"അശ്വിന്‍,യൂ ഹാവ് ഗോട്ട് എ ലെറ്റര്‍"ഞാന്‍ ലാപ്പ് ടോപ്പില്‍ നിന്നു കണ്ണുയര്‍ത്തി.ഒരു കത്തും പൊക്കി പിടിച്ചോണ്ട് എന്റെ പഞ്ചാബി സഹപ്രവര്‍ത്തക ജസ്പ്രീത് എന്റെ ഡെസ്കിലേയ്ക്കു വന്നു.ഇ മെയിലിന്റേം എസ്.എം.എസിന്റെയും കാലത്തു,ഒരു കത്തു വന്നതിന്റെ അത്ഭുതം അവളുടെ മുഖത്തുണ്ട്."letters,in this e-age ,unbelivable",ഇതു പറഞ്ഞുകൊണ്ടാണു അവള്‍ കത്തു കൈയ്യിലേയ്ക്കു തന്നതു.ഞാന്‍ ചിരിച്ചു കൊണ്ട് കത്തു വാങ്ങി.ഇംഗ്ലീഷും...