര്‍ണ്ണലിസത്തിലേയ്ക്കു എത്തിയതു?

ഉ:സത്യം പറഞ്ഞാല്‍ പഠിപ്പിക്കാന്‍ പോകാന്‍ ഒന്നു രണ്ടു അവസരങ്ങള്‍ കിട്ടിയതാണു.വേറൊരു രസകരമായ കാര്യം,ഞാന്‍ എഴുതുന്ന പരീക്ഷകളൊക്കെ ജയിക്കും.ഉദാഹരണത്തിനു ഞാന്‍ പി.എസ്‌.സിയുടെ ഒരു ടെസ്റ്റു എഴുതി,അതു ജയിച്ചു.പക്ഷേ 18 വയസ്സായില്ല എന്ന കാരണം കൊണ്ട്‌ എനിക്കാ ജോലി കിട്ടിയില്ല.കിട്ടിയിരുന്നെങ്കില്‍.ഞാന്‍ ചിലപ്പോള്‍ ഇന്നു ഒരു ക്ലര്‍ക്കായി ജോലി നോക്കിയേനെ,അതു പോലെ പിന്നീട്‌,ദില്ലിയില്‍ എത്തിക്കഴിഞ്ഞു പാര്‍ലമന്റ്‌ സെക്രട്ടറിയേറ്റില്‍ അസ്സി.ഡയറക്ടറുടെ ടെസ്റ്റ്‌ എഴുതി.അതും ജയിച്ചു.അന്നു അതിനു പോകണോ എന്നു വലിയ ധര്‍മ്മസങ്കടത്തിലൊക്കെയായിരുന്നു.പക്ഷേ ഞാന്‍ പത്രപ്രവര്‍ത്തനത്തിലേയ്ക്കു എത്തി.അതിനു ശേഷം ഒന്നു രണ്ടു സുഹൃത്തുകള്‍ വഴി,രണ്ടു മൂന്നു സ്ഥലത്തു പഠിപ്പിക്കാനുള്ള അവസരം വന്നതാണു.But I Was not Interested


ചോ:അപ്പോള്‍ സാര്‍ ജേര്‍ണ്ണലിസം Interest ആയതു കൊണ്ടു തന്നെ തിരഞ്ഞെടുത്തതാണു..

ഉ:അതെ,കാരണം എന്താന്നു വച്ചാല്‍ ഒന്നു Monotony ഇല്ല.ഉദാഹരണത്തിനു ഞാന്‍ ഇപ്പോള്‍ നിങ്ങളെ കാണുന്നു,സംസാരിക്കുന്നു.പക്ഷേ ഞാന്‍ പഠിപ്പിക്കുകയായിരുന്നു എങ്കില്‍ ഞാന്‍ എങ്ങനെ നിങ്ങളെ കാണും.അതു പോലെ പഠിപ്പിക്കുന്നവര്‍ കാണുന്നത്‌ ഒരു കൂട്ടം വിദ്യാര്‍ത്ഥികളെ മാത്രമാണു,പക്ഷേ ഞങ്ങളോ,എത്ര മാത്രം ആളുകളെയാണു കാണുന്നതു.കലകാരന്മാര്‍,എഴുത്തുകാര്‍,രാഷ്ട്രീയക്കാര്‍,അങ്ങനെ അങ്ങനെ.

ചോ:സാര്‍ പഠിച്ച ഒരു മേഖലയില്‍ അല്ല ഇന്നു ജോലി ചെയ്യുന്നതു.അപ്പോള്‍ ഞങ്ങളെ പോലെ മറ്റൊരു മേഖലയില്‍ പഠിക്കുന്നവര്‍ക്കും ഈ രംഗത്തേക്കു വരാമെന്നാണോ?

