Friday, March 16, 2007

അകലങ്ങളിലേയ്ക്കു......

ഐ.സി.യുവിന്റെ അടുത്തുള്ള ജനാലയിലൂടെ ഞാന്‍ പുറത്തേയ്ക്കു നോക്കി,അങ്ങു ദൂരെ നിയോണ്‍ ബള്‍ബുകളാല്‍ അലംകൃതമായ മഹാനഗരം.30 വര്‍ഷങ്ങള്‍ക്കു മുന്‍പ്‌,ഒന്നുമല്ലാതെ ഞാന്‍ കാലു കുത്തിയ ആ നഗരം ഇന്നു ഏറെ മാറിയിരിക്കുന്നു,ഞാനും.കാലത്തിന്റെ മാറ്റത്തില്‍ ഞാന്‍ മാറിയതാണോ,അതോ ഈ നഗരം എന്നെ മാറ്റിയതോ?

ആരോ വന്നു തോളത്തു തട്ടി,തിരിഞ്ഞു നോക്കിയപ്പോള്‍,മേനോന്‍ ഡോക്ടറാണു.

"എന്താടോ താന്‍ നിലാവു കാണുവാണോ?"

"ഇവിടെ എവിടാ ഡോക്ടറേ,നിലാവ്‌,ചുമ്മാ കുറേ ലൈറ്റുണ്ട്‌,വേറെ എന്താ??,അവള്‍ക്കെങ്ങനെയുണ്ട്‌?"

"നമ്മളെ കൊണ്ടു പറ്റുന്നതൊക്കെ നമ്മള്‍ ചെയ്യുന്നുണ്ടണ്ടോ,പിന്നെ,തനിക്കറിയാല്ലോ,ഈ സ്റ്റേജില്‍ നിന്നൊരു റിക്കവറി,എനിവേ,ലെറ്റസ്‌ ഹോപ്പ്‌ ഫോര്‍ ദ ബെസ്റ്റ്‌..." ഇതും പറഞ്ഞു അദ്ദേഹം നടന്നു നീങ്ങി.

ഞാന്‍ ഐ.സി.യുവിന്റെ മുന്നില്‍ ചെന്നു അകത്തേയ്ക്കു നോക്കി.പാവം,എന്തു മാതിരിയായിരിക്കുന്നു അവള്‍,മരുന്നിന്റെയാകണം. മുഖമൊക്കെ കരുവാളിച്ചിട്ടുണ്ട്‌.ഒരു ചില്ലുപാളിക്കപ്പുറം നിന്നു അവളെ കാണാന്‍ തുടങ്ങീട്ട്‌ 14 ദിവസമാകുന്നു.ഇനി ഒരു തിരിച്ചുവരവ്വുണ്ടാകുമോ,അറിയില്ല..ഞാന്‍ വീണ്ടും ജനാലയ്ക്കലേയ്ക്കു പോയി.മഹാനഗരം ദിവസം തുടങ്ങുന്നതെയുള്ളു.ആ സമയത്തു മുഖത്തടിച്ച കാറ്റിനു ഓര്‍മമകളുടെ ഒരു സുഗന്ധമുണ്ടെന്നെനിക്കു വെറുതെ തോന്നി.മനസ്സ്‌ ഒരല്‍പം പിറകോട്ടു പോയ പോലെ.

