ആരാണ് ജോണ്‍ ബ്രിട്ടാസ് ?
കണ്ണൂരിലെ യാതൊരു രാഷട്രീയ പാരമ്പര്യവും അവകാശപ്പെടാനില്ലാത്ത ഒരു കുടിയേറ്റ കര്‍ഷക കുടുംബത്തില്‍ ജനനം.ഏഴു വയസ്സില്‍ പിതാവിനെ നഷടപ്പെട്ടു.പിന്നിടങ്ങോട്ട് തികച്ചും സാധരണമായ ബാല്യം.കോളേജ് വിദ്യഭ്യാസ കാലത്ത് ഇടതുപക്ഷ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളില്‍ സജീവം.റാങ്കോടു കൂടി ബിരുദവും ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കിയതിനു ശേഷം,ഭാരതത്തിലെ ഏറ്റവും Prestigious ആയ ജവഹര്‍ലാല്‍ നെഹ്രു യൂണിവേഴസിറ്റിയില്‍ നിന്നു M.Phil.ഇതിനു ശേഷമാണു ബ്രിട്ടാസ് മാദ്ധ്യമപ്രവര്‍ത്തനത്തിലേയ്ക്കു തിരിയുന്നത്.ആദ്യം ദേശാഭിമാനി ഡല് ഹി ബ്യൂറോയില്‍,പിന്നീട് കൈരളി ആരംഭിച്ചപ്പോള്‍ പ്രിന്റ് മീഡിയയില്‍ നിന്നും വിഷ്വല്‍ മീഡിയിലേയ്ക്ക്.ദേശാഭിമാനിയ്ക്കു വേണ്ടിയും കൈരളിയ്ക്ക് വേണ്ടിയും ഒട്ടേറെ ശ്രദ്ധേയമായ റിപ്പ്പോര്‍ട്ടുകള്‍ ചെയ്ത ബ്രിട്ടാസ് തികച്ചും ആക്സമികമായി ആണു മലയാളം കമ്മ്യൂണിക്കേഷന്‍സിന്റെ തലപ്പേത്തയ്കെത്തുന്നതു,അതും കൈരളി ആരംഭിച്ചതിന്റെ മൂന്നാം വര്‍ഷം,വെരും 38 വയസ്സുള്ളപ്പോള്‍.ആദ്യത്തെ വര്‍ഷങ്ങളില്‍ ബാലന്‍സ് ഷീറ്റില്‍ നഷടങ്ങള്‍ മാത്രമായി,മാനേജിംഗ് ഡയറക്ടേഴ്സായി വന്ന രണ്ടും പേരും ഒരു വര്‍ഷം പോലും തികയ്ക്കാതെ സ്ഥനങ്ങള്‍ ഒഴിഞ്ഞപ്പോഴാണു ബോര്‍ഡ് ബ്രിട്ടാസിനെ തേടിയെത്തിയത്.കൈരളിയുടെ നഷ്ടം കുറയ്ക്കുക,കാഴച്ചകാരുടെ എണ്ണം കൂട്ടുക,എന്നിങ്ങനെയുള്ള ലക്ഷ്യങ്ങളോടെ,അഞ്ചു വര്‍ഷത്തെ ഒരു കരാറില്‍ മലയാളം കമ്മ്യൂണിക്കേഷന്‍സിന്റെ മാനേജിംഗ് ഡയറക്ടറായി ബ്രിട്ടാസ് ചുമതലയേറ്റു.പിന്നിടങ്ങോട്ട് നടന്നതെല്ലാം ചരിത്രമാണു.നഷടങ്ങളുടെ വലുപ്പം പതിയെ കുറഞ്ഞു,ലാഭത്തിന്റെ കണക്കുകള്‍ കൂടി,മലയാളത്തിലെ ഏറ്റവും മികച്ച ചാനല്‍ എന്ന പദവി,ബ്രിട്ടാസ് അവതരിപ്പിച്ചിരുന്ന ക്രോസ് ഫയറും,ക്വസ്റ്റ്യന്‍ ടൈമും ഏറെ ശ്രദ്ധിക്കപ്പെട്ടു,ചാനലുകളുടെ എണ്ണം ഒന്നില്‍ നിന്നു മൂന്നായി അവസാനം തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്ത്,ചരിത്രമുറങ്ങുന്ന പാളയത്ത് കൈരളിയ്ക്ക് മനോഹരമായ ഒരു ആസ്ഥാന മന്ദിരവും.