ഉ:തീര്‍ച്ചയായും,അതില്‍ യാതൊരു സംശയവും വേണ്ട.ഇന്നത്തെ കാലത്തു ജീവിതം എന്നു പറയുന്നതു Inter Disciplinary ആണു.വളരെ Exclusive ആയ ഒരു ജീവിതം ഇന്നു Out Of Fashion ആണു.ഉദാഹരണത്തിനു എത്രയോ Efficient Doctors വളരെ ഉന്നതമായ നിലയില്‍ ജോലി ചെയ്യുന്നവരുണ്ട്‌.അതു പോലെ എഞ്ചിനീയറിംഗ്‌ കഴിഞ്ഞവര്‍,ഇവര്‍ക്കൊന്നും ജേര്‍ണ്ണലിസം അന്യമല്ല.മാത്രമല്ല,ജേര്‍ണ്ണലിസം എല്ലാ മേഖലകളുമായി ബന്ധപ്പെട്ട്‌ കിടക്കുന്ന ഒരു മേഖലയാണു.അതു കൊണ്ടു മേഖലയല്ല പ്രശ്സം,അതിലേയ്ക്കു വരുന്ന ആളുകളാണു.ആ ജോലി ചെയ്യുവാനുള്ള ഒരു സ്കിലാണു പ്രധാനം.You Can Deviate From Disciplines,No Harm In That


ചോ:സാര്‍ കരിയര്‍ തുടങ്ങിയതു ദേശാഭിമാനിയില്‍ ആണു.ഞാന്‍ കേട്ടിട്ടുണ്ട്‌,ദേശാഭിമാനിയെ ഒരു ജനപ്രിയ മലയാള പത്രം ആക്കുന്നതില്‍ സാറൊക്കെ വലിയ പങ്കു വഹിച്ചിട്ടുണ്ടെന്നു....


ഉ:ഒരിക്കല്ലുമില്ല,സത്യം,അതിന്റെ കാരണമെന്തെന്നു വച്ചാല്‍,ഞാന്‍ ജോലി ചെയതതു ദില്ലി ബ്യൂറോയിലാണു.അവിടെ വച്ചു അങ്ങനെ സ്ങ്കുചിതമായ രാഷ്ട്രീയമൊന്നു കൈകാര്യം ചെയ്യേണ്ടി വന്നിട്ടില്ല.

പിന്നെ വ്യക്തിപരമായി എനിക്കു കിട്ടിയ ഒരു ഗുണം എന്നു വച്ചാല്‍,നമ്മുടെ സാമൂഹിക രാഷ്ട്രീയ മണ്ഡലങ്ങളില്‍ നടന്ന ഒരുപാട്‌ പ്രധാനപ്പെട്ട സംഭവങ്ങള്‍ക്കു ,തീരെ ചെറിയ പ്രായത്തില്‍ at the age of 21 എനിക്കു കവര്‍ ചെയ്യാന്‍ എനിക്കു ഭാഗ്യം ലഭിച്ചു.ഉദാഹരണത്തിനു എണ്‍പതുകളുടെ അന്ത്യത്തില്‍ ബോഫേഴസ്‌ കുംഭകോണം,രാജീവ്‌ ഗാന്ധി വധം,ദേശീയ മുന്നണിയുടെ അവിര്‍ഭാവം,ഏകകക്ഷി ഭരണത്തിന്റെ തകര്‍ച്ച,ബാബറി മസ്ജിദിന്റെ ഉദയം,അതിന്റെ തകര്‍ച്ച ,അങ്ങനെ,അതു പോലെ ചെന്നതിന്റെ രണ്ടാം ദിവസം പഞ്ചാബിലേയ്ക്കു ,മുഖ്യമന്ത്രി നായനാരുടെ ഒപ്പം.അങ്ങനെ ഒരുപാട്‌ സംഭവബഹുലമായ കാര്യങ്ങള്‍.ഒരു പക്ഷേ അതൊക്കെയാകാം,ഞാന്‍ എന്ന ജേര്‍ണലിസ്റ്റിനെ രൂപപ്പെടുത്തിയെടുത്തതു.


ചോ:അതു കഴിഞ്ഞു സാറു കൈരളിയിലേയ്ക്കു മാറുകയാണു,As Delhi Bureau Chief,ഒരു Print Media യില്‍ നിന്നു Visual Media യിലേയ്ക്കു മാറാനുള്ള ഒരു കാരണം എന്തായിരുന്നു,.?