അവള്‍ ഒരിക്കലും ഒന്നിലും അധികം സന്തോഷിച്ചിരുന്നില്ല.പണമില്ലാതിരുന്നപ്പോഴും,കൈ നിറയെ സമ്പത്തായപ്പോഴും എല്ലാം അവള്‍ക്ക്‌ ഒരേ ഭാവമായിരുന്നു.എന്നെ മാറ്റിയ ഈ നഗരത്തിനു അവളെ ഒന്നു തൊടാന്‍ പോലും പറ്റിയിലല്ലോ എന്നു ഞാന്‍ പലപ്പോഴും ഓര്‍ക്കാറുണ്ട്‌....ഈ മഹാനഗരത്തെ ഒരിക്കലും അവള്‍ സ്നേഹിച്ചിരുന്നില്ല,പേടിയായിരുന്നു അവള്‍ക്ക്‌,നഗരത്തിന്റെ തിരക്കുകളെ,വളര്‍ച്ചയെ.കാരണം ഈ നഗരം ഒരിക്കല്‍ തന്റെ ഭര്‍ത്താവിനേയും മകളെയും തന്നില്‍ നിന്നു പിടിച്ചു കൊണ്ടു പോകുമെന്നവള്‍ക്കറിമായിരുന്നു..ഇന്നതും സംഭവിച്ചിരിക്കുന്നു.30 വര്‍ഷങ്ങള്‍ക്കു മുന്‍പ് അവളുടെ കൈയ്യും പിടിച്ചു വന്ന എന്നെ അവള്‍ക്കെന്നേ നഷ്ടപ്പെട്ടിരുന്നു.പിന്നെ മകള്‍,അവളും ഈ നഗരത്തിന്റെ തിരക്കുകളില്‍ അലിഞ്ഞിലാതെയായില്ലേ.

ശ്രീ ഒരിക്കല്‍ പറഞ്ഞതു ശരിയാണെന്നെനിക്കു തോന്നി. നമുക്കുള്ളെതെല്ലാം ഊറ്റി കുടിക്കുന്ന യക്ഷിയുടെ ഭാവമാണു ഈ നഗരത്തിനു.

മൊബെയിലില്‍ ഞാന്‍ ഒന്നു കൂടി മോളുടെ നംബര്‍ ഡയല്‍ ചെയ്തു,9847493620,വിളിച്ച നംബര്‍ പരിധിക്കു പുറത്താണെന്ന അറിയിപ്പാണു ഇപ്പോഴും.അവളും ഞങ്ങളുടെ പരിധി വിട്ടു പോയിട്ട്‌ ഏറെയായി.തമ്മില്‍ കണ്ടിട്ടു നാളുകളാകുന്നു.കൃത്യമായി പറഞ്ഞാല്‍,ജാനുവരി ഒന്നാം തീയതിയാണു അവളെ അവസാനമായി കണ്ടതു,പുതുവര്‍ഷാഘോഷത്തിന്റെ ലഹരിയിറങ്ങാതെ വീട്ടിലേയ്ക്കു കയറി വന്ന അവളെ,ജനിപ്പിച്ചവനായ ഞാന്‍ വഴക്കു പറഞ്ഞു എന്ന കാരണവുമായി അവള്‍ വീടു വിട്ടിറങ്ങിയതു അന്നായിരുന്നു.അമ്മ ഹോസ്പിറ്റലില്‍ ആണെന്ന് വിളിച്ചു പറഞ്ഞപ്പോഴും,ഒരു മൂളലായിരുന്നു അവളുടെ മറുപടി.എനിക്കു പലപ്പോഴും തോന്നിയിട്ടുണ്ട്‌,എനിക്കു തന്നതിനെല്ലാം വിലയായി ഈ നഗരം എന്നില്‍ നിന്നെടുതതാണു എന്റെ മകളെയെന്നു.പക്ഷെ,അതിനും മുന്‍പ്‌ ഒരിക്കല്‍,ശ്രീ എന്നോട്‌ പറഞ്ഞതാണു നമുക്കീ നഗരം വിടാമെന്ന്.നഗരത്തിന്റെ കാപട്യം മകളെ ഞങ്ങളില്‍ നിന്നകറ്റുമെന്നു ഒരു പക്ഷേ അവള്‍ മുന്‍ ക്കൂട്ടി കണ്ടിരുന്നിരിക്കണം..പക്ഷേ അന്നു അവളുടെ വാക്കുകള്‍ക്കു ഒരു പെണ്‍കുട്ടിയുടെ അമ്മയുടെ ആകുലതയ്ക്കപ്പുറമുള്ള പ്രാധാന്യം കൊടുത്തില്ല.കൊടുത്തിരുന്നെങ്കില്‍ ഒരു പക്ഷേ ഇന്നെനിക്കൊപ്പം ഈ കണ്ണാടിക്കൂടിന്റെ ഇപ്പുറം അമ്മയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കാന്‍ എന്റെ മകളും ഉണ്ടാകുമായിരുന്നു.

