ഓഫീസില്‍ ഫൂസ്ബോള്‍ കളിച്ചിരുന്നതിന്റെ ഇടയ്ക്കാണു കൈയ്യില്‍ മടക്കി
പിടിച്ച ഒരു നിസ്കാരപായയുമായി ഒരു സഹപ്രവര്‍ത്തക അങ്ങോട്ടേയ്ക്ക്
വന്നത്.ഫൂസ്ബോള്‍ ടേബിള്‍ വച്ചിരിക്കുന്ന വരാന്തയുടെ ഒരറ്റത്തേയ്ക്ക്
മാറിയുള്ള ഒരൊഴിഞ്ഞ മുറിയാണു മുസ്ലീം സഹോദരങ്ങള്‍ അവരുടെ
പ്രാര്‍ത്ഥനയ്ക്കായി ഉപയോഗിക്കാറു.ഞങ്ങള്‍ വഴിമാറി കൊടുത്തപ്പോള്‍ ശാന്തമായ
ഒരു പുഞ്ചിരിയോടെ അവര്‍ പ്രാര്‍ത്ഥനാ മുറിയിലേയ്ക്ക് പോയി.റമദാന്‍ കാലത്ത്
...