Sunday, March 4, 2007

അവനും,അവന്‍ സ്നേഹിച്ച മരണവും

"പ്രതീക്ഷയ്ക്കു വക നല്‍കാത്ത ഒരു ഫോണ്‍കോള്‍ കൂടി ആശുപത്രിയില്‍ നിന്നു വന്നു.സമയം മുന്നോട്ടു പോകുന്തോറും അവന്‍ മരണവുമായി കൂടുതല്‍ അടുക്കുകയാണെന്നെനിക്കു തോന്നി.അവന്‍ പോയാല്‍,അറിഞ്ഞുകൂടാ ഇനിയുള്ള എന്റെ ദിവസങ്ങള്‍ എങ്ങനെയാകുമെന്ന്.ഞാന്‍ ഞാനല്ലാതെയായി പോകുമോ എന്നെനിക്കു ഭയം തോന്നുന്നു.എന്നിട്ടും ഒന്നും സംഭവിക്കതിരുന്നെങ്കില്‍ എന്നു പ്രാര്‍തഥിക്കാന്‍ തോന്നുന്നില്ല.അവനെ അടുത്തറിയാവുന്ന ആര്‍ക്കെങ്കിലും കഴിയുമോ അങ്ങനെ ആഗ്രഹിക്കാന്‍.ഇല്ല,കഴിയില്ല......."

ഇത്രയും എഴുതി ഞാന്‍ ഡയറി മടക്കി.ഉറങ്ങാന്‍ തുടങ്ങുമ്പോഴും മനസ്സില്‍ അവനായിരുന്നു.എപ്പോഴാണുറങ്ങിയതെന്നറിയില്ല....
നിര്‍ത്താതെയുള്ള ഫോണ്‍ബെല്ലു കേട്ടാണു എഴുന്നേറ്റതു.ആശുപതിയില്‍ നിന്നു ഹരിയാണു.

"എടാ അവന്‍ മരിച്ചു".

ആ മരണവാര്‍ത്ത സത്യത്തില്‍ ഒരലപം അശ്വാസമാണു നല്‍കിയതു.കാരണം മരണത്തെ അവന്‍ അത്ര മാത്രം സ്നേഹിച്ചിരുന്നു,ആഗ്രഹിച്ചിരുന്നു.

അവനെ പരിചയപ്പെട്ടതു എവിടെ വച്ചാണു...ഓര്‍ക്കുന്നില്ല.പക്ഷേ മരണത്തോടുള്ള അഗാധമായ പ്രണയവുമായി അവനെ ഞാന്‍ കണ്ടു തുടങ്ങിയിട്ടു ഏറെ നാളുകളായി.പക്ഷേ ഇന്നുമെനിക്കറിയില്ല അവന്റെ ഈ വിചിത്രമായ ആഗ്രഹത്തിന്റെ കാരണം.സ്ണേഹിക്കാന്‍ മാത്രം അറിയാവുന്ന മാതാപിതാക്കള്‍,ഒരുപാടു നല്ല സുഹൃത്തുകള്‍,ജീവിതത്തിന്റെ എല്ലാ സൗഭാഗ്യങ്ങളും,ഇതെല്ലാമുണ്ടായിട്ടും അവന്‍ സ്ണേഹിച്ചതു മരണത്തെ ആയിരുന്നു.ജീവിതത്തിന്റെ ഒരോ നിമിഷവും ആഘോഷിച്ചു നടന്നപ്പോഴും അവന്‍ തേടിയതു മരണത്തെ ആയിരുന്നു.പെട്ടന്നു ആളുകളെ മനസ്സിലാക്കുന്നവന്‍ എന്നു സുഹൃത്തുക്കള്‍ വിളിച്ചിരുന്ന എനിക്കും അവനെ മനസ്സില്ലായില്ല..അവന്റെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ "അനിര്‍വചനീയന്‍"
"എടാ ജീവിതം ഒരു മരീചികയാണു,അടുക്കുന്തോറും അകലേയ്ക്കു പോകുന്ന വെറും ഒരു തോന്നല്‍.പക്ഷേ മരണം ഒരു യാഥാര്‍ത്യമാണു.ഒരലപം സ്ന്തോഷത്തിനു ശേഷം ഒരുപാടു ദുഖം തരുന്ന ജീവിതം എന്ന മിഥ്യാബോധത്തേക്കാള്‍ ഞാനിഷ്ടപ്പെടുന്നതു,കുറച്ചു നേരത്തെ ദുഖത്തിനു ശേഷം ഒരുപാടു സന്തോഷം തരുന്ന മരണം എന്ന സത്യത്തെയാണു".