ആശുപത്രി വരാന്തയിലെ ബെഞ്ചിലിരുന്ന് എപ്പോഴാണു ഉറങ്ങിയതെന്നറിയില്ല....ആരുടെയൊക്കെയോ കാലടി ശബ്ദം കേട്ടാണെഴുന്നേറ്റതു..ഐ.സി.യു വിലേയ്ക്കു ഡോക്ടര്‍മാര്‍ കയറുകയും ഇറങ്ങുകയുമൊക്കെ ചെയ്യുന്നുണ്ട്‌.പെട്ടന്ന് എല്ലാം നിശബ്ദമായ പോലെ..മേനോന്‍ ഡോക്ടര്‍ ഐ.സി.യു വില്‍ നിന്നറിങ്ങി വരുന്നുണ്ടു.അടുത്തു വന്നു നിന്ന അദ്ദേഹം ഒന്നും പറഞ്ഞില്ല.പക്ഷേ അദ്ദേഹത്തിന്റെ മുഖം എല്ലാം പറയുന്നുണ്ടായിരുന്നു.അതെ,അതു സംഭവിച്ചു കഴിഞ്ഞിരിക്കുന്നു.ഇക്കാലമത്രയും എന്നെ മുന്നോട്ട്‌ നയിച്ച എന്റെ ശ്രീ ഇനിയില്ല.ശ്രീ ഇല്ലെങ്കില്‍ ഞാനുണ്ടൊ,ഞാന്‍ തന്നെയല്ലെ ശ്രീ,അവളില്ലാതെ എങ്ങനെ ഇനി.....ഞാന്‍ മോളെ വിളിച്ചു,റിംഗ്‌ ചെയ്യുന്നുണ്ട്‌.പക്ഷേ എടുത്തത്‌ മറ്റാരോ ആണു.മോളെവിടെ എന്നു ചോദിച്ചില്ല.എടുത്ത കുട്ടിയോട്‌ വിവരം പറഞ്ഞു.അറിയിച്ചേക്കാം എന്നു പറഞ്ഞ്‌ കോള്‍ കട്ടാക്കി.അറിഞ്ഞു കേട്ട്‌,ഓരോരുത്തരായി എത്തിതുടങ്ങി..അവരുടെ ആശ്വാസ വാക്കുകള്‍ കേട്ടില്ല..വരുന്ന മുഖങ്ങളില്‍ ഞാന്‍ എന്റെ മോളെ തേടി..കണ്ടില്ല...ആ സമയത്തു എന്റെ മൊബെയില്‍ ശബ്ദിച്ചു.

മോള്‍ടെ നംബറില്‍ നിന്നു മെസ്സേജാണു...

"ഡാഡ്‌,മൈ ഹാര്‍ട്ടി കണ്ടോളന്‍സ്‌.ഡോണ്ട്‌ വെയ്റ്റ്‌ ഫോര്‍ മീ..ഐ കാണ്ട്‌ കം."

ഇനി ആത്മാവു നഷ്ട്പ്പെട്ടവനായി മഹാനഗരം എന്റെ രക്തം ഊറ്റി കുടിക്കുന്നതും കാത്ത് ഞാനൊറ്റയ്ക്കു.....മുന്നോട് നയിക്കാന്‍ ശ്രീയില്ലാതെ,അവളുടെ സ്നേഹമില്ലാതെ....

17 Comments:

Unknown said...

