Wednesday, February 14, 2007

മാളു-ജീവന്‍ അറ്റ്‌ ജിമെയില്‍.കോം

ജീവാ...നമ്മള്‍ ഈ പരിപാടി തുടങ്ങീട്ടു കുറേ ആയില്ലേ.മെസ്സഞ്ചറിന്റെ വിന്‍ഡൊയില്‍ മാത്രം കണ്ടുള്ള പരിചയം.നമ്മള്‍ എല്ലാം പറഞ്ഞില്ലേ,പങ്കു വച്ചില്ലേ.തമ്മില്‍ ഒരിക്കല്‍ പോലും കാണാതെ,സംസാരിക്കാതെ,കീ ബോര്‍ഡിലൂടെ മാത്രം 3 വര്‍ഷങ്ങള്‍.എന്തേ ഒരിക്കല്‍ പോലും കാണണം എന്നു നീ പറയാതെ ഇരുന്നതു?.വോയിസ്‌ ചാറ്റിനുള്ള എന്റെ റിക്വസ്റ്റ്‌ നീ എന്താടാ സ്വീകരിക്കതെ ഇരുന്നെ.ഇനിയും ഇങ്ങനെ എനിക്കു വയ്യെടാ.നമ്മുക്കു കാണാം..പ്ലീസ്‌...നേരിട്ടു...

Tuesday, February 13, 2007

അന്വേഷണം...എന്തിനോ,ആര്‍ക്കോ????

ഞാന്‍ അന്വേഷിക്കുന്നു,കാലത്തിന്റെ കുത്തൊഴുക്കില്‍ എനിക്കു നഷ്ടപ്പെട്ട എന്നെ.പുതിയ മേച്ചില്‍പുറങ്ങള്‍ തേടി ഞാന്‍ യാത്രയായപ്പോള്‍ഞാന്‍ മറന്നു വച്ചയെന്നെപ്രതീക്ഷിക്കുന്നു,ജീവിതത്തിന്റെ ഒറ്റയടി പാതയിലൂടെ തിരിഞ്ഞു നടക്കുമ്പോള്‍ഞാന്‍ കേള്‍ക്കുമെന്ന്,എന്റെ സ്വരത്തെ,ഞാന്‍ തിരിച്ചറിയുമെന്ന്,നഷ്ടപ്പെട്ട എന്നെഒരു പക്ഷേ,എന്നെ കണ്ടെത്താന്‍ എനിക്കായിലെങ്കില്‍എന്റെ സ്വരം തിരിച്ചറിയാന്‍ എനിക്കു കഴിയാതെ പോയാല്‍ഈ പൊയ്‌...

Thursday, February 8, 2007

മരണത്തെ തേടി.....

വാച്ചില്‍ നോക്കി...സമയം എട്ട്‌.ആരോ പറയുന്നതു കേട്ടു,ട്രെയിന്‍ ഇപ്പോഴേ ലേറ്റാണെന്ന്.അപ്പോള്‍ കുര്‍ളയിലെത്തുമ്പോഴേക്കും രാത്രി ഏഴരയെങ്കിലുമാകും....ഞാന്‍ പുറത്തേക്കു നോക്കി.കൊങ്കണ്‍ പ്രദേശത്തെ ഗ്രാമങ്ങള്‍ ഉണരുന്നതേയുള്ളു.ദൂരഗ്രാമങ്ങളിലേയ്ക്കു വെള്ള്തത്തിനയി പോകുന്ന സ്ത്രീകളുടെ നീണ്ട നിര ഇടയ്ക്കിടെ കാണാം.ട്രെയിനിന്റെ വേഗത കുറഞ്ഞു,പതിയെ അതു നിന്നു.സ്റ്റേഷന്‍ ഒന്നുമല്ല,എന്താണെന്ന് അറിയാന്‍ ഞാന്‍ വാതില്‍ക്കലേയ്ക്കു...

മഞ്ഞുത്തുള്ളികള്‍.....

ഇതു മഞ്ഞുത്തുള്ളികളാണു...പ്രഭാതത്തെ സ്വാഗതം ചെയ്തു കൊണ്ട് രാത്രി പൊഴിക്കുന്ന കണ്ണുനീര്‍ത്തുള്ളികള്‍....ഇതില്‍ വിരഹത്തിന്റെ നോവുണ്ട്,പ്രണയത്തിന്റെ ആര്‍ദ്രതയുണ്ട്,സുഹ്രുത്തുബന്ധത്തിന്റെ സന്തോഷമുണ്ട്,കഴിഞ്ഞു പോയ കാലത്തിന്റെ സുഖമുള്ള ഓര്‍മ്മകളുണ്ട്....ഇതില്‍ ഞാനുണ്ട്,എന്റെ മനസ്സുണ്ട്,എനിക്കൊപ്പം നിങ്ങളില്‍ ആരോക്കെയോയുണ്ട്....ഒരല്പം എന്നെക്കുറിച്ച്...എപ്പോഴൊക്കെയോ,എന്തൊക്കെയോ എഴുതണമെന്നു കരുതിയിടുണ്ട്.പക്ഷേ...