ഉ:See,എന്തൊക്കെ പറഞ്ഞാലും,Print എന്നു പറയുന്നതു,Its a medium of past.അതിനിപ്പോഴും വര്‍ത്തമാന കാല ഭാവി പ്രസ്കതിയുണ്ട്‌.പിന്നെ പക്ഷേ ടെലിവിഷന്‍ എന്നു പറയുന്നതു Evolved Medium ആണു.പിന്നെ അന്നത്തെ എന്റെ ഒരു പ്രായം,അതിലേയ്ക്കു adapt ചെയ്യാന്‍ പറ്റുന്നതായിരുന്നു,പിന്നെ അന്നെല്ലാവരും പറഞ്ഞു ഇതൊരെ ബുദ്ധിമുട്ടുള്ള പണിയാണെന്നു,തീര്‍ച്ചയായും അതെ.പക്ഷേ 3-4 മാസത്തെ ഒരു ഹോം വര്‍ക്കിനു ശേഷം I found it very easy


ചോ:സാറു നേരത്തെ പറഞ്ഞു സാര്‍ ഒരു lefitist ആണെന്നു,സാറിന്റെ കരിയറിലും ആ ഒരു ചായവു കാണാം.അതു മനപ്പൂര്‍വം തിരഞ്ഞെടുത്തതാണോ,അതോ അങ്ങനെയങ്ങു സംഭവിച്ചു പോയാതാണോ?


ഉ:നോക്കു മൃദുല്‍,എന്ന സംബന്ധിച്ചിടത്തു ഞാന്‍ പറയാം,എനിക്കു രാഷ്ട്രീയം എന്നു പറയുന്നതു ഒരു Particular രാഷ്ട്രീയ പാര്‍ട്ടിയല്ല.ഉദാഹരണത്തിനു ഞാന്‍ ഇപ്പ്പ്പോള്‍ കൈരളി ടി.വിയില്‍ വര്‍ക്കു ചെയ്യുന്നു.എന്നോട്‌ ഇതു വരെ ഒരു C.P.I(M)കാരനോ C.P.Iകാരനോ ഇന്നതു ചെയ്യണം ഇന്നതു ചെയ്യണ്ട എന്നു പറഞ്ഞിട്ടില്ല.ഇപ്പോള്‍ പുതിയ ചാനല്‍ നോക്കിയാലും,ഞങ്ങള്‍ക്കു ഞങ്ങളുടേതായ ഒരു മാനേജുമെന്റുണ്ട്‌ ,ഒരു ബോര്‍ഡുണ്ട്‌,ഞങ്ങള്‍ അങ്ങനെ പോകുന്നു.


അപ്പോള്‍ രാഷ്ട്രീയം എന്നതു ഒരു Perspective ആണു.ഒരു കാഴച്ചപ്പാടാണു.നമുക്ക്‌ ശരിയെന്നു തോന്നുന്ന കുറച്ചു Idealsനു വേണ്ടി നില കൊള്ളുക.ഉദാഹരണത്തിനു ജാതിയുടെയും മതത്തിന്റേയും അതിര്‍വരമ്പുകളില്ലാതെ എല്ലാവരെയും കാണുക,എന്റെ അടുത്തു വരുന്നതു ഹിന്ദുവായാലും,ക്രിസ്ത്യാനിയായലും,മുസ്ലീമായലും എനിക്കു ഭാവമാറ്റം ഉണ്ടാകാതെ ഇരിക്കുക.ഇതൊക്കെയാണു എനിക്കു രാഷ്ട്രീയം.ഇതിനെ അംഗീകരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയുണ്ടാകാം,എതിര്‍ക്കുന്നവരുണ്ടാകാം.

Its a set of Egalitarian Values,അതു ചിലപ്പോള്‍ പൊളിറ്റിക്കലാകാം നോണ്‍ പൊളിറ്റിക്കലാകാം.


ചോ:സാര്‍ കൈരളിയില്‍ ചേരുന്നതു 2003 ല്‍ ആണു.ചാനല്‍ തുടങ്ങുന്നതു 2000ല്‍ ആണു.ആദ്യത്തെ രണ്ടു വര്‍ഷം ചാനല്‍ നഷ്ടത്തിലായിരുന്നു.പക്ഷേ 2003 മുതല്‍ ,വലിയ ഒരു വത്യാസം കൈരളിയില്‍ ഉണ്ടായിട്ടുണ്ട്‌.അതിനെക്കുറിച്ച്‌ എങ്ങനെ പ്രതികരിക്കുന്നു?