അഞ്ചു വര്‍ഷങ്ങളുടെ മിഷനുമായി എത്തിയ ബ്രിട്ടാസ് അഞ്ചാം വര്‍ഷം കൈരളി വിടാനൊരുങ്ങിയപ്പോള്‍ ബോര്‍ഡ് പിടിച്ചു നിര്‍ത്തി എന്നതു ലോകമറിയാത്ത മറ്റൊരു സത്യം.ഇങ്ങനെ തന്നോട് അവശ്യപ്പെട്ടതും അതിലധികവും ചെയ്തു ഏല്‍പ്പിച്ച ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയതിനു ശേഷമാണു ബ്രിട്ടാസ് കൈരളി വിടുന്നത്.ഒരു പക്ഷേ ഇതില്‍ കൂടുതല്‍ ഒന്നും ബ്രിട്ടാസിനു കൈരളിയില്‍,കൈരളിയ്കു വേണ്ടി ചെയ്യാനില്ല എന്ന തിരിച്ചറിവായിരിക്കും,കുറച്ചു കൂടി വലിയൊരു ദൗത്യം ഏറ്റെടുക്കാന്‍ ബ്രിട്ടാസിനെ പ്രേരിപ്പിച്ചത്.മാദ്ധ്യമലോകത്തും മറ്റു എല്ലാ പ്രൊഫഷണല്‍ മേഖലകളിലും സ്ഥിരമായി നടന്നു വരുന്ന ഈ പ്രവര്‍ത്തി ജോണ്‍ ബ്രിട്ടാസ് എന്ന മാദ്ധ്യമപ്രവര്ത്തകന് ചെയ്തപ്പോള്‍ മാത്രം എന്തിനു ഇത്രയേറെ ചര്‍ച്ച ചെയ്യപ്പെടുന്നു.ബ്രിട്ടാസ് ഒരു ഇടതു പക്ഷ സഹയാത്രികന് ആണു എന്നതാണു കാരണമെങ്കില്‍,താന്‍ എവിടെ,എന്തു ജോലി ചെയ്യണമെന്നു തീരുമാനിക്കാനുള്ള അധികാരവും,അവകാശവും അങ്ങനെയുള്ളവര്‍ക്കോ അവരുടെ കുടുംബാഗങ്ങള്‍ക്കോ പാടില്ല എന്നുണ്ടോ? സ്റ്റാര്‍ ഗ്രൂപിലേയ്ക്കല്ല,മറിച്ച് ദേശാഭിമാനിയിലേയ്ക്കോ,ചിന്തയിലേയ്ക്കോ മറ്റോ ആയിരുന്നു ഈ മാറ്റമെങ്കില്‍ ഈ വിമര്‍ശനങ്ങളും ചര്‍ച്ചകളും ഉണ്ടാകുമായിരുന്നോ?ലോകമെമ്പാടുമായി എഴുപതിലേറെ ചാനലുകള്‍ സ്വന്തമായി ഉള്ള മര്‍ഡോക്കിന്റെ പങ്കാളിയായി അല്ല മറിച്ച് തൊഴിലാളിയായി ആണു എന്നതു പല്ഴപ്പോഴും വിമര്‍ശകരും മാദ്ധ്യമസുഹൃത്തുകളും മറക്കുന്നതായി തോന്നുന്നു.ഇടതു പക്ഷ സഹയാത്രികരായ മാദ്ധ്യമപ്രവര്‍ത്തകള്‍ എക്കാലവും പാര്‍ട്ടി സ്ഥാപനങ്ങളില്‍ മാത്രമേ ജോലി ചെയ്യാവൂ എന്ന് അലിഖിതമായ ഒരു നിയമമുണ്ടോ?സി.പി.ഐ(എം) പോളിറ്റ് ബ്യൂറോയിലെ ഒരു പ്രമുഖ അംഗത്തിന്റെ പത്നി ജോലി ചെയ്യുന്നത്,പാര്‍ട്ടി തന്നെ പലപ്പോഴും പരസ്യമായും രഹസ്യമായും കുത്തക എന്നു വിശേഷിപ്പിച്ചിട്ടുള്ള റിലയന്‍സ് ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുള്ള ഇന്ത്യന്‍ എക്സ്പ്രക്സില്‍ ആണു എന്നുള്ളത് പലരും മറന്നതോ,മറന്നതായി അഭിനയിക്കുന്നതോ? കാലം മാറിയിരിക്കുന്നു,കാലതിനനുസൃതമായ മാറ്റങ്ങള്‍ ചിന്താഗതികളിലും വരുത്തേണ്ടിയിരിക്കുന്നു,ഇല്ലെങ്കില്‍ അപചയം സംഭവിച്ചു കൊണ്ടിരിക്കുന്ന പ്രസ്ഥാനം കൂടുതല്‍ തകര്‍ച്ചകളിലേയ്ക്ക് പോകും എന്ന കാര്യത്തില്‍ സംശയമില്ല. പാര്‍ട്ടി അനുഭാവികളോ അവരുടെ കുടുംബാഗങ്ങളോ ബഹുരാഷ്ട്ര സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നത് ഇതു നടാടെ അല്ല.