Monday, March 5, 2007

Protest against plagiarisation of Yahoo India!

My protest against plagiarisation of Yahoo India!
യാഹൂവിന്റെ ചോരണമാരണത്തില്‍ എന്റെ പ്രതിഷേധം

(ലോഗോ- കടപ്പാട് - ഹരീ )
യാഹൂ ഇന്ത്യയുടെ മലയാളം പോര്‍ട്ടലില്‍, മലയാളം ബ്ലോഗുകളില്‍ നിന്ന് കുറിപ്പുകള്‍ മോഷ്ടിച്ച് ഇട്ടിട്ടുണ്ട്. പരാതിപ്പെട്ടവരുടെ കുറിപ്പുകള്‍ നീക്കം ചെയ്യുക എന്നല്ലാതെ, ഉത്തരവാദിത്തം ഏറ്റെടുത്ത്, ഒരു ഖേദപ്രകടനം നടത്താന്‍, ഇത്രയും നാളായിട്ട് അവര്‍ തയ്യാറായിട്ടില്ല.
തെറ്റ് നടന്നു എന്ന് വ്യക്തമായ സ്ഥിതിയ്ക്ക്, ബൂലോഗ‍ കൂട്ടായ്മയോട് അവര്‍ മാപ്പ് പറയേണ്ടത് ആവശ്യമാണ്.മാപ്പ് പറയാന്‍ ആവശ്യപ്പെട്ടപ്പോള്‍, യാഹൂക്കാര്‍, അവര്‍ക്ക് കുറിപ്പുകളൊക്കെ സംഭാവന നല്‍കിയത് വെബ് ദുനിയ എന്ന കമ്പനിയാണെന്ന് പറഞ്ഞ്, ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിയാന്‍ ശ്രമിക്കുകയാണ്.
മോഷ്ടിക്കപ്പെട്ട കുറിപ്പുകള്‍ വന്നിരിക്കുന്നത്, യാഹൂവിന്റെ വെബ് സൈറ്റില്‍ ആണ്. വെബ് ദുനിയയുടെ സൈറ്റില്‍ അല്ല. അതുകൊണ്ട് യാഹൂ മാത്രമാണ്,അതിന്റെ ഉത്തരവാദികള്‍ എന്ന് ബൂലോഗം ഉറച്ച് വിശ്വസിക്കുന്നു.യാഹൂ എന്ന വന്‍‌കിട കുത്തക സാമ്രാജ്യത്തിന്റെ ചോരണമാരണത്തിന് എതിരായി, ബൂലോഗകൂട്ടായ്മയിലെ ഒരു അംഗം എന്ന നിലയ്ക്ക്, ഈ പ്രതിഷേധത്തില്‍ ഞാനും പങ്കുചേരുന്നു.“യാഹൂ മാപ്പ് പറയുക.”
കടപ്പാട് - സു (സൂര്യഗായത്രി)

Related Posts:

  • പേരിടാത്ത നാടകം (REJECTED !)ഒരു നാടകത്തിന്റെ തിരക്കഥയാണു താഴെ ചേര്‍ത്തിരിക്കുന്നത്.ഞങ്ങളുടെ കോളേജില്‍ അടുത്ത ആഴച്ച നടക്കാന്‍ പോകുന്ന ദൃശ്യാ-2009 എന്ന അര്‍ട്ട്സ് ഫെസ്റ്റിനു വേണ്ടി… Read More
  • ജോണ്‍ ബ്രിട്ടാസുമായി അഭിമുഖം:ഭാഗം 1"ഹലോ സാര്‍,ഞാന്‍ മൃദുലാണ്‌""ആ മൃദുല്‍ ,പറയൂ,എന്തുണ്ട്‌?""സാര്‍,ഞാനെപ്പോള്‍ വരണം?""ഇപ്പോള്‍ സമയം നാല്‌,ഒരു ആറു മണിക്കു ഇങ്ങെത്തിക്കൊള്ളു,ഡി.എച്‌ റോഡിലെ… Read More
  • ജോണ്‍ ബ്രിട്ടാസുമായി അഭിമുഖം:ഭാഗം 2ജോണ്‍ ബ്രിട്ടാസുമായി നടത്തിയ അഭിമുഖത്തിന്റെ രണ്ടാം ഭാഗം ഇവിടെ പ്രസിദ്ധീകരിക്കുന്നു.ആദ്യ ഭാഗം വായിച്ച പലരും ചോദിക്കുകയുണ്ടായി,എന്തു കൊണ്ടാണു ഞാനദ്ദേഹത്… Read More
  • Protest against plagiarisation of Yahoo India!My protest against plagiarisation of Yahoo India!യാഹൂവിന്റെ ചോരണമാരണത്തില്‍ എന്റെ പ്രതിഷേധം (ലോഗോ- കടപ്പാട് - ഹരീ )യാഹൂ ഇന്ത്യയുടെ മലയാളം പോര്‍ട്ടലില… Read More
  • ജോണ്‍ ബ്രിട്ടാസുമായി അഭിമുഖം:അവസാന ഭാഗംജോണ്‍ ബ്രിട്ടാസുമായുള്ള അഭിമുഖത്തിന്റെ അവസാന ഭാഗം ഇവിടെ പ്രസിദ്ധീകരിക്കുന്നു...ഒരുപിടി നല്ല ഓര്‍മ്മകളും അനുഭവങ്ങളും എനിക്കു സമ്മാനിച്ചാണു ഈ പരമ്പര അവസ… Read More

2 Comments:

Haree said...

വളരെ സന്തോഷം... :)
--
qw_er_ty

സു | Su said...

Thanks :)