ഉ:നോക്കു,എല്ലാ കമ്പനിയുടെ ചരിത്രത്തിലും ഇങ്ങനെ ഒരോ നിമിത്തങ്ങളുണ്ട്‌.അതു പോലെ ഞാന്‍ ഒരു നിമിത്തമാണന്നെയുള്ളു.വളരെ മോശമായ ഒരു അവസ്ഥയില്‍ നിന്നു കൈറളിയില്‍ ഒരു Turn സംഭവിക്കുന്നുണ്ട്‌.അതു ഞാന്‍ വന്നതിനു ശേഷമാണെന്ന ഒരു ചാരിതാര്‍ഥ്യം എനിക്കുണ്ട്‌.പക്ഷേ അതു ഞാന്‍ കാരണമാണെന്നു ഞാന്‍ ഒരിക്കലും കരുതുന്നില്ല.ഒരുപാട്‌ പേര്‍,Board,ഉദ്യോഗസ്ഥര്‍ എല്ലാവരും സഹായിച്ചു.


ചോ:ശരിക്കും ഒരു Challenging Role തന്നെയായിരുന്നില്ലേയതു?


ഉ:തീര്‍ച്ചയായും..കാരണം അടുത്ത മാസത്തെ ശമ്പളം എങ്ങനെ കൊടുക്കും എന്നു കരുതിയിരുന്ന ഒരു സമയമുണ്ടായിരുന്നു.പല payments ഉം കൊടുക്കാന്‍ പറ്റാതിരുന്ന ഒരു സമയം.പക്ഷേ അതില്‍ നിന്നൊക്കെ ഞങ്ങള്‍ തിരിച്ചു വന്നു.


ചോ:ഒരുപാടു ശ്രദ്ധേയമായ സംഭവങ്ങള്‍ കൈരളിക്കു വേണ്ടി നേരിട്ടു റിപ്പോര്‍ട്ട്‌ ചെയ്ത ആളാണു സാര്‍,ഉദാഹരണത്തിനു ഗുജറാത്ത്‌ കലാപം,ഗുജാറാത്ത്‌ ഭൂകമ്പം,ഇറഖിലെ സഖ്യസേനയുടെ അധിനിവേശം.ആ അനുഭവങ്ങള്‍ ഒന്നു വിവരിക്കാമോ?


ഉ:അതൊക്കെ വളരെ തീക്ഷ്ണമായ അനുഭവങ്ങളാണു.ഉദാഹരണത്തിനു,ഗുജാറത്ത്‌ ഭൂകമ്പം.ആ സമയത്തൊന്നും നമ്മള്‍ ഹോട്ടലില്‍ അല്ല പുറത്താണു കിടക്കുന്നതു.കാരണം ഭൂമിക്കുലുക്കത്തിനു ശേഷൗം ഒരുപാട്‌ ചെറിയ ചെറിയ പ്രകമ്പനങ്ങള്‍ ഉണ്ടാകുന്നുണ്ടായിരുന്നു.അപ്പോള്‍ നമുക്ക്‌ കാണാം ഹോട്ടല്‍ ഒക്കെ കുലുങ്ങുന്നതു.എത്രയോ ദിവസം Proper Food ഒന്നുമില്ലാതെ.അന്നൊന്നും അതു ഒരു പ്രശനമല്ല.അതിന്റെ ക്ഷീണം ഒക്കെ തോന്നുന്നതു നമ്മള്‍ തിരിച്ചു ദില്ലിയില്‍ എത്തുമ്പോഴാണു.അതു പോലെ ഇറാഖ്‌ റിപ്പോര്‍ട്ടിംഗ്‌.അന്നു കൃത്യമായ യാത്രരേഖകള്‍ പോലുമില്ല.ഇറാഖിലെ വിസയുണ്ട്‌,ഇടയ്ക്കിറങ്ങുന്ന സ്ഥലത്തെയൊന്നും ഉണ്ടായിരുന്നില്ല.പിടിച്ചു പോയാല്‍ അവിടെ തീരും.പക്ഷേ അവിടെ എത്തിക്കഴിയുമ്പോ,പഴയ നാടോടിക്കഥകളിലെ നിധി കണ്ടെത്തുന്ന അവസ്ഥയാണു.വീണ്ടും വീണ്ടും പുതിയ പുതിയ നിധികള്‍ കണ്ടെത്താനുള്ള ആവേശമാണു.പിന്നെ അതിലൊന്നും പേടി എന്നൊരു സംഭവമില്ല.കാരണം നമ്മുടെ തൊട്ടപ്പുറത്തോക്കയാണു മിസ്സെയിലും ഷെല്ലുമൊക്കെ വീഴുന്നതു.പിന്നെ നമ്മുടെ ഒരു പ്രായം...വരുന്നിടത്തു വച്ചു കാണാം എന്ന മനോഭാവം...