കണക്കുകള്‍ പരിശോധിച്ചാന്‍ പാര്‍ട്ടി സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരാകും കുറവ്.അതു കൊണ്ടു തന്നെ വിമര്‍ശിക്കുന്നവര്‍ സ്വയം പരിശോധനയ്ക്കു വിധേയരാകുകയും,വ്യക്തികള്‍ എടുക്കുന്ന വ്യ്ക്തിപരമായ തീരുമാനങ്ങളെ ബഹുമാനിക്കുകയും ചെയ്താല്‍ പൊതു ജനമധ്യത്തില്‍ പാര്‍ട്ടിയുടെ സ്വീകാര്യത വര്‍ദ്ധിക്കും എന്ന കാര്യത്തില്‍ സംശയമില്ല.
വി.എസും,ബ്രിട്ടാസും പിന്നെ ഫാരിസും
വി.എസ് വെറുക്കപ്പെട്ടവന്‍ എന്നു വിശേഷിപ്പിച്ച ഫാരിസ് അബൂബക്കറിനെ ബ്രിട്ടാസ് അഭിമുഖം ചെയ്തതു മുതലാണു ബ്രിട്ടാസ് വി.എസിനു അനഭിമതനാകുന്നത്.ഇക്കഴിഞ്ഞ പത്രസമ്മേളനത്തില്‍ "വെറുക്കപ്പെട്ടവനെ മഹത്വപ്പെടുത്തിയ മാന്യന്" എന്നാണു ശ്രീ.വി.എസ് , ബ്രിട്ടാസിനെ വിശേഷിപ്പിച്ചത്.ആ കാലഘട്ടത്തില്‍ മാധ്യമങ്ങളിലൂടെ വി.എസ് ഉയര്‍ത്തിയ അതേ ചോദ്യങ്ങള്‍ തന്നെയാണു ബ്രിട്ടാസ് അന്ന് ഫാരിസിനോട് ചോദിച്ചത്.ഫാരിസ് മഹത്വപ്പെട്ടിട്ടുണ്ടെങ്കില്‍ അതിന്റെ പ്രധാന കാരണം വി.എസ് അന്നുയര്‍ത്തിയ വിമര്‍ശനങ്ങള്‍ക്ക് ശക്തിയില്ലായിരുന്നു എന്നതു തന്നെയാണു.നിഗൂഡതയുടെ ആള് രൂപമായി വി.എസും,മറ്റു മാധ്യമങ്ങളും വിശേഷിപ്പിച്ച്,ആ ദിവസങ്ങളിലെ ഏറ്റവും വില പിടിപ്പുള്ള ന്യൂസ് ഐറ്റമായി മാറിയ ഫാരിസിനെ കണ്ടു പിടിച്ച് അഭിമുഖം ചെയ്യുക എന്ന ഏറ്റവും അടിസ്ഥാനപരമായ മാദ്ധ്യമപ്രവര്‍ത്തനമാണു അന്നു ബ്രിട്ടാസ് നടത്തിയത് എന്നാണു ഞാനുള്‍പ്പെടെയുള്ള സാധരണകാരായ പ്രേക്ഷകര്‍ വിശ്വസിച്ചതും ഇന്നും വിശ്വസിക്കുന്നതും.വിമര്‍ശകര്‍ അതിനു വിഭാഗീയതുടെ നിറം നല്കാന് ശ്രമിച്ചപ്പോള്‍ ബ്രിട്ടാസ് ഇന്ത്യാവിഷന് ചാനലിലെ ന്യൂസ് നൈറ്റില്‍ നടത്തിയ ഒരു പരാമര്‍ശം ഈ അവസരത്തില്‍ ഏറെ പ്രാധാന്യം അര്‍ഹിക്കുന്നു."കൈരളി ചാനലിന്റെ ലോഗോയോട് കൂടിയ ദൃശ്യങ്ങള്‍ കേരളത്തിലെ എല്ലാ ചാനലുകളിലും പ്രൈം ടൈമില്‍ പ്രക്ഷേപണം ചെയ്യിപ്പിക്കാന്‍ എനിക്കു സാധിച്ചു എന്നതാണു എന്റെ വിജയം" എന്നായിരുന്നു ആ പരാമര്‍ശം.