Saturday, September 29, 2012

പ്രിയംവദ കാതരയാണോ ??? ഒരു ചലച്ചിത്ര ഭാഷ്യം

പൊതുവേ ടെക്കികളെക്കുറിച്ച് ഒരുപാട് തെറ്റിദ്ധാരണകൾ മലയാളികൾക്ക് ഉണ്ട്.പ്രത്യേകിച്ച് സാമൂഹിക സാംസ്കാരിക സാമ്പത്തിക രംഗങ്ങളിൽ.ജീവിതത്തിന്റെ ഏറിയ പങ്കും കമ്പ്യൂട്ടർ സ്ക്രീനിനു മുന്നിൽ വെറുതെയിരിക്കുന്നവർ,മിക്ക ദിവസങ്ങളും പാർട്ടിയിൽ പങ്കെടുത്ത് വെള്ളമടിച്ച് കോൺ തെറ്റുന്നവർ,വലിയ പണിയൊന്നും ചെയ്യാതെ...

Tuesday, September 11, 2012

വരി തെറ്റാത്ത നിര

തുടയില്‍ ആഞ്ഞു വീണ ചൂരലിന്റെ വേദനിപ്പിക്കുന്ന ചൂടാണു പതിവു പോലെ അവന്റെ ഉറക്കംഅവസാനിപ്പിച്ചത്.കണ്ണിന്റെ മുന്നില്‍ കൂമന്റെ കണ്ണുകളുമായി അയാള്‍. നെറുകയില്‍ താഴുന്ന എണ്ണയുടെ തണുപ്പിനൊപ്പം അയാളുടെ പരുക്കന്‍ കൈകള്‍ അവന്റെ തലയോട്ടിയില് ‍താളം പിടിച്ചു.ഇഷ്ടമായിരുന്നില്ല അവന് അയാളെ,അയാളുടെ കണ്ണുകളെ,വിരലുകളെ.ദേഹത്തു വന്നു വീണ തണുത്ത വെള്ളം അയാളോടുള്ള അവന്റെ വെറുപ്പ് ഇരട്ടിയാക്കി.ഉണങ്ങിയ തോര്‍ത്തു കൊണ്ട് ,അവന്റെശരീരത്തിലെ...

Friday, June 1, 2012

ഒരു സിനിമാ കാഴ്ച്ച:കിത്നേ അജീബ് രിശ്തേ ഹേ യഹാം പേ

മലയാള സിനിമയുടെ ചരിത്രമുറങ്ങുന്ന നവോദയ സ്റ്റുഡിയോയില്‍ ഇക്കഴിഞ്ഞ ദിവസം ആദ്യമായി കാലു കുത്തി. നമ്മുടെ സിനിമയെ,കാലത്തിനു മുന്നേ നടത്തിച്ച ഒരു മഹാരഥന്‍ വിഭാവനം ചെയ്ത,ഓരോ മുക്കിലും മൂലയിലും സിനിമയുടെ സ്പന്ദനങ്ങള്‍ ഉള്ള മണ്ണ്.സ്റ്റൂഡിയോ ഫ്ലോര്‍ എ അടച്ചിട്ടിരിക്കയായിരുന്നു.അടച്ചിട്ട ആ കൂറ്റന്‍ ഇരുമ്പു വാതിലിന്റെ അപ്പുറമുള്ള ഇരുട്ടില്‍ ഇന്നും ഒരുപാട് ചലച്ചിത്രങ്ങളുടെ,കഥാപാത്രങ്ങളുടെ,അതിനു പിന്നില്‍...

Sunday, April 15, 2012

സ്റ്റാറ്റസ് അപ്ഡേറ്റ്

ഓഫീസിലേയ്ക്ക്‌ ഇറങ്ങാന്‍ നേരം,ഫേയ്സ്ബുക്കിലെ സ്റ്ററ്റാസ്‌ അവന്‍ ഇങ്ങനെ അപ്ഡേറ്റ്‌ ചെയ്തു. Heading To Office.Hope To Have A Great Day There. ഒട്ടും താമസിയാതെ അവന്റെ വാളില്‍ ഇങ്ങനെ തെളിഞ്ഞു വന്നു. Project Manager and Team Lead Like This. പോകുന്ന വഴിയ്ക്ക്‌ അവന്റെ ബൈക്കിനു ഒരാള്‍ വട്ടം ചാടി.ആശുപത്രിയിലേയ്ക്കു കൊണ്ടു പോകുന്ന നേരം അവന്റെ സ്റ്റാറ്റസ്‌ ഇങ്ങനെ മാറി Met With An Accident.Heading To Hospital ലൈക്കുകളുടെ...