മരണത്തോടുള്ള അവന്റെ ഭ്രാന്തമായ സ്നേഹത്തോടുള്ള കാരണം ചോദിച്ച എനിക്കവന്‍ തന്ന മറുപടിയായിരുന്നു ഇത്‌.
**********************************************
നേരം വെളുത്തപ്പോള്‍ മുതല്‍ നല്ല മഴയാണു.അതു കൊണ്ടു തന്നെ അവന്റെ വീട്ടിലേയ്കു പോകാന്‍ തോന്നിയില്ല.കാരണം മഴക്കാലത്തെ മരണവീടുകള്‍ അവനെ പോലെ എന്നെയും വേദനിപ്പിച്ചിരുന്നു.ഏങ്ങലടികളും,കറുത്ത കുടകളും,തേങ്ങിക്കരയുന്ന മഴയും,എല്ലാം കൂടെ മനസ്സില്ലുണ്ടാകുന്നതു വല്ലാത്ത ഒരു വിങ്ങലാണു.ഞാന്‍ നേരെ പള്ളിയിലേക്കു പോയി.വിലാപയാത്ര എത്തിയിട്ടില്ല.

മരിക്കാന്‍ ഇത്രയേറെ ആഗ്രഹിച്ചിട്ടും അവന്‍ ഒരിക്കല്ലും ആത്മഹത്യയെ കുറിച്ചു ചിന്തിച്ചില്ല.തന്നെ തേടിയെത്തുന്ന ഒരു മരണമായിരുന്നു അവന്റെ സ്വപ്നം.അതവനു കിട്ടുകയും ചെയ്തു.ചീറിപാഞ്ഞു വന്ന ഒരു ലോറിയുടെ രൂപത്തില്‍.ഐ.സി.യുവില്‍ വച്ചു അവസാനമായി അവനെ കണ്ടപ്പോള്‍ ക്ഷീണിച്ച സ്വരത്തില്‍ അവന്‍ എന്നോടു പറഞ്ഞതും അതായിരുന്നു " എടാ ഐ ഗോട്ട്‌ ഇറ്റ്‌".അവന്റെ ആ വാക്കുകളില്‍ ഉണ്ടായിരുന്നതു മരണം അടുത്ത്‌ എത്തിയവന്റെ ഭയമായിരുന്നില്ല ,വിജയം പൊരുതി നേടിയ ഒരു ധീരയോദധാവിന്റെ സന്തോഷമായിരുന്നു...

വിലാപയാത്ര എത്തി.ഞാന്‍ സെമിത്തേരിയിലേയ്ക്കു നടന്നു.
മുത്താനുള്ളവര്‍ക്കു മുത്താം എന്നു അച്ചന്‍ പറഞ്ഞപ്പോള്‍,ഞനും നല്‍കി അവനു ഒരു അന്ത്യച്ചുംബനം.ആഗ്രഹിച്ചതു നേടിയ ഒരു വിജയിയുടെ ഭാവമായിരുന്നു അവന്റെ മുഖത്തുണ്ടായിരുന്നതെനിക്കു തോന്നി.അതെ തോന്നലാകാം.

അവന്റെ കുഴിമാടത്തിലെയ്ക്കു ഒരു പിടി കുന്തിരിക്കം ഇട്ടു ചാറ്റല്‍മഴയത്തു തിരിഞ്ഞു നടക്കുമ്പോള്‍ അവന്റെ ആ വാക്കുകളായിരുന്നു മനസ്സില്‍.....
"എടാ ജീവിതം ഒരു മരീചികയാണു,അടുക്കുന്തോറും അകലേയ്ക്കു പോകുന്ന വെറും ഒരു തോന്നല്‍.പക്ഷേ മരണം ഒരു യാഥാര്‍ത്യമാണു.ഒരലപം സ്ന്തോഷത്തിനു ശേഷം ഒരുപാടു ദുഖം തരുന്ന ജീവിതം എന്ന മിഥ്യാബോധത്തേക്കാള്‍ ഞാനിഷ്ടപ്പെടുന്നതു,കുറച്ചു നേരത്തെ ദുഖത്തിനു ശേഷം ഒരുപാടു സന്തോഷം തരുന്ന മരണം എന്ന സത്യത്തെയാണു"

സത്യമാണോ ഇതു...ആരോടു ചോദിക്കാന്‍..അവന്‍ പോയില്ലേ....

20 Comments:

Rahul said...

short n sweet..
But the theme "maranam" has been repeated the third time..
looking forward to a change..
anyway its a good one..
keep the ink flowing...

sasneham
rahul

Unknown said...

ഇങ്ങനെയുള്ളവരുണ്ടൊ?