ഇനി വി.എസും,മറ്റു മാധ്യമപ്രവര്‍ത്തകരും പറഞ്ഞതു പോലെ അതു വിഭാഗീയതയുടെ ബാക്കി പത്രമാണു എന്ന തന്നെ വിശ്വസിക്കാം,പക്ഷേ ഫാരിസ് ആ അഭിമുഖത്തില്‍ വി.എസിനെ വെല്ലുവിളിച്ചിരുന്നു,തനിക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ തെളിയിക്കാന്‍.പക്ഷേ നാളിതു വരെ വി.എസിനു അതിലൊന്നു പോലും തെളിയിക്കാനോ,ഫാരിസിനെതിരെ ഒരു കേസ് എടുക്കാനോ കഴിഞ്ഞിട്ടില്ല എന്നതും വി.എസ് ഇപ്പോള്‍ നടത്തിയ വിമര്‍ശനങ്ങളും ചേര്‍ത്ത് വായിക്കുമ്പോള്‍ എന്തു കൊണ്ടാണു ബ്രിട്ടാസ് വി.എസിനാല്‍ ഇതയേറേ വിമര്‍ശിക്കപ്പെടുന്നത് എന്നതു വ്യക്തമാകും.ഒരുപക്ഷേ ഫാരിസ് ഉയര്‍ത്തിയ വെല്ലുവിളീ ജോലിത്തിരക്കിനിടയില്‍ വി.എസ് മറന്നതാകും.തോമസ് ഐസക്ക് ധനമന്ത്രിയായ മന്ത്രിസഭയില്‍ മുഖ്യമന്ത്രിയായി ഭരിച്ചപ്പോള്‍,വര്‍ഷങ്ങള്‍ക്കു മുന്‍പ് മലപ്പുറം സമ്മേളനത്തിന്റെ സമയത്തൊക്കെ തോമസ് ഐസക്കിനെ സി.ഐ.എ ചാരന് എന്നു വിശേഷിപ്പിച്ചത് അദ്ദേഹം മറന്നില്ലേ,വി.ഐ.പി എന്ന പദം അദ്ദേഹം മറന്നു,അങ്ങനെയുള്ള മറവികളുടെ കൂട്ടത്തില്‍ പെട്ടു പോയതാകും ഇത്.അതു പോലെ തന്നെ ഇകഴിഞ്ഞ വര്‍ഷങ്ങളില്‍ പലപ്പോഴും ബ്രിട്ടാസ് തന്നെ വി.എസിനെ അഭിമുഖം ചെയ്യാന്‍ പലപ്പോഴും സമീപിച്ചിട്ടുണ്ടെങ്കിലും അദ്ദേഹം അതിനു തയ്യറായില്ല എന്നാണു കൈരളിയോടും വി.എസിനൊടും അടുത്ത വൃത്തങ്ങള്‍ നല്കുന്ന സൂചനകള്‍.അദ്ഭുതപ്പെടുത്തുന്ന മറ്റൊരു കാര്യം കൈരളിയുടെ കഴിഞ്ഞ പതിനൊന്നു വര്‍ഷത്തെ പ്രവര്‍ത്തനത്തിനിടയില്‍,തളര്‍ച്ചയിലും വളര്‍ച്ചയിലും ഒരിക്കല്‍ പോലും ഇടപെടാത്ത ഒരാളാണു വി.എസ്.തനിക്കു തീരെ താത്പര്യമില്ലാത്ത കാര്യം എന്ന രീതിയില്‍ വി.എസ് കണ്ടിരുന്ന ചാനലിന്റെ കാര്യം വി.എസ് ഇപ്പോള്‍ ഇത്രയും ശ്രദ്ധിക്കുമ്പോള്‍ മനസ്സില്ലാകുന്നത് ,പാര്‍ട്ടിയിലെ വൃത്തികെട്ട വിഭാഗീയത വീണ്ടും സജീവമാകുന്നതിന്റെ ലക്ഷണങ്ങളാണു.ഇക്കുറി അതിന്റെ ഇരയാകുന്നതാകട്ടെ ഏറ്റവും Graceful ആയി ചാനലിനൊടു വിട പറഞ്ഞ ബ്രിട്ടാസും.ഏല്പിച്ച് ചുമതലകള്‍ വൃത്തിയാറ്റി ചെയ്തതു ആരു എന്നു സ്വയം വിലയിരുത്തുന്നതു നല്ലതാണു,മുഖ്യമന്ത്രിയായ് വി.എസോ,ചാനലിന്റെ തലപ്പത്തിരുന്ന ബ്രിട്ടാസോ ?