മഹാനഗരങ്ങളില്‍ നാം ജീവിതസ്വപ്നങ്ങള്‍ക്കു നിറം കൊടുക്കുമ്പോള്‍,പലതും നമുക്കു നഷ്ടപ്പെടാറില്ലേ,പ്രിയപ്പെട്ടവര്‍ പലരും നമ്മില്‍ നിന്നു ഏറെ അകലങ്ങളിലേയ്ക്കു പോകാറില്ലേ????

മയൂര said...

സ്വന്താമായോരു ജീവിതം പടുതുയര്‍തുന്നതിനിടക്ക് നമ്മുക്ക് നമ്മെ തന്നെ നഷ്‌ടമായേകാം(പിന്നെ എന്തിന് ആ ജീവിതം എന്ന് ചോദിക്കരുത്), ഇഷ്‌ടപെടുന്ന പലരുമായും അകന്നേക്കാം, പലപ്പോഴും അറിഞ്ഞ് കൊണ്ടാവില്ലത്. ഇത് പോലെ അമ്മയെയും അച്‌ഛനെയും അവസാനമായ് ഒരു നോക്ക് കണാനാകാത്ത എത്രയോ ജന്മങ്ങള്‍.. ഇതാരുടെ തെറ്റ്..

Haree said...

ഇതില്‍ കുറച്ച് അതിഭാവുകത്വമില്ലേ എന്നൊരു തോന്നല്‍. മറ്റുള്ളവരെക്കാണിക്കാനായെങ്കിലും വന്നൊന്നു കരയുകയാണ് പതിവ്. അങ്ങിനെ കരയുന്നതിലും എത്രയോ നല്ലതാണ്, വരാതിരുന്ന്, അപ്പോളിരിക്കുന്ന സ്ഥലത്തിരുന്ന് ആത്മാര്‍ത്ഥമായി രണ്ടു തുള്ളി കണ്ണീര്‍ വീഴ്ത്തുന്നത്? അതിന്റെ വില മനസിലാക്കുവാന്‍, പ്രകടനങ്ങളില്‍ വിശ്വസിക്കുന്ന നമ്മുടെ സമൂഹത്തിനാവില്ല, എന്നതാണ് സത്യം.

ചിഹ്നങ്ങളുപയോഗിക്കുമ്പോള്‍ കുറച്ചു കൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍ നന്നായിരുന്നു. ഓരോ കുത്തും കോമയുമൊക്കെ കഴിയുമ്പോള്‍ സ്പേസ് കൊടുക്കുന്നതാണ് നല്ലത്.

മഹാനഗരം ദിവസം തുടങ്ങുന്നതെയുള്ളു. - എന്തോ അഭംഗിയില്ലേ എന്നൊരു സംശയം.
--

Rasheed Chalil said...

ഏറ്റവും വലിയ അനാഥാലയമാണ് നഗരം എന്ന് കേട്ടിട്ടുണ്ട്.

നമുക്ക് പതിയേ നഷ്ടമാവുന്ന (നമ്മില്‍ നിന്ന് കവര്‍ന്നെടുക്കുന്ന)ബന്ധങ്ങളുടെ സുരക്ഷിതത്വം നന്നായി വരച്ച കഥ. മൃദുല്‍ നന്നായിരിക്കുന്നു. ഒത്തിരി ഇഷ്ടമായി.

മനോജ് കുമാർ വട്ടക്കാട്ട് said...

മാതാപിതാക്കള്‍ ഭാരമാവുന്ന പുതിയ തലമുറയില്‍ നിന്നും തീര്‍ച്ചായായും പ്രതീക്ഷിക്കാവുന്നത്‌ തന്നെ.

തോക്കായിച്ചന്‍ said...

നഗരത്തിനു സമ്പന്നതയെ മാത്രമേ കാത്തു സൂക്ഷിക്കാന്‍ കഴിയൂ.. അതും ഉറപ്പില്ല താനും.. ബന്ധങ്ങളെ അറിയുക കൂടിയില്ല... കഥ നന്നായിരിക്കുന്നു മൃദുല്‍

.... said...