ഉണ്ടാകാം എന്ന എന്റെ തോന്നലാണു ഈ കഥയുടെ ജന്മരഹസ്യം.

ഇവിടെ, അവന്‍ ആഗ്രഹിച്ചതു പോലെ മരണം ഇങ്ങോട്ട് വന്നു അവനെ കൂട്ടി കൊണ്ടു പോയി...

നന്ദന്‍ said...

കൊള്ളാം മൃദുല്‍.. പതിവു പോലെ നന്നായി എഴുതിയിരിക്കുന്നു.. പക്ഷേ, മിക്കവാറും എല്ലാ കഥകളിലും ഒരു ശോക അന്തരീക്ഷം.. എന്തു പറ്റീ.. ഡയറക്ടറ് ബ്ലെസ്സിക്ക് പഠിക്കുവണോ?? :)

Haree said...

ഉം... :)
ജീവിതം അകലുന്ന മരീചികയായിരിക്കാം, പക്ഷെ മരണമാണോ അവസാനത്തെ പച്ചപ്പ്?
--

Unknown said...

നന്ദാ...

അങ്ങനെയൊന്നുമില്ല.പിന്നെ എഴുതി വന്നപ്പോ അങ്ങനെ വന്നു എന്നു മാത്രം

ഹരി...

എല്ലാവരുടെയും ജീവിതത്തിന്റെ അവസാനം മരണം തന്നെയല്ലേ.ജീവിതം അകലുന്ന മരീചികയാകുമ്പോള്‍,മരണം ശാശ്വതമായ ഒരു പച്ചപ്പ് തന്നെയല്ലേ???

ബയാന്‍ said...

മൃദുല്‍ ; ഇങ്ങനെയുള്ള ആള്‍കാരുണ്ടോ.. എന്നു ചോദിച്ചാല്‍ ഉണ്ടു എന്നു തന്നെയാണു എന്റെ ഉത്തരം; വിചിത്രമായ ഇത്തരം ചിന്തകള്‍.. ആള്‍കൂട്ടത്തെ സ്നേഹിച്ചു കൊണ്ടു തന്നെ; എപ്പോഴും അവരില്‍ നിന്നും മാറി നില്‍ക്കും... വളരെ output പ്രതീക്ഷിക്കാന്‍ വകയുള്ള ഇത്തരം ആള്‍ക്കാര്‍ക്കു starting trouble ഉണ്ടാവുന്ന കാണാം.

sandoz said...

നല്ല കഞ്ചാവു വലിക്കുമായിരുന്നു അല്ലെ നായകന്‍...വെറുതേ അല്ല.

ബയാന്റെ കമന്റ്‌ കണ്ടിട്ട്‌ വെറുതേ പോകാന്‍ തോന്നുന്നില്ലാ.......

ബയാനേ.......സാധാരണ ...വയറ്റിനകത്ത്‌ അസ്വാസ്ഥ്യം ഉണ്ടാകുമ്പോള്‍.... ആള്‍ക്കൂട്ടത്തില്‍ നിന്ന് മാറി നില്‍കും ......അസ്വാസ്ഥ്യം മാറ്റാന്‍ ഉള്ള ശ്രമം ബാത്രൂമില്‍ നടത്തുമ്പോള്‍.....ഈ പറഞ്ഞ സ്റ്റാര്‍ട്ടിംഗ്‌ ട്രബിള്‍ ഉണ്ടാകാറുണ്ട്‌.പക്ഷേ അതു കഴിഞ്ഞാല്‍ പിന്നെ.....ഔട്ട്‌ പുട്ട്‌ ഗംഭീരം ആയിരിക്കും.

[ബയാനേ...വേണ്ട...ഞാന്‍ ഓടിക്കോളാം]

ബയാന്‍ said...

സാന്റൊസേ..കഞ്ചാവടിച്ചു ബലൂണുപോലെ അകാശത്തു പറക്കുന്ന എന്നെ..നീ ഇത്രവേഗം തിരിച്ചറിഞ്ഞതില്‍ എന്തോ പന്തികേടുണ്ടു.. ഒരു ബീഡിയെടുക്കട്ടെ.. എല്ലാ ഭാരവും ഇറക്കി വെക്കാം.

ഓടേണ്ട...നമ്മള്‍ തമ്മില്‍ ഒരകലമില്ലല്ലോ.. എന്തുമാവാം.

ഇന്നു ഓഫീസില്‍ ആരുമുണ്ടായിരുന്നില്ല...ബാത്രൂമില്‍ ഞാന്‍ full advantage എടുത്തു. ഗംഭീരം.

Unknown said...