ചോ:സാറിന്റെ ഇന്റര്‍വ്യൂസ്‌,Its Filled With Funny And Sarcastic Things,ഇതു സംസാരത്തിനിടയില്‍ വരുന്നതാണോ,അല്ല മനപ്പൂര്‍വ്വം ചേര്‍ക്കുന്നതാണോ,ഒന്നു മയപ്പെടുത്താന്‍ വേണ്ടി?

ഉ:സത്യം പറഞ്ഞാല്‍,ആള്‍ക്കാരെ പരുവപ്പെടുത്തിയെടുക്കുക എന്നു പറയും.(ചിരിച്ചു കൊണ്ട്‌)അതൊരു ബിസിനസ്സ്‌ സീക്രട്ടാണു...


ചോ:ഇതു ഞാന്‍ ചോദിക്കാന്‍ കാരണം,കരണ്‍ താപ്പറുടെ Devil‘s Advocate എന്ന പ്രോഗ്രാമില്‍ ഒരിക്കല്‍ ജയലളിത അതിഥിയായി വരുകയുണ്ടായി.പ്രോഗ്രാം തീരുന്ന സമയം കരണ്‍ താപ്പര്‍ പറഞ്ഞു It Was Nice Talking With You എന്ന്.പക്ഷേ ജയലളിതയുടെ മറുപടി,It was not at all nice talking with you എന്നായിരുന്നു.അങ്ങനെ ഒരു സംഭവം ഒരിക്കലും സാറിന്റെ ഇന്റര്‍വ്യൂകളില്‍ കണ്ടിട്ടില്ല,.അപ്പോള്‍ സാര്‍ ശരിക്കും എല്ലാവരെയും ഒന്നു സുഖിപ്പിച്ചല്ലെ ഇന്റര്‍വ്യൂ ചെയ്യുന്നതു?

ഉ:ഞാന്‍ പറഞ്ഞല്ലോ ആദ്യം തന്നെ.അതിപ്പോ ഇതിന്റെ ഒരു അനാട്ടമി നോക്കിയാല്‍,ഒരാളോട്‌ ഒരു Unpleasent ചോദ്യം ചോദിക്കണമെങ്കില്‍ തന്നെ അതായളുടെ നെറ്റിയില്‍ അടിച്ചു കൊണ്ട്‌ ചോദിക്കണ്ട കാര്യമില്ല.You Have To Get The Answer.ഞാന്‍ നേരത്തെ പറഞ്ഞല്ലോ,ചോദ്യത്തേക്കാള്‍ പ്രധാനം ഉത്തരമാണു.പിന്നെ ഒരു കാര്യം,ആളുകളെ പരുവപ്പെടുത്തിയെടുക്കണം.കാരണം നമ്മുടെ മുന്നില്‍ ഇരിക്കുന്ന ആളെ,ഒന്നോ രണ്ടോ മണിക്കൂര്‍ അവിടെ ഇരുത്തണം.അപ്പോള്‍ അവര്‍ക്കൊരു Comfort Level ഉണ്ടാക്കി കൊടുക്കണം..അതുണ്ടാക്കി കഴിഞ്ഞാല്‍,പിന്നെ നമുക്ക്‌ എന്തും ചോദിക്കാം.ഉദാഹരണം എം.എ ബേബി,എനിക്കു വര്‍ഷങ്ങളായി നേരിട്ട്‌ അറിയാവുന്ന വ്യക്തിയാണു.അദ്ദേഹത്തോട്‌ ഞാന്‍ വളരെ Uncomfortable ആയ ചോദ്യങ്ങള്‍ ചോദിച്ചിട്ടുണ്ട്‌,താങ്കള്‍ നടക്കുന്നതു കണ്ടാല്‍ ഒരോ കക്ഷത്തിലും രണ്ട്‌ മുട്ടകള്‍ വച്ചു നടക്കുന്നതു പോലെയാണല്ലോ,എന്തിനാണു ഇങ്ങനെ മസ്സിലു പിടിക്കുന്നതു എന്നു ഞാന്‍ ചോദിച്ചിട്ടുണ്ട്‌.എനിക്കു തോന്നുന്നുനില്ല വേറെയാരും അദ്ദേഹത്തോട്‌ അങ്ങനെ ചോദിച്ചിടുണ്ടെന്ന്.പക്ഷേ അദ്ദേഹം അതിനുള്ള ഉത്തരം തരികയും ചെയ്തു.അതു പോലെ ശ്രീ.തോമസ്സ്‌ ഐസ്സകിനോട്‌,താങ്കള്‍ക്ക്‌ മീന്‍ കണ്ടാല്‍ ആക്രാന്തമാണെന്നു കേട്ടിട്ടുണ്ടല്ലോ എന്നു ഞാന്‍ ചോദിച്ചിട്ടുണ്ട്‌.അപ്പോള്‍ Uncomfortable Questions ചോദിക്കുന്നതിന്റെ അര്‍ത്ഥം Uncomfortness ഉണ്ടാക്കുക എന്നതല്ല.
പിന്നെ Sarcasam,അതു എനിക്കീ ആള്‍ക്കാരെ ഊതുന്നതു ഭയങ്കര ഇഷ്ടമുള്ള കാര്യമാണു.അതെന്റെ ഒരു ഹോബിയാണു.ശരിക്കും ഈ ആക്കുക എന്നു പറയുന്നതു ഒരു കലയാണു,അതു ഞാന്‍ ചെറുപ്പത്തിലെ ശീലിച്ചു പോയതാണു...


