മലയാള സിനിമയുടെ ചരിത്രമുറങ്ങുന്ന നവോദയ സ്റ്റുഡിയോയില്‍ ഇക്കഴിഞ്ഞ ദിവസം ആദ്യമായി കാലു കുത്തി.
നമ്മുടെ സിനിമയെ,കാലത്തിനു മുന്നേ നടത്തിച്ച ഒരു മഹാരഥന്‍ വിഭാവനം ചെയ്ത,ഓരോ മുക്കിലും മൂലയിലും സിനിമയുടെ സ്പന്ദനങ്ങള്‍ ഉള്ള മണ്ണ്.സ്റ്റൂഡിയോ ഫ്ലോര്‍ എ അടച്ചിട്ടിരിക്കയായിരുന്നു.അടച്ചിട്ട ആ കൂറ്റന്‍ ഇരുമ്പു വാതിലിന്റെ അപ്പുറമുള്ള ഇരുട്ടില്‍ ഇന്നും ഒരുപാട് ചലച്ചിത്രങ്ങളുടെ,കഥാപാത്രങ്ങളുടെ,അതിനു പിന്നില്‍...