മലയാള സിനിമയുടെ ചരിത്രമുറങ്ങുന്ന നവോദയ സ്റ്റുഡിയോയില്‍ ഇക്കഴിഞ്ഞ ദിവസം ആദ്യമായി കാലു കുത്തി.
നമ്മുടെ സിനിമയെ,കാലത്തിനു മുന്നേ നടത്തിച്ച ഒരു മഹാരഥന് വിഭാവനം ചെയ്ത,ഓരോ മുക്കിലും മൂലയിലും സിനിമയുടെ സ്പന്ദനങ്ങള്‍ ഉള്ള മണ്ണ്.സ്റ്റൂഡിയോ ഫ്ലോര്‍ എ അടച്ചിട്ടിരിക്കയായിരുന്നു.അടച്ചിട്ട ആ കൂറ്റന്‍ ഇരുമ്പു വാതിലിന്റെ അപ്പുറമുള്ള ഇരുട്ടില്‍ ഇന്നും ഒരുപാട് ചലച്ചിത്രങ്ങളുടെ,കഥാപാത്രങ്ങളുടെ,അതിനു പിന്നില്‍ അദ്ധ്വാനി ച്ചിരുന്നവരുടെ നിശ്വാസങ്ങള്‍,നിസ്വനങ്ങള്‍.
ബിയില്‍ തകൃതിയായി ഒരു പുതു തലമുറ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നു.ഒരു ഷോട്ട് കഴിഞ്ഞുള്ള ഇടവേളയില്‍ താരങ്ങള്‍ ഫ്ലോറില്‍ നിന്നു പുറത്തേയ്ക്കു വന്നു.യുവതാരങ്ങളെല്ലാം ഒരുമിച്ച് കൂടി പരസ്പരം ചിത്രങ്ങളെടുക്കുകയും,അവ തമ്മില്‍ കാണിച്ച്,തമാശകള്‍ പറഞ്ഞ് പൊട്ടിച്ചിരിച്ച് സമയം ചിലവഴിക്കുന്നതിനിടയില്‍,ഒരാള്‍ അവര്‍ക്കിടയിലൂടെ ഒരു ചെറിയ പുഞ്ചിരി ചുണ്ടിലൊതുക്കി മാറി നടന്നു.ആരെയോ ഫോണ്‍ വിളിച്ചു കൊണ്ട്,ആള്‍ക്കൂട്ടത്തിന്റെ ആരവങ്ങളില്ലാതെ മാറി നിന്നിരുന്ന കറുത്ത താടിയുണ്ടായിരുന്ന ആ മനുഷ്യന്റെ സാന്നിദ്ധ്യം ആരെയും ബാധിച്ചതായോ,ആരും ശ്രദ്ധിച്ചതായോ തോന്നിയില്ല.
ഇന്നിന്റെ ഓര്‍മ്മകള്‍ക്കും സംഭവങ്ങള്‍ക്കും മാത്രം പ്രസ്ക്തിയുള്ള സിനിമാലോകത്ത്,അയാള്‍ ഇന്നലെകളുടെ താരമായിരുന്നു.നവോദയ അപ്പച്ചന് മലയാള സിനിമയ്ക്കു ആഘോഷപൂര്‍വ്വം നല്കിയ ആ പുതുമുഖ ചിത്രത്തിലെ നായകന്,ശങ്കര്‍.അതേ അപ്പച്ചന്റെ നവോദയ സ്റ്റൂഡിയോയില്‍,താരപ്പകിട്ടുകളില്ലാതെ ഒരു സഹനടനായി.
യാദൃശ്ചികതയാകാം,ആ സമയം മനസ്സില്‍ മൂളിക്കൊണ്ടിരുന്ന വരികള്‍ ഇതായിരുന്നു.. “കിത്നേ അജീബ് രിശ്തേ ഹേ യഹാം പേ,ദോ ദിന് മില്‍ത്തേ ഹേ,സാത്ത് സാത്ത് ചല്‍തേ ഹേ”(പേജ് 3,മധുര് ബണ്ഡാര്‍ക്കര്‍)
3 Comments:
Nice one mridul:)..
Pettennu theernu poyallo
Survival of the fittest
Survival of the luckiest
nannaayi thudangi valareyadhikam interestingaayi vannappol theernnu poyi..Good work...
Post a Comment