കൈരളിയും സ്റ്റാറും പിന്നെ ബ്രിട്ടാസും
കൈരളിയില്‍ നിന്നു മാറനുള്ള ബ്രിട്ടാസിന്റെ തീരുമാനം ഒരു സുപ്രഭാതത്തില്‍ ഉണ്ടായതല്ല എന്നാണു മനസ്സില്ലാക്കാന്‍ കഴിയുന്നത്.ആദ്യം അഞ്ചു വര്‍ഷത്തെ കരാര്‍ അവസാനിച്ചപ്പോള്‍ മാറാന്‍ സന്നദ്ധനായ ബ്രിട്ടാസിനെ കൈരളിയില്‍ പിടിച്ചു നിര്‍ത്തിയത് ഡയറക്ടര്‍ ബോര്‍ഡായിരുന്നു.മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം,തനിക്ക് അവിടെ ഇനി കൂടുതലായി ഒന്നും ചെയ്യാനില്ല എന്നു തിരിച്ചറിഞ്ഞ ബ്രിട്ടാസ് വീണ്ടും ബോര്‍ഡിനെ സമീപിച്ചു,ഇക്കുറി പോകാന്‍ ബോര്‍ഡ് അനുവാദം നല്കി പക്ഷേ സാമ്പത്തിക വര്‍ഷം അവസാനിച്ചതിനു ശേഷമേ പോകാവൂ എന്ന നിബന്ധന വച്ചു.തന്റെ മാറ്റം തിരഞ്ഞെടുപ്പില്‍ ഒരു ആയുധമകേണ്ട എന്നു കരുതിയാവണം സാമ്പത്തികവര്‍ഷം അവസാനിച്ചു ഒരു മാസം കൂടി പിന്നിടതിനു ശേഷമാണു ബ്രിട്ടാസ് രാജി വയ്ക്കുന്നതും,സ്റ്റാര്‍ ഗ്രൂപ്പിന്റെ ഭാഗമായ ഏഷ്യാനെറ്റില്‍ ബിസിനസ്സ് ഹെഡ് ആയി ചുമതലയേല്‍ക്കുന്നതും.കാര്യങ്ങള്‍ അവിടെ അവസാനിക്കേണ്ടതായിരുന്നു.പക്ഷേ അതുണ്ടായില്ല.
പുതിയ തസ്തികയില്‍ ബ്രിട്ടാസ് ചുമതലയേറ്റു,കൈരളിയ്ക്കും പുതിയ സാരഥികള്‍ എത്തി.മലയാളം കമ്മ്യൂണീക്കേഷന്‍സും,സ്റ്റാര്‍ ഗ്രൂപ്പും രണ്ടു കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ തന്നെയാണു.ഇനിയും അവിടെ മാറ്റങ്ങള്‍ ഉണ്ടാകും,ഉണ്ടാകണം.പക്ഷേ മാറിയതിന്റെ പേരില്‍,മാറ്റങ്ങളൂടെ പേരില്‍ ഇനി ആരും ഇവിടെ ക്രൂശിക്കപ്പെടരുത്.കാരണം വളരെ നിസ്സാരമാണു കാലം മുന്നോട്ടാണു പോകുന്നത്,മാറ്റങ്ങളെ ആഗിരണം ചെയ്തു കൊണ്ടു തന്നെയാണു ജീവിതങ്ങളും,സ്ഥാപനങ്ങളും,വ്യവസായങ്ങളും മുന്നോട്ട് പോകേണ്ടത്.കൈരളിയേയും സ്റ്റാറിനേയും ഒപ്പം ബ്രിട്ടാസിനേയും ഇനിയെങ്കിലും നമുക്ക് വെറുതെ വിടാം.എല്ലാവര്ക്കും ശുഭാശംസകള്‍ നേരാം.