കഥ നന്നായിരിക്കുന്നു.

എങ്കിലും ഇതിലും മരണമാണ് പ്രധാന കഥാപാത്രമെന്നത് ചൂണ്ടി കാണിക്കാതിരിക്കാനവുന്നില്ല...

Unknown said...

മയൂര:

അഭിപ്രായത്തിനു നന്ദി.

ഹരി:

അതിഭാവുകത്വമഉണ്ടൊ?ഒരു പക്ഷേ ഒരു മെസ്സേജ് അയച്ച് കാര്യം പറയുന്നവര്‍ കുറവായിരിക്കും.പക്ഷെ ഒരു ഫോണ്‍ കാള്‍ വഴി ഇങ്ങനെ പറയുന്നവര്‍ ഇല്ലേ??? ഇതില്‍ പറഞ്ഞിരിക്കുന്ന പോലെ ചിലരങ്കിലും പെരുമാറുന്ന കാലം വിദൂരമാണോ???

ഇത്തിരിവെട്ടം,പടിപ്പുര,തോക്കായിച്ചന്‍:
നന്ദി
:-)

തുഷാരം:

ഇതില്‍ മരണമാണോ പ്രധാന വിഷയം.ഒരു കഥാപാത്രം മരിക്കുന്നു എന്നതിലുപരി ഇതില്‍ മരണത്തിനു പ്രാധാന്യമുണ്ടോ???

എന്‍റെ ഗുരുനാഥന്‍ said...

ഗൃഹാതുര യുണര്‍ത്തുണ്ട് പല സ്ഥലത്തും..........ഒപ്പം ചിന്തിപ്പിയ്ക്കുകയും.......നന്ദി!!

ഷിജോ ജേക്കബ് said...

മൃദുല്‍ നന്നായിട്ടുണ്ട് :-)
ചെറിയ ആശയം നല്ലതുപോലെ അവതരിപ്പിച്ചു.
എല്ലാകഥകളിലും മരണം എവിടെയെങ്കിലും കടന്നുവരുന്നു. ശ്രദ്ധിക്കുക

Unknown said...

മൃദുലേ നന്നായിരിക്കുന്നു..

“നാട്യ പ്രധാനം നഗരം ദരിദ്രം...” എന്നാണല്ലോ..

മൃദുലിന്റെ, ‘മരണ‘മില്ലാത്ത ഒരു കഥയ്ക്കായി കാത്തിരിയ്ക്കുന്നു..
മൃദുലിന്റെ ഭാവനയ്ക്ക് മരണം സംഭവിക്കാതിരിക്കട്ടെ...

Rahul said...

good..
looking forward to more stories from you..
like i said last time..
In all your stories "death" does a guest appearance..
Keep the thoughts flowing..
all the best..
sasneham

Thiagarajan R said...

"ம்ரிதுள், உன்னால இதப்படிக்கமுடியுதா?" I guess ur posts are short stories in malayalam. Give us (Malayalam Illiterates) a chance to taste ur works. Jus give plot of the story atleast in english as add-on...

Unknown said...

എന്റെ ഗുരുനാഥന്‍:
അഭിപ്രായം അറിയിച്ചതിനു നന്ദി
ഷിജോ:
മരണം,അതു സംഭവിച്ചു പോകുന്നതാണു.മരണമില്ലാത്ത ഒരു കഥയ്ക്കു വേണ്ടി ഞാനും ശ്രമിക്കുന്നുണ്ട്

ജൂലി,രാഹുല്‍:

:-)

മഴത്തുള്ളി said...

മൃദുല്‍, ഈ കഥ വളരെ വികാരഭരിതമായി അവതരിപ്പിച്ചിരിക്കുന്നു.

Unknown said...

മഴത്തുള്ളി:

ഒരുപാടു നന്ദി

Anonymous said...

ee cheriya prayathi monu kittiya suvarnavasarangal nannai viniyogikkuka.mrudul....ente aashamsakal.