തുടരും...


(ചിത്രങ്ങള്‍:ശ്യാം)

13 Comments:

Unknown said...

ജോണ്‍ ബ്രിട്ടാസുമായി നടത്തിയ അഭിമുഖത്തിന്റെ രണ്ടാം ഭാഗം ഇവിടെ പ്രസിദ്ധീകരിക്കുന്നു.ആദ്യ ഭാഗം വായിച്ച പലരും ചോദിക്കുകയുണ്ടായി,എന്തു കൊണ്ടാണു ഞാനദ്ദേഹത്തെ തിരഞ്ഞെടുത്തതു എന്നു.ഞാന്‍ പറഞ്ഞിരുന്നു,ഈ ഇന്റര്‍വ്യൂ ഒരു കോളേജ്‌ മാഗസിനു വേണ്ടിയാണു.തീര്‍ച്ചയായും വിദ്യര്‍ത്ഥികള്‍ അറിഞ്ഞിരിക്കേണ്ട ഒരു വ്യക്തിയാണു ജോണ്‍ ബ്രിട്ടാസ്‌ എന്നെനിക്കു തോന്നുന്നു.മാത്രമല്ല അദ്ദേഹത്തിന്റെ ഈ ഒരു ജീവിതയാത്ര,ഒരുപാട്‌ കഠിനാദ്ധ്വാനത്തിലൂടെ അദ്ദേഹം എത്തിച്ചേര്‍ന്ന ഇന്നത്തെ അവസ്ഥ,ഇതിനൊക്കെ അപ്പുറം,ഈ കാണുന്ന എന്റര്‍ടൈന്മെന്റു പരിപാടികള്‍ മാത്രമല്ല യത്ഥാര്‍ത്ഥ മാദ്ധ്യമം എന്നു എന്റെ തലമുറയിലുള്ളവരെ അറിയിക്കുക എന്ന ഒരു ആഗ്രഹവുമാണു എന്നെ ജോണ്‍ ബ്രിട്ടാസിലേയ്ക്കു എത്തിച്ചതു.

അഭിമുഖം തുടരുന്നു.

കരീം മാഷ്‌ said...

മൃദുല്‍,
വളരെ നല്ല ഒരു ലേഖനമാണിത്,
കൂടുതല്‍ അക്ഷരത്തെറ്റുകളും വാചക-ഖണ്ഡിക-പദ വിന്യാസത്തിലെ അശ്രദ്ധ കാരണം ഇതിന്റെ വില കുറയാന്‍ പാടില്ല. തല്‍ക്കാലം ഡ്രാഫ്റ്റാക്കി. തെറ്റുകള്‍ ക്ഷമയോടെ തിരുത്തി വീണ്ടും പബ്ലിഷു ചെയ്യുക.
നല്ല ഒരു സംരംഭം “റ്റൈപ്പോ”യില്‍ നശിക്കരുതെന്ന ആശകൊണ്ടാണ്
:)
qw_er_ty

Unknown said...

കരീം മാഷേ:

ഇതു ഒരല്പം തിടുക്കത്തില്‍ ടൈപ്പ് ചെയ്തതാ..പറ്റുന്ന രീതിയില്‍ തിരുത്തിയിട്ടുണ്ട്...ക്ഷമിക്കുക...

സാജന്‍| SAJAN said...