ബയാന്‍,സാന്റോസ്...

രസമായിട്ടുണ്ട്...നടക്കട്ടെ നടക്കട്ടെ...
വായിച്ച് അഭിപ്രായം അറിയിച്ചതിനു ഒരുപാടു നന്ദി...

മയൂര said...

"എടാ ജീവിതം ഒരു മരീചികയാണു,അടുക്കുന്തോറും അകലേയ്ക്കു പോകുന്ന വെറും ഒരു തോന്നല്‍.പക്ഷേ മരണം ഒരു യാഥാര്‍ത്യമാണു.ഒരലപം സ്ന്തോഷത്തിനു ശേഷം ഒരുപാടു ദുഖം തരുന്ന ജീവിതം എന്ന മിഥ്യാബോധത്തേക്കാള്‍ ഞാനിഷ്ടപ്പെടുന്നതു,കുറച്ചു നേരത്തെ ദുഖത്തിനു ശേഷം ഒരുപാടു സന്തോഷം തരുന്ന മരണം എന്ന സത്യത്തെയാണു"

മൃദുല്‍, എഴുത്ത് നന്നായിടുണ്ട്.
മരണം ശാശ്വതമായ ഒരു പച്ചപ്പ് നല്‍കുന്നത് മരിച്ചവനോ അതൊ ജീവിച്ചിരിക്കുന്നവര്‍ക്കോ? മരിച്ചവക്ക് പച്ചപ്പ് ഉണ്ടായാലെന്ത് ഇല്ലെങ്കില്‍ എന്ത്.

Unknown said...

ഡോണ:

അങ്ങനെയങ്ങു പറയാന്‍ പറ്റുമോ..മരണത്തിനു ശേഷം എന്താണെന്നു നമുക്ക് പറയാന്‍ പറ്റുമോ..ചിലപ്പോള്‍,ആ പച്ചപ്പില്‍ മരിച്ചവര്‍ വീണ്ടും ജീവിക്കുകയാണെങ്കില്ലോ...???

ഇട്ടിമാളു അഗ്നിമിത്ര said...

:)

Unknown said...

എന്താ മാളൂ,ഒരു ചിരി....നന്ദി...

.... said...

മൃദുല്‍...മരണത്തെ ഭയമില്ലാതെ സ്വീകരിക്കാന്‍ അല്ലെങ്കില്‍ മരണത്തെ കൊതിയൊടെ കാത്തിരിക്കാന്‍ പറ്റുന്നവരുണ്ടല്ലെ?

Unknown said...

തുഷാരം:

ഇല്ലേ...ഉണ്ടാകും..വിചിത്രമായ ഇഷ്ടങ്ങളും ആഗ്രഹങ്ങളുമായി ജീവിക്കുന്നവര്‍

സ്മിത said...

മൃദുല്‍..
നല്ല ആശയം.. നല്ല ശൈലി..
മരണത്തോട് എന്താ ഇത്ര സ്നേഹം? മൃദുലിന്റെ ഓരോ കഥയും കണ്ടപ്പോള്‍ അറിയാതെ ചോദിച്ചു പോയതാ..
അടുത്ത കഥയില്‍ മരണത്തെ ഒഴിവാക്കാന്‍ ശ്രമിക്കണേ

Unknown said...

സ്മിത:

അങ്ങനെ ഇഷ്ടമൊന്നുമില്ല...പിന്നെ അതെങ്ങനെ വന്നു എന്നു മാത്രം..ചില ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലാത്തതു പോലെ...

വാണി said...

ജീവിതം അകലുന്ന മരീചികയാവുമ്പോള്‍..മരണം ശാശ്വതമായ പച്ചപ്പാകുന്നു...വളരെ യോജിക്കുന്നു ഞാന്‍ അയല്‍ക്കാരാ നിന്നോട്..

എഴുത്ത് പതിവുപോലെ അനുഭവമാകുന്നു...

Unknown said...

എന്റെ കിറുക്കുകള്‍:

:-)

Akbar said...

ഞാന്‍ ഇവിടെ ആദ്യമാണ്.
മരണം ഒരു ജീവിത സത്യമാണ്. അതിനപ്പുറത്തേക്ക് നോക്കുനതിലര്‍ഥമുണ്ടെന്നു കരുതുന്നവന്‍ ജീവിതം ആസ്വദിക്കുമ്പോഴും മരണത്തേ നിര്‍ഭയരായി നേരിടുന്നു. ഇവിടെ ഇതിലെ കഥാപാത്രം പക്ഷെ..............
നല്ല അവതരണം.

please visit once.
http://chaliyaarpuzha.blogspot.com/