13 Comments:
ബ്രിട്ടാസും കൈരളിയും പിന്നെ വി.എസും ..ഒരു പ്രേക്ഷകന്റെ ചിന്തകള്‍
വളരെ നന്നായി!. പ്രൊഫഷണലിസം എന്തെന്നു അറിയാതെ വല്ലവണ്റ്റെയും തോളേല് കേറി മുന്നില്‍ കാണുന്നതൊക്കെ വെട്ടി നിരത്തി അസ്ഥാനത്തു വേഷ പ്രഛ്ന്നരായി ഇരിക്കുന്ന പകല്‍ മാന്യന്മാര് അറിയട്ടെ..ജോണ്‍ ബ്രിട്ടാസിണ്റ്റെ വിജയം കര്‍മത്തിലൂടെ നേടിയതാണെന്ന്.അതു തെളിയിച്ചിട്ടാണു അദ്ദേഹം പടിയിറങ്ങുന്നതെന്ന്.അമേരിക്കയിലും ഇംഗ്ളണ്ടിലും ഒക്കെ പോയി അഭ്യാസം കാണിച്ചു വരുന്ന ഇവിടുത്തെ സഖാക്കളുടെ മക്കള്‍ക്കു തിരിച്ചു വന്നാല്‍ തൊഴില്‍ വേണ്ടതല്ലെ... അവര്‍ക്കൊക്കെ കൈരളിയിലും അനുബന്ധ ചുവന്ന സ്ഥാപനങ്ങളിലും അല്ലെ ജോലി ചെയ്യാന്‍ ഒക്കൂ?അപ്പൊ പിന്നെ ബ്രിട്ടാസ് ഒഴിഞ്ഞു തന്നതില്‍ സന്തോഷിക്കുകയല്ലെ വേണ്ടത്?വിമര്‍ശകരെ!ഇന്നു തന്നെ ഭാര്യമാരോ മക്കളോ സഹോദരങ്ങളോ ഇപ്പറയുന്ന മര്‍ഡോക് മുതല്‍ അംബാനി വരെയുള്ള മുതലാളിമാരുടെ കീഴുദ്യോഗസ്ഥര്‍ ആണെന്നുണ്ടെങ്കില്‍ വീട്ടില്‍ ഇരിക്കാന്‍ പറ...ടിവി കാണുന്നെങ്കില്‍ ചാനലും മാറ്റരുതെന്നു പറ..തെറ്റുതിരുത്തല്‍ അവിടുന്നു തന്നെ തുടങ്ങട്ടെ.
An intelligent analysis-P P Aboobacker
Mr. John Brittas has played an enviable role in Kairalit TV and he acquired an enviable position in the filed of electronic media, purely on the strenth of his capabilities.
nice post...shall I share it on facebook?
@Nishad.. No issues...