മ്രിദുല്‍ നല്ലതായിട്ടുണ്ട്..:)

സു | Su said...

:)

Prasad S. Nair said...

നന്നായിരിക്കുന്നു....അഭിനന്ദനങ്ങള്‍....

സൂര്യോദയം said...

മൃദുല്‍.... വളരെ നല്ല ഇന്റര്‍വ്യൂ...

Kiranz..!! said...

ഓ..മൃദുലേ...നന്നായിരിക്കുന്നു ഇന്റര്‍വ്യു,ഒരു കോളേജ് മാഗസിനിന്റെ നിലവാരത്തിനും മുകളില്‍ നില്‍ക്കുന്നു ഈ ഇന്റര്‍വ്യൂ‍,

പെട്ടെന്നൊരു ദിവസം ജോണ്‍ബ്രിട്ടാസ് കൈരളി ടിവിയുടെ പുതിയ എംഡി എന്ന് കേട്ടപ്പോള്‍ ഒരു ചെറിയ കൌതുകം തോന്നിയിരുന്നു,എന്നാല്‍ അദ്ദേഹത്തിന്റെ ഒന്നു രണ്ട് ഇന്റര്‍വ്യൂ കാണാനിടയായപ്പോള്‍ ഏറ്റവും അനുയോജ്യമായ ഒരു പദവിയാണ് അദ്ദേഹത്തിനുള്ളതെന്നും മനസിലായി.

കുട്ടന്‍സ്‌ | S.i.j.i.t.h said...

മൃദുല്‍,

നന്നായിരിക്കുന്നു..തുടരട്ടെ...

കുട്ടന്‍സ്..

SunilKumar Elamkulam Muthukurussi said...

മൃദുല്‍, നല്ല അഭിമുഖം. എനിക്കും ഇതിന്റെ കോപ്പി തരുമോ?? ഒരു അച്ചടി കം കയ്യെഴുത്ത് മാസികയില്‍ ചേക്കാനാ. ഫോട്ടോഒസും വേണേ. എംബിസുനില്‍കുമാര്‍ യാഹൂ ഡോട്ട് കോം (റിയാദ്, സൌദി))

ജിസോ ജോസ്‌ said...

നന്നായിരിക്കുന്നു.... !

ബയാന്‍ said...

"പിന്നെ Sarcasam,അതു എനിക്കീ ആള്‍ക്കാരെ ഊതുന്നതു ഭയങ്കര ഇഷ്ടമുള്ള കാര്യമാണു.അതെന്റെ ഒരു ഹോബിയാണു.ശരിക്കും ഈ ആക്കുക എന്നു പറയുന്നതു ഒരു കലയാണു,അതു ഞാന്‍ ചെറുപ്പത്തിലെ ശീലിച്ചു പോയതാണു..."

മൃദുല്‍ ; ബ്രിട്ടാസിന്റെ ഈ കമെന്റ്റു ഇഷ്ടപെട്ടു. ഊതല്‍ തീര്‍ത്തും ഒരു കലതന്നെയാണു; പൊങ്ങച്ചത്തിനുള്ള നല്ല മറു മരുന്നു.

Unknown said...

സാജന്‍,സു,പ്രസാദ്,സൂര്യോദയം:
ഒരുപാട് നന്ദി... :)

കിരണ്‍സ്:
ഇന്റര്‍വ്യൂ നല്ല നിലവാരം പുലര്‍ത്തുന്നുണ്ട് എന്നറിഞ്ഞതില്‍ ഒരുപാട് സന്തോഷം..ഒപ്പം ആശ്വാസവും.തീര്‍ച്ചയായും ആ പദവിക്ക് യോജിച്ച ഒരു വ്യക്തി തന്നെയാണദ്ദേഹം.

കുട്ടന്‍സ്:
:)

സുനില്‍:
വായിച്ചതിനു നന്ദി,ബാക്കി കാര്യങ്ങള്‍ ഞാന്‍ മെയില്‍ ചെയ്തേക്കാം.

തക്കുടു:
നന്ദി :)

ബയാന്‍:
തീര്‍ച്ചയായും,പൊങ്ങച്ചം പറയുന്നവര്‍ക്കുള്ള ഉത്തമമായ മറുമരുന്നാണു ആക്കുക എന്നതു.ഒരു മാതിരി നാണമുള്ളവന്‍ പിന്നെ വരില്ല... ;)