Saturday, September 29, 2012

പ്രിയംവദ കാതരയാണോ ??? ഒരു ചലച്ചിത്ര ഭാഷ്യം
പൊതുവേ ടെക്കികളെക്കുറിച്ച് ഒരുപാട് തെറ്റിദ്ധാരണകൾ മലയാളികൾക്ക് ഉണ്ട്.പ്രത്യേകിച്ച് സാമൂഹിക സാംസ്കാരിക സാമ്പത്തിക രംഗങ്ങളിൽ.ജീവിതത്തിന്റെ ഏറിയ പങ്കും കമ്പ്യൂട്ടർ സ്ക്രീനിനു മുന്നിൽ വെറുതെയിരിക്കുന്നവർ,മിക്ക ദിവസങ്ങളും പാർട്ടിയിൽ പങ്കെടുത്ത് വെള്ളമടിച്ച് കോൺ തെറ്റുന്നവർ,വലിയ പണിയൊന്നും ചെയ്യാതെ മാസവസാനം നല്ല അടിപൊളി അഞ്ച്-ആറ്‌ അക്ക ശമ്പളം വാങ്ങുന്നവർ,ജോലിയ്ക്കു കയറി ഒന്നോ രണ്ടോ വർഷങ്ങൾക്കുള്ളിൽ വിദേശത്തേയ്ക്കു പറക്കുന്നവർ,ഭൂമിയിൽ നിന്നു ഒരു അഞ്ച്-അഞ്ചര അടി മുകളിൽ നില്ക്കുന്നവർ എന്നിവ അവയിൽ ചിലതാണു.കേൾക്കാനെന്തൊരു സുഖം.മൂന്നു വർഷമായി കണ്ടു കൊണ്ടിരിക്കുന്ന ടെക്കി ലൈഫിൽ സത്യമായിട്ടും ഇതിന്റെ ഏഴയലത്തു നില്ക്കുന്ന കാര്യങ്ങൾ കണ്ടിട്ടില്ല എന്നതാണു സത്യം.എന്നാൽ ഈ തെറ്റിദ്ധാരണകളുടെ പ്രാക്ടിക്കൽ ബുദ്ധിമുട്ടുകൾ ഇഷടം പോലെ കാണുകയും ചെയ്തു.ഉദാഹരണത്തിനു ഐ.ടി കമ്പനിയുടേയൊ,പാർക്കിന്റെയോ മുന്നിൽ നിന്നു വിളിക്കുന്ന ഓട്ടോറിക്ഷകൾ കേരളത്തിലെ താരിഫിൽ ഒരിക്കലും ഓടി കണ്ടിട്ടില്ല,ഹോട്ടലുകളും ഏകദേശം ഇതേ റേഞ്ചിൽ തന്നെ വരും.സ്വന്തം പരാധീനതകളും വിളിച്ചു പറയുക എന്നതല്ല ഈ പോസ്റ്റിന്റെ ഉദ്ദേശം.

ഇങ്ങനെയുള്ള അനേകം തെറ്റിദ്ധാരണകളിൽ ഒന്നിനെ പൊളിച്ചടുക്കുക എന്നതാണു ഈ പോസ്റ്റിന്റെ അവതാരോദ്ദേശ്യം.പ്രോഗ്രാമിംഗ് ഭാഷകളുടേയും അത്യാധുനിക ടെക്നോളജികളുടേയും നവീന ഗാഡ്ജറ്റ്സുകളുടെയും ലോകത്തിന്റെ അപ്പുറം ടെക്കികൾക്കൊന്നുമറിയില്ല,കലയും രാഷ്ട്രീയവും ഒന്നും ഇവരുടെ തട്ടകമല്ല എന്നു വിശ്വസിക്കുന്നവർ ആ വിശ്വാസം അങ്ങു മാറ്റിയേക്കുക.ഇവരുടെ ലോകത്തിൽ കലയുണ്ട്,ചൂടേറിയ രാഷ്ട്രീയ ചർച്ചകളുണ്ട്,സിനിമയും സാഹിത്യവും കവിതയുമൊക്കെയുണ്ട്. പ്രിയംവദ കാതരയാണോ ?? ബൂലോകത്തിനു ഏറെ പ്രിയപ്പെട്ട അരുണ്‍ കായംകുളത്തിന്റെ കായകുളം സൂപ്പറ്ഫാസ്റ്റ് എന്ന ബ്ലോഗിൽ പ്രത്യക്ഷപ്പെടുകയും ഒരു വൈറസ് പോലെ പടരുകയും ചെയ്ത ആ അനുഭവകുറിപ്പ്.അതിനൊരു ചലച്ചിത്ര ഭാഷ്യം ഇന്നു യൂട്യൂബിൽ ലഭ്യമാണു.ആ ഭാഷ്യം രചിച്ചതാവട്ടെ സിനിമ ശ്വസിക്കുന്ന ഒരു പറ്റം ടെക്കികൾ.വീനിഷിന്റെ കാശും,ബേസിലിന്റെ സംവിധാനവും,നിതിന്റെ ഛായാഗ്രഹണവും,വിഷ്ണുവിന്റെയും ബാസിലിന്റെയും മുരളിയുടെയും തകർപ്പൻ അഭിനയവും ചേർന്നപ്പോൾ ഈ കൊച്ചു ചലച്ചിത്രം ചരിത്രമായി.റിലീസായി ഇരുപത്തിനാലു മണിക്കൂറുകൾ പിന്നിടുമ്പോൾ ഏകദേശം പതിനോരായിരം ആളുകളാണു പതിനെട്ട് മിനിട്ട് ദൈർഘ്യമുള്ള ഈ ചിത്രം കണ്ടിരിക്കുന്നത്. 

   ഏറെ അഭിമാനവും സന്തോഷവുമുണ്ട് ഈ സുഹൃത്തുകളെയോർത്ത്,ഇവരുടെ ഈ ഉദ്യമത്തിൽ നാമമാത്രമാണെങ്കിലും   ഒരു പങ്കു വഹിക്കാൻ കഴിഞ്ഞതിനെയോർത്ത്.ഇവരെ അഭിനന്ദിക്കൂ,പ്രോഹത്സാഹിപ്പിക്കൂ.വെള്ളിത്തിരയിലെ നാളത്തെ താരങ്ങൾ ഇവരൊക്കെയാകട്ടെ !!!

                              

4 Comments:

വിജയലക്ഷ്മി said...

നന്നായിട്ടുണ്ട് മക്കളെ ...ഈ ഫീല്‍ഡില്‍ നിങ്ങള്‍ തിളങ്ങും .ഭാവുകങ്ങള്‍.......

അനിൽസ് said...

അഭിവാദ്യങ്ങള്‍... പ്രിയംവദക്കും എഴുത്തിനും :)

Anonymous said...

Avarude padam aayathukondu parayualla... nannayittun. lle?

jayanEvoor said...

അരുണിനും കൂട്ടർക്കും അഭിനന്ദനങ്ങൾ!

കൂടുതൽ കൂടുതൽ ഉയരങ്ങളിലേക്കുള്ള ചവിട്ടുപടിയാവട്ടെ ഇത്!