you done it,very good
സുഹൃത്തേ.... അങ്ങ് ഇവിടെ ഈ വിഷയത്തിന്റെ ഗൌരവത്തിനെ വല്ലാതെ ലഖൂകരിക്കുന്നു എന്ന് തോന്നുന്നു . അതാണ് അങ്ങയുടെ രാഷ്ട്രീയമെങ്ങില് ശരി,ആര്‍ക്കും എതിര്‍പ്പുണ്ടാകില്ല .ഈ വിഷയത്തിലെ VS 'ന്റെ നിലപാടിനെ കുറിച്ചുള്ള അങ്ങയുടെ അഭിപ്രായം മാത്രമായി പ്പോയി പോസ്റ്റ് എന്ന് എനിക്ക് തോന്നുന്നു.ഈ ബ്രിട്ടാസ് നമുക്ക് എല്ലാവര്ക്കും പ്രിയപ്പെട്ടവനാകുന്നത് എന്നുമുതലാണ് ? കൈരളിയില്‍ എത്തിയമുതലല്ലേ? പിന്നെ അദ്ധേഹത്തിന്റെ മാനേജ്മന്റ് സംഭാവനകള്‍ ...അതിനെയൊന്നും ആരും തള്ളിപറയുന്നില്ല. പക്ഷെ അതിനെ കുറിച്ച സഖാവ് പിണറായി തന്നെ ബ്രിട്ടാസ്'നെ ഒര്മിപ്പിച്ചപോലെ - കൈരളിയെ ബ്രിട്ടാസ് വളര്‍ത്തിയപോലെ ബ്രിട്ടാസ്'നെ കൈരളിയും വളര്‍ത്തിയിട്ടുണ്ട്.അത് നമുക്ക് നിഷേധിക്കാനാകുമോ? ഇവിടത്തെ പ്രധാനപ്രശ്നം കൈരളിയില്‍ നിന്ന് തലവനായ ഒരാള്‍ ഏഷ്യാനെറ്റ് പോലൊരു കുത്തകയിലെക്ക് പോകുന്നതുതന്നെയാണ്.അദ്ദേഹം ഒരു മാനേജ്മന്റ് വിധഗ്ദ്ധനായല്ല നമുക്കൊക്കെ പരിചിതം -ഒരു നല്ല പത്രപ്രവര്ത്തകനയാണ് .അങ്ങ് indiavision 'ലെ ഇന്റര്‍വ്യൂ'നെ കുറിച്ച് സൂചിപ്പിച്ചല്ലോ.അതില്‍ ബ്രിട്ടാസ് പറഞ്ഞ ഒരു മറുപടി അങ്ങ് ശ്രദ്ധിച്ചുവോ? വീണ ചോദിക്കുകയുണ്ടായി ഇതുവരെ മാധ്യമ കുത്തക എന്നൊക്കെ പറഞ്ഞ മര്‍ഡോക് ന്റെ ചാനലില്‍ പോകുന്നത് ശരിയോ? അതിനു ബ്രിട്ടാസ് പറഞ്ഞത് മര്ടോകിനെ ഞാന്‍ അങ്ങിനെ ഇതുവരെ പറഞ്ഞിട്ടില്ല എന്നാണ്.അതാണ് എന്നെയൊക്കെ വല്ലാതെ വിഷമിപ്പിച്ചത്.കുറച്ച്കാലം മുന്‍പ് ബ്രിട്ടാസ് paid ന്യൂസ്'നെ കുറിച്ച വളരെ നല്ല ഒരു ടോക്ക് ഷോ കൈരളിയില്‍ അവതരിപ്പിച്ചു-എല്ലാ ചാനലിലെ പ്രമുഖരെ ഉള്‍പ്പെടുത്തി.അതില്‍ അദ്ദേഹം ഏറ്റവും അധികം വിലപിച്ചു കണ്ടത് paid ന്യൂസ്'ന്റെ വിഷലിപ്തതയെ കുറിച്ചാണ്.ആ paid ന്യൂസ് ഇന്ന് ലോകത്തിന്റെ പലഭാഗത്തും വിജയകരമായി നടപ്പിലാക്കുന്ന ഒരു വിഭാഗത്തിന്റെ ഭാഗമായി കൈരളിയിലെ തലവന്‍ തന്നെ പോകുന്നതാണ് ഇവിടുത്തെ പ്രശ്നം.അദ്ദേഹം വിടവാങ്ങല്‍ ചടങ്ങില്‍ പറഞ്ഞു - ഇതുവരെ ഞാന്‍ കൊണ്ടുനടന്ന ആശയങ്ങളില്‍ ഒരു ചുവടുപോലും പിന്നോട്ട് പോകില്ല എന്ന്.