Monday, December 4, 2017

മൂവാറ്റുപുഴക്കാരനായ ഹബീബ് മുഹമ്മദ് എന്ന അബി

മൂവാറ്റുപുഴക്കാരനാണു ഹബീബ് മുഹമ്മദ് എന്ന അബി.. ഒന്നര കിലോമീറ്റര്‍ മാറിയാണു വീടെങ്കിലും കൂടുതലും കണ്ടിട്ടുള്ളത് വേദികളിലും,സ്ക്രീനിലുമാണു.കാരണം ഓര്‍മ്മ വയ്ക്കുന്ന കാലത്തേ അദ്ദേഹം തിരക്കുള്ള താരമാണു.പരിചയമൊന്നുമില്ലെങ്കിലും ടീവിയിലും സ്ക്രീനിലുമൊക്കെ കാണുമ്പോള്‍ അന്നും ഇന്നും "അബി മൂവാറ്റുപുഴക്കാരനാട്ടോ" എന്നു അഭിമാനത്തോടെയും സന്തോഷത്തോടെയും പറയുന്ന ഒരുപാട് പേരുണ്ട് മൂവാറ്റുപുഴയില്‍ ,ഞാനുള്‍പ്പെ...

Monday, May 29, 2017

സച്ചിന്‍ : എ ബില്യണ്‍ ഡ്രീംസ്

സച്ചിന്‍ : എ ബില്യണ്‍ ഡ്രീംസ് കാണുന്നതിനു മുന്‍പ് വായിച്ച് ഒരുപാട് നിരൂപണങ്ങളില്‍ തീയറ്ററിലിരുന്നു കോരിത്തരിച്ചതിന്റെയും കണ്ണു നിറഞ്ഞതിന്റെയും വിവരണങ്ങള്‍ ഉണ്ടായിരുന്നു.എഴുതുന്ന കുറിപ്പിന്റെ ഭംഗി കൂട്ടുന്നതിനു വേണ്ടി ചേര്‍ത്തതായിരിക്കും ആ വിവരണങ്ങള്‍ എന്നായിരുന്നു എന്റെ ധാരണ.കാരണം തന്റെ കരിയറിലൂടെ കോരിത്തരിപ്പിച്ചതിനും കണ്ണു നിറച്ചതിനുമപ്പുറം എന്താണു ഇനി അയാള്‍ക്ക് ഒരു ഡോക്യുമെന്ററിയിലൂടെ...

Thursday, February 16, 2017

നന്മമരങ്ങളുടെ തണുപ്പുള്ള തണലുകള്‍

മൂവാറ്റുപുഴയില്‍ നിന്നു പത്ത്-പന്ത്രണ്ട് കിലോമീറ്റര്‍ മാറി ഞങ്ങള്‍ക്കൊരു ചെറിയ തോട്ടമുണ്ട് - തോട്ടം എന്നു പറഞ്ഞൂടാ,റബ്ബര്‍ വച്ചേക്കുന്ന ഒരു ചെറിയ പറമ്പ്.ബിജു ചേട്ടനാണു അവിടുത്തെ റബ്ബര്‍ വെട്ടുന്നതും,ബാക്കി കാര്യങ്ങളൊക്കെ നോക്കുന്നതും.പറമ്പിലെ വെടി തീരാറായ മൂന്നു തെങ്ങില്‍ കയറാന്‍ ആളെ കിട്ടി എന്ന സന്തോഷ വാര്‍ത്ത ബിജു ചേട്ടന്‍ അറിയിച്ചതനുസരിച്ചാണു കഴിഞ്ഞ് ആഴ്ച്ച അങ്ങോട്ടേയ്ക്ക് പോയത്.കാലത്തെ...

Wednesday, February 1, 2017

രണ്ടു മരണങ്ങളും, അവയുടെ രാഷ്ട്രീയവും

ബഡ്ജറ്റ് പ്രഖ്യാപനങ്ങളുടെ വിശകലനങ്ങളില്‍,പാചകവാതക വില വര്‍ദ്ധനവിനൊപ്പം മുങ്ങി പോയേക്കാവുന്ന മറ്റൊരു വാര്‍ത്ത ഈ.അഹമ്മദിന്റെ മരണമാണു.വിലവര്‍ദ്ധനവിപ്പോള്‍ ഒരു റുട്ടീന്‍ സംഭവമായത് കൊണ്ട് ശീലമായിരിക്കുന്നു.പക്ഷേ ഈ.അഹമ്മദിന്റെ മരണത്തേക്കാള്‍ അലോസരപ്പെടുത്തുന്നത് ,ആ മരണം പ്രഖ്യാപിക്കപ്പെടുന്നതിനു മുന്‍പ് ആശുപത്രിയില്‍ നടന്ന സംഭവങ്ങളാണു....

Monday, January 23, 2017

(ബീഫ്/പന്നി) നിരോധിത മേഖല

സുബഹിയ്ക്കുള്ള മമ്മദിന്റെ ബാങ്കാണു പഴയ പള്ളിയുടെ സങ്കീര്‍ത്തിയുടെ അരികിലുള്ള മുറിയില്‍ പാതിയുറക്കത്തില്‍ കിടത്തിയിരുന്ന മാനുവലിനെ ഉണര്‍ത്തിയത്.അഞ്ചരയ്ക്കുള്ള കുര്‍ബാനയ്ക്ക് ആളെത്തി തുടങ്ങുന്നതിനു മുന്‍പ് സ്ഥലം വിടാനാണു അവരുടെ പദ്ധതി.അമ്പലത്തിലേയ്ക്കുള്ള പാലു നടയ്ക്കിലിറക്കി കൃഷ്ണപ്പിള്ളയും അയാളുടെ പഴയ എം.എം 540 ജീപ്പും പള്ളി ഗേറ്റിന്റെ മുന്നിലെത്തിയിട്ട് അപ്പോഴേക്കും മിനിറ്റുകള്‍ പതിനഞ്ച് കഴിഞ്ഞിരുന്നു.ബാങ്കു...

Friday, January 6, 2017

ഭൂതം ഭാവി വര്‍ത്തമാനം

ചുറ്റിലും നടക്കുന്ന സംഭവങ്ങളും കാഴ്ച്ചകളും ആക്ഷേപഹാസ്യത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിക്കുക എന്ന ഉദ്ദേശത്തില്‍ ഒരുക്കിയ ഹൃസ്വചിത്രമാണു 'ഭൂതം ഭാവി വര്‍ത്തമാനം'.അതിദേശീയതയുടെ പൊള്ളത്തരങ്ങളും,കാലഘട്ടങ്ങള്‍ മാറുമ്പോള്‍ ഉണ്ടാകുന്ന നിലപാടു മാറ്റങ്ങളും ഒപ്പം വര്‍ത്തമാനക്കാലത്തിന്റെ രീതികള്‍ ഭാവിയെ എങ്ങനെയാക്കിയേക്കാം...