അതുപക്ഷേ ഏഷ്യാനെറ്റില്‍ ചേര്‍ന്നതോടെ നല്ലൊരു ഒരു തമാശയായി മാറുകയെ ഉള്ളു. പലരും പല കുത്തക സ്ഥാപനങ്ങളിലും ജോലിചെയ്യുന്നുണ്ടാകും . പക്ഷെ മാധ്യമപ്രവര്‍ത്തനം എന്നത് ഒരു ആശയസമരമാണ് എന്നൊക്കെ തെളിയിക്കാന്‍ ബ്രിട്ടാസിനെ പ്പോലെ ചിലരെങ്ങിലുമൊക്കെ ഉണ്ടല്ലോ എന്ന് എന്നെപ്പോലെ പലരും കഴിഞ്ഞ കുറച്ച്കാലം കൊണ്ട് ആശ്വസിച്ചിരിക്കാം ,തെറ്റിദ്ധരിച്ചിരിക്കാം. അവരെയൊക്കെ ഈ തീരുമാനം വല്ലാതെ നിരാശപ്പെടുത്തും - തീര്‍ച്ച.എപ്പോളും പോക്കെറ്റില്‍ ഒരു resume ഇട്ടു ജോലിചെയ്തുകൊണ്ടിരിക്കുന്ന ഇന്നത്തെ പലരെയും പോലെ അദ്ദേഹവും മാറിയല്ലോ?അദ്ദേഹം ഐസക് ന്യൂ ടണ്‍'നെ quote ചെയ്തുവല്ലോ ആ വിടവാങ്ങല്‍ ചടങ്ങില്‍ - എന്നാല്‍ എനിക്ക് തോന്നുന്നത് അദ്ദേഹം ആധുനിക കാലത്തേ ന്യൂ ടണ്‍ ആണെന്ന്.മറ്റുള്ളവരുടെ തോളുകള്‍ ഒരു ദൂരകഴ്ച്ചയ്കായല്ല മറിച്ച് തന്റെ career 'ലെ ഒരു hurdle ചാടികടക്കാനാണ് അദ്ദേഹം ഉപയോഗിച്ചത്.ഇതൊക്കെ തെറ്റായ ഒരു സന്ദേശം പലര്‍ക്കും നല്കുന്നു...പണം ഉപയോഗിച്ച് എന്തും വാങ്ങാം ...ഒരാളുടെ ideology പോലും.പണമാണ് എല്ലാം.നാമൊക്കെ ജീവിതത്തില്‍ പലപ്പോളും ഇരകളാകുന്ന integrity ഇല്ലായ്മയുടെ മറ്റൊരുദാഹരണം മാത്രമായേ ഇതിനെയൊക്കെ കാണാനാകു.അല്ലാതെ വെറുമൊരു ജോലി മാറലായി നിഷ്കളങ്ങമാക്കല്ലേ..
Is this Brittas Himself wrote and gave to some one to cover his ass
@Everyone..Thanks a lot for sharing your views
@Boss..anyways this was written by me only :-)
റൂപര്‍ട്ട് മര്‍ഡോകിനെ മാര്‍ക്സിസം പഠിപ്പിക്കാന്‍ നിയോഗിതനായ സ.ജോണ്‍ ബ്രിട്ടാസിനെപറ്റി എന്തൊക്കെ അപവാദങ്ങള്‍ ആണ് മാധ്യമങ്ങള്‍ പറഞ്ഞു പരത്തുന്നത്? സ.പിണറായി വിജയന് തന്നെ നല്ല രീതിയില്‍ യാത്രയയപ്പ് നല്‍കിയത് 'മോനെ നീ പോയി നിന്റെ (നമ്മുടെ) ലക്ഷ്യം പൂര്‍ത്തീകരിച്ചു വരൂ' എന്ന ആശീര്‍വാദത്തോട് കൂടിയായിരുന്നു. കൂടെ ഒരു കാറും മൊബൈലും കൊടുത്തു. അതിനിവിടെ ആളുകള്‍ എന്തൊക്കെയാ പറയുന്നത്?
വിവരമില്ലാത്തവര്‍.
കടുത്ത മാർക്സിസ്റ്റുകാരായവർ മാത്രം അംഗീകരിക്കും മിസ്റ്റർ ബ്രിട്ടാസ് വലിയ മാധ്യമപ്രവർത്തകൻ ആണെന്ന്.
നൂറു ബ്രിട്ടാസ് ഒന്നിച്ച് വന്നാലും ഒരു വി.എസ്സ് ആകാൻ കഴിയുമോ മൃദുൽ??
ബ്രിട്ടാസിനെ ഒരിയ്ക്കലും വി.എസ്സ് തെറ്റിദ്ധരിച്ചിരുന്നില്ല,ശരിയായ ധാരണ തന്നെ അദ്ദേഹത്തിനുണ്ടായിരുന്നു...അന്നത്തെ ആ അഭിമുഖത്തിനെത്ര കിട്ടിയെന്ന് അന്വേഷിക്കാൻ ഇവിടെ ആരുമുണ്ടായില്ലല്ലൊ!!!!!
Post a Comment